ഇന്ത്യ

pathankot

arrowജനുവരി രണ്ടിന് വ്യോമസേനയുടെ തന്ത്രപ്രധാനമായ പഠാന്‍കോട് വ്യോമകേന്ദ്രത്തില്‍ ഭീകരാക്രമണം. ഇന്ത്യ-പാക് സമാധാന ചര്‍ച്ച തുടങ്ങാനിരിക്കെയായിരുന്നു ആക്രമണം. ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താന്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പുരോഗതിയില്ല.

air craft

arrowസൈനിക ഉദ്യോഗസ്ഥരടക്കം 29 പേരുമായി ചെന്നൈയില്‍ നിന്ന് പോര്‍ട്ട് ബ്ലെയറിലേക്കുപോയ വ്യോമസേനാ വിമാനം കാണാതായി. സേനയുടെ എ.എൻ 32 വിഭാഗത്തില്‍പ്പെട്ട ചരക്കുവിമാനമാണ് അപകടത്തിൽപ്പെട്ടത്

 Nagrota terror attack

arrowനഗ്രോതയിലെ സൈനിക ക്യാമ്പിന് നേരെ നവംബർ 29ന് ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് മേജര്മാര് ഉൾപ്പെടെ എഴ് സൈനികർ കൊല്ലപ്പെട്ടു.  എട്ട് സൈനികർക്ക് പരിക്കേറ്റു. ആക്രമണം നടത്തിയ മൂന്ന് ഭീകരകരരെ സൈന്യം വധിച്ചു. ആക്രമണത്തിന് പിന്നിൽ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളാണെന്നാണ് നിഗമനം

uri

arrowവടക്കന്‍ കശ്മീരിലെ ഉറിയില്‍ സൈനിക ക്യാമ്പില്‍ സെപ്തംബര്‍ 18ന് ഭീകരര്‍ നുഴഞ്ഞു കയറി 18 ജവാന്‍മാരെ വധിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. അടുത്ത കാലത്ത ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ നടന്ന ഏറ്റവും വലിയ ആക്രമണം

hanumandappa

arrowജമ്മുകശ്മീര്‍ അതിര്‍ത്തിയിലെ സിയാച്ചിന്‍ മഞ്ഞുപാളിയില്‍ ഫിബ്രവരി മൂന്നിനുണ്ടായ ഹിമപാതത്തില്‍ 10 സൈനികര്‍ മരിച്ചു. സമുദ്രനിരപ്പില്‍ നിന്ന് 19600 അടി ഉയരത്തിലുള്ള സേനാതാവളത്തിനു മുകളില്‍ മഞ്ഞിടിഞ്ഞു വീഴുകയായിരുന്നു. അപകടം നടന്ന ആറാം ദിവസം സൈന്യം ലാന്‍സ് നായിക് ഹനുമന്തപ്പയെ ജീവനോടെ പുറത്തെടുത്ത വാര്‍ത്തയെ പ്രാര്‍ഥനയോടെയാണ് ഇന്ത്യക്കാര്‍ ഏറ്റെടുത്തത്. ഡല്‍ഹി ആസ്പത്രിയിലെത്തിച്ച ഹനുമന്തപ്പ രണ്ടാം ദിവസം മരിച്ചു

 

kashmir

arrowഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹന്‍ വാനിയെ ജൂലായ് എട്ടിന് ജമ്മുകശ്മീര്‍ സൈന്യവും പോലീസും ചേര്‍ന്ന് വധിച്ചത് ജമ്മുകശ്മീരിനെ സംഘര്‍ഷ ഭൂമിയാക്കി. അനന്ത് നാഗില്‍ നടന്ന ഏറ്റുമുട്ടലിലാണ് വാനിയെ വധിച്ചത്.പ്രക്ഷോഭകര്‍ സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിഞ്ഞു. സംഘര്‍ഷം പത്ത് ദിവസത്തിലേറെ നീണ്ടു. 43 പേര്‍ കൊല്ലപ്പെട്ടു.പാക്കിസ്ഥാന്‍ പ്രസിഡന്റ് നവാസ് ഷെരീഫ് വാനിയെ രക്തസാക്ഷിയായി വാഴ്ത്തി.ജൂലായ് 20ന് പാക്കസ്താന്‍ കരിദിനം ആചരിച്ചു.

