നേട്ടങ്ങളിലൂടെ

P.V Sindhu And Sakshi

arrowറിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തി രണ്ട് വനിതകള്‍ മെഡല്‍ നേടി ബാഡ്മിന്റണില്‍ പി. വി സിന്ധുവെള്ളിയും ഗുസ്തിയില്‍ സാക്ഷി മാലിക് വെങ്കലവും നേടി. ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ  ഇന്ത്യന്‍ താരമാണ് സാക്ഷി മാലിക് 

rio

arrowരണ്ടു സ്വര്‍ണം, ഒരു വെള്ളി, ഒരു വെങ്കലം, ഒരു ലോകറെക്കോഡ് പ്രകടനം തുടങ്ങിയ നേട്ടങ്ങളോടെ റിയോയിലെ പാരാലിമ്പിക്‌സില്‍ ഇന്ത്യ ചരിത്രം കുറിച്ചു

Obama_Modi

arrowഇന്ത്യയെ പ്രധാന പ്രതിരോധ പങ്കാളിയായി അമേരിക്ക അംഗീകരിച്ചതാണ് നയതന്ത്ര തലത്തില്‍ ഇന്ത്യ നേടിയ സുപ്രധാന വിജയം

women fighter pilots

arrowപ്രതിരോധ രംഗത്ത് വനിതകള്‍ക്ക് അഭിമാനമുയര്‍ത്തി മൂന്ന് വനിതകള്‍ യുദ്ധവിമാനങ്ങളുടെ പൈലറ്റുമാരായി

isro

arrowഐ.എസ്.ആര്‍.ഒ. വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ സ്വന്തം ഗതിനിര്‍ണയ ഉപഗ്രഹക്കൂട്ടത്തിലെ അഞ്ചാമത്തെയും ആറാമത്തെയും ഉപഗ്രഹങ്ങളെ ഭ്രമണ പഥത്തില്‍ എത്തിച്ചു

indian army

arrowപാക് അധീന കശ്മീരിലെ ഭീകര താവളങ്ങളില്‍ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണം (സര്‍ജിക്കല്‍ അറ്റാക്ക്) 38 ഭീകരരെ വധിച്ചു

1

arrowബഹിരാകാശഗവേഷണരംഗത്ത് ചരിത്രംകുറിച്ച് ഇന്ത്യയുടെ പുനരുപയോഗ വിക്ഷേപണവാഹനം വിജയകരമായി പരീക്ഷിച്ചു

Missile

arrowമിസൈല്‍ സാങ്കേതിക വിദ്യാ നിയന്ത്രണ ഗ്രൂപ്പില്‍ (മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെജീം)ഇന്ത്യയ്ക്ക്‌ അംഗത്വം

ഐ.എന്‍.എസ് അരിഹന്ത്

arrowഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആണവ അന്തര്‍ വാഹിനിയായ ഐ.എന്‍.എസ്.അരിഹന്ത്  കമ്മിഷന്‍ ചെയ്തു

note supply increased

arrow65,250 കോടി രൂപയുടെ നികുതി വെട്ടിച്ച് ഒളിപ്പിച്ചിരുന്ന കള്ളപ്പണം ഇന്ത്യക്കാര്‍ വെളിപ്പെടുത്തി

isro

arrow20 ഉപഗ്രഹങ്ങളെ ഒറ്റവിക്ഷേപണത്തില്‍ ബഹിരാകാശത്തെത്തിച്ച് മറ്റൊരു ചരിത്രനേട്ടം കൂടി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം (ISRO) സ്വന്തമാക്കി

image (2).jpg

arrowഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ലഘുയുദ്ധവിമാനമായ തേജസ്  വ്യോമസേനയുടെ ഭാഗമായി

Magsaysay Award 2016

arrowകര്‍ണാടകസംഗീതജ്ഞനായ ചെന്നൈസ്വദേശി ടി.എം. കൃഷ്ണയ്ക്കും തോട്ടിപ്പണി നിര്‍മാര്‍ജനം ചെയ്യാന്‍ 32 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കര്‍ണാടക സ്വദേശി ബെസ്വാദ വില്‍സണും 2016ലെ രമണ്‍ മഗ്‌സസെ പുരസ്‌കാരം