Vardah

arrowതമിഴ്‌നാട് ആന്ധ്രതീരങ്ങളില്‍ ആഞ്ഞു വീശിയ വര്‍ധ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു. ഡിസംബര്‍ 12നായിരുന്നു കാറ്റ് ആഞ്ഞടിച്ചത്. 7 പേര്‍ മരിച്ചു.ആയിരക്കണക്കിന് മരങ്ങള്‍ കടപുഴകി.ചെന്നൈ വിമാനത്താവളം അടച്ചിട്ടു.തമിഴ്‌നാട്ടില്‍ പതിനായിരത്തോളം പേരെ മാറ്റി പാര്‍പ്പിച്ചു. ചുവന്ന പനിനീര്‍ പൂവ് എന്നർഥം വരുന്ന പേര് നിര്‍ദേശിച്ചത് പാക്കിസ്താന്‍ ആയിരുന്നു. മണിക്കൂറില്‍ 120-130 കിമി വേഗതയിലാണ് കാറ്റ് വീശിയത്.

 

TRain1

arrowഉത്തര്‍ പ്രദേശിലെ കാണ്‍പുരില്‍ പുഖ്രായാമിന് സമീപം തീവണ്ടി പാളം തെറ്റിയുണ്ടായ അപകടത്തില്‍ 151 പേര്‍ മരിച്ചു. 200ലേറെ പേര്‍ക്ക പരിക്കേറ്റു.നവംബർ 20നായിരുന്നു സംഭവം. ഇന്‍ഡോര്‍ രാജേന്ദ്രനഗര്‍ (പട്‌ന) എക്‌സ്പ്രസ്സാണ് പാളം തെറ്റിയത്.നാല് എ സി കോച്ചുകളുള്‍പ്പെടെ പതിനാല് കോച്ചുകള്‍ അപകടത്തില്‍പ്പെട്ടു .

kolkatta flyover collapsed

arrowവടക്കന്‍ കൊല്‍ക്കത്തിയല്‍ മേല്‍പ്പാലം തകര്‍ന്ന് 27 പേര്‍ മരിച്ചു.നഗരത്തിലെ വാണിജ്യ കേന്ദ്രമായ ബരബസാറിന് സമീപം തിരക്കേറിയ രവീന്ദ്രസരണി- കെ കെ ടാഗോര്‍ സ്ട്രീറ്റില്‍ മാര്‍ച്ച് 31 നായിരുന്നു അപകടം


മുള്‍മുനയില്‍ ലോകം 

 

Brussels

ബെല്‍ജിയം തലസ്ഥാനമായ ബ്രസ്സല്‍സില്‍ മാര്‍ച്ച് 22 നുണ്ടായ ഭീകരാക്രമണത്തില്‍ 31 പേര്‍ മരിച്ചു. 270 പേര്‍ക്ക പരിക്കേറ്റു. ഇസ്ലാമിക് സ്റ്റേറ്റ് ആക്രമമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.ചാവേറാക്രമണമായിരുന്നു.

 

night club

arrowഅമേരിക്കയിലെ ഓര്‍ലാന്റോയിലുള്ള നിശാക്ലബ്ബില്‍ ജൂണ്‍ 12നുണ്ടായ വെടിവെപ്പില്‍ 50 പേര്‍ മരിച്ചു. 53 പേര്‍ക്ക പരിക്കേറ്റു. അഫ്ഗാന്‍ വംശജനായ അമേരിക്കന്‍ പൗരന്‍ ഒമര്‍ മറ്റീന്‍ ആണ് കൊലയാളി. ഇയാളും കൊല്ലപ്പെട്ടു.സ്വവര്‍ഗ്ഗാനുരാഗികള്‍ക്കായുള്ള പള്‍സ് നിശാക്ലബ്ബില്‍ അമേരിക്കന്‍ സമയം പുലര്‍ച്ചെ രണ്ടിനായിരുന്നു വെടിവെപ്പ്.

 

Dhakka Attack

arrowബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹോളി ആര്‍ട്ടിസാന്‍ ബേക്കറിയില്‍ ഭീകരര്‍ 24 ബന്ദികളെ കഴുത്തറുത്തു കൊന്നു.ജൂലൈ ഒന്നിനായിരുന്നു സംഭവം. ഇന്ത്യക്കാരി താരിഷി ജെയ്‌നും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. അക്രമികളില്‍ ഒരാളായ രോഹന്‍ ഇംതിയാസ് ഇന്ത്യക്കാരനായ മതപ്രബോധകന്‍ സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങളില്‍ നിന്നാണ് പ്രചോദനം ഉള്‍ക്കൊണ്ടതെന്ന് ബംഗ്ലാദേശ് ആരോപിച്ചു. 

mathew


arrowഅമേരിക്കയിലെ ദരിദ്ര രാജ്യമായ ഹെയ്തിയില്‍ മരണം വിതച്ച് മാത്യു കൊടുങ്കാറ്റ്.ഹെയ്തിയുടെ ദക്ഷിണ തീരത്ത് ഒക്ടോബര്‍ രണ്ടിന് രൂപം കൊണ്ട കൊടുങ്കാറ്റ് തൊള്ളായിരത്തോളം പേരുടെ ജീവനപഹരിച്ചു. 2.25 ബില്ല്യണ്‍ യു എസ് ഡോളറിന്റെ നഷ്ടമുണ്ടായി.പത്ത് വര്‍ഷത്തിനിടെ അമേരിക്കയിലുണ്ടായ ഏറ്റവും വലിയ ദുരന്തമാണിത്.മാത്യുവിന് പുറകെ കോളറയും ഹെയ്തിയില്‍ പടര്‍ന്നു പിടിച്ചു.

 

japan

arrowഏപ്രില്‍ 17ന് ഇക്വഡോറിലുണ്ടായ ഭൂചലനത്തില്‍ 600ല്‍ അധികം പേര്‍ മരിച്ചു. 16000ത്തിലധികം പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ കനത്ത നാശനഷ്ടമുണ്ടായി.മ്യൂസിനായിരുന്നു പ്രഭവ കേന്ദ്രം. ജപ്പാനില്‍ ഏപ്രില്‍ 14-നും 16-നുമായുണ്ടായ രണ്ട് ഭൂചലനങ്ങളില്‍ 50-ലേറെപ്പേര്‍ മരിച്ചു

ethyopia

arrowഎല്‍ നിനോ പ്രതിഭാസം തീര്‍ത്ത വരള്‍ച്ചയില്‍ ലോകത്ത് പട്ടിണിയിലായത് ആറ് കോടി പേര്‍. ആപ്രിക്കയുടെ തെക്കന്‍ തീരത്ത മാത്രം വിശപ്പടക്കാന്‍ 3.2 പേര്‍ പാടു പെടുന്നു.സിംബാബ്‌വെ , മലാവി, മൊസാംബിക് എന്നീ രാജ്യങ്ങള്‍ വരള്‍ച്ചാ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.എത്യോപ്യയില്‍ 1കോടിയിലധികം പേര്‍ അടിയന്തിര ഭക്ഷ്യ സഹായം കാത്തു കഴിയുന്നു. അഞ്ചു വയസ്സിനു താഴെയുള്ള 450,000 കുട്ടികള്‍ പോഷക ദാരിദ്ര്യം അനുഭവിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഏഷ്യ പസഫിക് മേഖലയിലും വരള്‍ച്ച 1.11 കോടി പേരെ പട്ടിണിയിലാക്കി.

വിറങ്ങലിച്ച് കേരളം

puttingal tragedy

arrowകൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ കമ്പപ്പുരയ്ക്ക് തീപിടിച്ചുണ്ടായ വെടിക്കെട്ടപകടത്തില്‍ 115-ലേറെ പേര്‍ മരിച്ചു. ഏപ്രില്‍ 10ന് പുലര്‍ച്ചെ മൂന്നരയ്ക്കായിരുന്നു അപകടം. നാനൂറിലേറെ പേര്‍ക്ക് പരിക്ക് പറ്റി. മത്സരവെടിക്കെട്ടിനിടെ പൊന്തിയ അമിഠിന്റെ ഭാഗം കമ്പപ്പുരയില്‍ വീണാണ് അപകടം.

 

jisha

arrowഡല്‍ഹിയിലെ നിര്‍ഭയ കൊലപാതകത്തെ ഓര്‍മിപ്പിക്കുന്ന രീതിയില്‍ പെരുമ്പാവൂരില്‍ നടന്ന കൊലപാതകം കേരളത്തെ ഞെട്ടിച്ചു.  മെയ് 2-ന് പെരുമ്പാവൂര്‍ ഇരിങ്ങോളില്‍ നിയമ വിദ്യാര്‍ഥിനി ജിഷയാണ് കൊല്ലപ്പെട്ടത്. ലൈംഗിക പീഡനത്തിനിരയായ ജിഷയുടെ ശരീരത്തില്‍ 38 മുറിവുകളുണ്ടായിരുന്നു.