ISRO

arrowഒറ്റ വിക്ഷേപണത്തില്‍ ഉപഗ്രഹങ്ങളെ രണ്ട് വ്യത്യസ്ത ഭ്രമണപഥങ്ങളില്‍ എത്തിച്ച് ഐ.എസ്.ആര്‍.ഒ. പുതിയ ചരിത്രം കുറിച്ചു

GST

arrowഇന്ത്യയുടെ നികുതിസമ്പ്രദായത്തിലെ സുപ്രധാന ചുവടുവെപ്പായി ചരക്കുസേവന നികുതിയുടെ  വരവ്


നഷ്ടങ്ങള്‍, ദുരന്തങ്ങള്‍, ഭീകരാക്രമണങ്ങള്‍

Pathankot

arrowവ്യോമസേനയുടെ തന്ത്രപ്രധാനമായ പഠാന്‍കോട്ട് വ്യോമകേന്ദ്രത്തില്‍ ഭീകരാക്രമണം. മലയാളിയായ എന്‍എസ്ജി ലഫ്.കേണല്‍ നിരഞ്ജന്‍ അടക്കം ഒമ്പത് പേര്‍ വീരമൃത്യു വരിച്ചു.

air craft

arrowസൈനിക ഉദ്യോഗസ്ഥരടക്കം 29 പേരുമായി ചെന്നൈയില്‍നിന്ന് പോര്‍ട്ട് ബ്ലെയറിലേക്കുപോയ വ്യോമസേനാ വിമാനം കാണാതായി

border security force

arrowഉറി സൈനിക ക്യാമ്പിന് നേരെ സെപ്റ്റംബര്‍ 18 ന് ഭീകരാക്രമണം. 19 സൈനികരാണ് ആക്രമണത്തില്‍ വീരമൃത്യു​വരിച്ചത്

jayalalitha

arrowതമിഴ്‌നാടിന്റെ ഉരുക്ക് വനിതയെന്ന് തമിഴ്മക്കള്‍ വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രി ജയലളിത മരണത്തിന് കീഴടങ്ങി. ഡിസംബര്‍ അഞ്ചിനായിരുന്നു ജയലളിത അന്തരിച്ചതായി അവര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആസ്പത്രി അധികൃതര്‍ രാജ്യത്തെ അറിയിച്ചത്

arrowഡിസംബര്‍ 11 ന് വര്‍ദാ ചുഴലിക്കാറ്റ് ചെന്നൈയില്‍ നാശം വിതച്ചു. 

വിവാദങ്ങള്‍

Modi

arrow500,1000 നോട്ടുകള്‍ അസാധുവാക്കിയതായി പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നു.

JNU

arrowജെ.എന്‍.യുവില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം ഉയര്‍ന്നുവെന്ന ആരോപണം ഉയരുന്നു. വിദ്യാര്‍ഥി നേതാവായ കനയ്യ കുമാര്‍ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായി

arrowനാല് നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന വിവേചനം അവസാനിപ്പിച്ച്  മഹാരാഷ്ട്രയിലെ ശനി ശിംഘ്‌നാപ്പുര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ ആരാധന നടത്തി

Kashmir

arrowജമ്മു കശ്മീരില്‍ ലഷ്‌കറെ തോയ്ബ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാണിയെ ജൂലായ് എട്ടിന് സൈന്യം വധിച്ചതിനെ തുടര്‍ന്ന് കശ്മീരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു

narsingh

arrowഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ഇന്ത്യന്‍ ഗുസ്തി താരം നര്‍സിങ് യാദവിന് അന്താരാഷ്ട്ര കായികകോടതി നാലുവര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി

arrowസിനിമാ തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിസുപ്രീം കോടതി ഉത്തരവ്

bank

arrowസ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (SBT) ഉള്‍പ്പെടെ അഞ്ച് അനുബന്ധ ബാങ്കുകളെയും ഭാരതീയ മഹിള ബാങ്കിനെയും എസ്.ബി.ഐയില്‍ ലയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു