Automobile 2016

 2016-ല്‍ ഇവരാണ് നിരത്തിലെ താരങ്ങള്‍

ഡല്‍ഹി ഓട്ടോ എക്സ്പോ വാഹന മേഖലയ്ക്ക് പുതിയ ചിന്തകള്‍ക്കൊപ്പം പുത്തന്‍ വഴികള്‍ തെളിച്ചെങ്കിലും ഡല്‍ഹിയിലെ ഡീസല്‍ വാഹന നിരോധനവും വര്‍ഷാവസാനം വില്ലനായെത്തിയ കേന്ദ്രസര്‍ക്കാറിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയും വിപണിയെ കാര്യമായി തളര്‍ത്തി.

read more

SPECIAL

 2016 ലെ ഞങ്ങളുടെ പുസ്തകങ്ങള്‍

നിരവധി മനോഹര പുസ്തകങ്ങള്‍ വായനക്കാരിലേക്കെത്തിയ വര്‍ഷമായിരുന്നു കടന്നു പോയത്. ചിലത് വയനക്കാരുടെ മനസിനെ ആകര്‍ഷിച്ചപ്പോള്‍ മറ്റു ചിലത് നിരൂപക പ്രശംസ പിടിച്ചു പറ്റി.

2016ല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ പുസ്തകങ്ങളില്‍ നിന്ന് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ മലയാളത്തിലെ ചില എഴുത്തുകാര്‍ തിരഞ്ഞെടുക്കുന്നു.

സുഭാഷ് ചന്ദ്രന്‍

വി.ജെ. ജയിംസ്

ഇ. സന്തോഷ് കുമാര്‍

ഇന്ദു മേനോന്‍

വിനു എബ്രഹാം

read more

VIDEO

 നമ്മള്‍ ആഘോഷിച്ച 2016ലെ വൈറല്‍ വീഡിയോകള്‍

പോയവര്‍ഷം ഫേസ്ബുക്കും യൂട്യൂബും പോലുള്ള സമൂഹ മാധ്യമങ്ങളില്‍ ആഘോഷിക്കപ്പെട്ട നിരവധി വീഡിയോകളുണ്ട്. വൈറല്‍ വീഡിയോസ് എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള അത്തരം വീഡിയോകളില്‍ ചിലത് ഇവിടെ കാണാം....

VIDEO

 2016 ഇങ്ങനെയൊക്കെ ആയിരുന്നു


2017 വരും എല്ലാം ശരിയാവും... 2016 ലേക്ക് ഒരു എത്തിനോട്ടം... ക്ലബ്ബ് എഫ്.എം. ടീം നടത്തുന്ന ഒരു ഓര്‍മപ്പെടുത്തല്‍. 2016 ഇങ്ങനെയൊക്കെ ആയിരുന്നു.

SPECIAL

 പെണ്‍കരുത്തിന്റെ 2016

പെണ്‍കരുത്തിന്റെ വര്‍ഷമായിരുന്നു 2016.
ഒളിമ്പിക്‌സില്‍ ഇന്ത്യയിലെ 132 കോടി ജനങ്ങളുടെ അഭിമാനമുയര്‍ത്തിപ്പിടിച്ച വനിതാ താരങ്ങള്‍ ആ കരുത്ത് അടിയവരയിട്ടുറപ്പിച്ചു. സ്ത്രീകള്‍ മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ലെന്ന് ഭരണനൈപുണ്യത്തിലൂടെയും സമരരീതികളിലൂടെയും നടനവൈഭവത്തിലൂടെയും കഠിനപ്രയത്‌നങ്ങളിലൂടെയും മാറ്റേറിയ നേട്ടങ്ങളിലൂടെയും അവരോരുത്തരും തെളിയിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ സ്ത്രീയെന്ന സ്ഥിരസങ്കല്പത്തിന് ഇളക്കം തട്ടിയ വര്‍ഷം.

read more

VIDEO

 2016 രേഖപ്പെടുത്തലുകള്‍

SPECIAL

 

2016 ലെ മുഖങ്ങള്‍

പിണറായി വിജയന്‍
കേരളത്തിന്റെ 22-ാമത് മുഖ്യമന്ത്രിയായി പിണറായി വിജയന്‍ തിരഞ്ഞെടുക്കപ്പെട്ടു.

കണ്ണൂര്‍ ജില്ലയിലെ ധര്‍മടത്തു നിന്നാണ് ഇദ്ദേഹം നിയമസഭയിലെത്തിയത്.

 

ജയലളിത
എഐഎഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്ന ജെ. ജയലളിത അന്തരിച്ചു.

75 ദിവസത്തോളം ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

ബാലറ്റ് സംവിധാനത്തിലൂടെ തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തിയ ആദ്യ വനിതാ മുഖ്യമന്ത്രിയെന്ന പ്രത്യേകതയും ജയലളിതയ്ക്ക് സ്വന്തമാണ്.

read more

PHOTOS

 

കാഴ്ചകള്‍... ക്യാമറക്ലിക്കുകള്‍.. 2016-ലെ മികച്ച ചിത്രങ്ങള്‍

SPECIAL

 

ശാസ്ത്രം 2016

2016 ഏറ്റവും ചൂടേറിയ വര്‍ഷം
ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷമാണ് 2016 എന്ന് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വിഭാഗമാണ് കണക്കുകൂട്ടിയത്. 2015നെ അപേക്ഷിച്ച് 1.2 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ് 2016ലെ താപനില എന്നാണ് കാലാവസ്ഥാ നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്.
പസഫിക് സമുദ്രത്തിന് മുകളിലെ ഉഷ്ണക്കാറ്റാണ് കാര്യങ്ങള്‍ ഇങ്ങനെ മാറ്റിയതെന്ന് ...

 

ജനിതകമായി മൂന്ന് മാതാപിതാക്കളുള്ള ആദ്യ കുഞ്ഞ്
ഒരു വിവാദ സങ്കേതമുപയോഗിച്ച് അമേരിക്കന്‍ ഗവേഷകരാണ് മൂന്ന് മാതാപിതാക്കളുള്ള ആണ്‍കുഞ്ഞിന് രൂപംനല്‍കിയത്. മൂന്നുപേരില്‍ നിന്നുള്ള ഡിഎന്‍എ ഉപയോഗിച്ചാണ് ഇത് സാധിച്ചത്.
ജനിതകരോഗമായ ലേ സിന്‍ഡ്രോം ( Leighs yndrome ) ഉള്ള സ്ത്രീകള്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് മാരകമായ നാഡീരോഗം പിടിപെടാറുണ്ട്. അങ്ങനെ രണ്ട് കുഞ്ഞുങ്ങളെ നഷ്ടമായിട്ടുള്ള

read more

SPECIAL

 

2016 - മാറിമറിഞ്ഞ ഇ-മുഖം

പോക്കിമാന്‍ ഗോ
2016 ജൂലായ് 6ന് അവതരിപ്പിക്കപ്പെട്ട 'പോക്കിമോന്‍ ഗോ' എന്ന ഗെയിമാണ് 'ഗെയിം ഓഫ് ദി ഇയര്‍' പട്ടം നേടുന്നത്. മൊബൈല്‍ സ്‌ക്രീനിലെ കഥാപാത്രങ്ങള്‍ യഥാര്‍ഥ സ്ഥലത്ത് പ്രത്യക്ഷപ്പെടുന്ന പ്രതീതി സ്‌ക്രീനില്‍ സൃഷ്ടിക്കുന്ന 'ഓഗ്‌മെന്റഡ് റിയാലിറ്റി' ഗെയിമാണ് പോക്കിമോന്‍ ഗോ.
ജപ്പാനിലെ നിന്‍ടെന്‍ഡോ ..

 

റിലയന്‍സ് ജിയോ
ഇന്ത്യന്‍ ടെലികോം രംഗത്തെ അടിമുടി മാറ്റിമറിക്കുകയെന്ന ലക്ഷ്യത്തോടെ റിലയന്‍സിന്റെ ജിയോ ഇന്‍ഫോകോം ലിമിറ്റഡ് സപ്തംബര്‍ 5ന് പ്രവര്‍ത്തനം തുടങ്ങി. രാജ്യം മുഴുവന്‍ 4ജി നെറ്റ്‌വര്‍ക്ക് സേവനം ലഭ്യമാക്കാന്‍ ജിയോയ്ക്ക് മാത്രമേ അനുമതി ലഭിച്ചിരുന്നുള്ളൂ. ഇതിനായി രണ്ടര ലക്ഷം കിലോമീറ്റര്‍ ദൂരമുള്ള ഫൈബര്‍ ഒപ്ടിക് കേബിള്‍ ശൃംഖലയും കമ്പനി സ്ഥാപിച്ചിട്ടുണ്ട്.

read more

SPECIAL

 2017-ല്‍ എന്തുസംഭവിക്കും

2017 ഇന്ത്യയെ സംബന്ധിച്ച് സുപ്രധാന വര്‍ഷമായിരിക്കും. വിപ്ലവകരമായ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2016-ന്റെ അവസാന മാസങ്ങളില്‍ കള്ളപ്പണത്തിനെതിരെയുള്ള യുദ്ധപ്രഖ്യാപനവുമായി നടപ്പാക്കിയ നോട്ട് അസാധുവാക്കലിന്റെയും പണരഹിത ഇടപാടുകളിലേക്കുമുള്ള രാജ്യത്തിന്റെ ചുവടുമാറ്റവും എത്രകണ്ട് ഫലപ്രദമാകുമെന്ന് 2017-ല്‍ അറിയാം
ചരക്കുസേവന നികുതി ഏപ്രിലോടെ പ്രാബല്യത്തില്‍ വരുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൂടാതെ സ്റ്റേറ്റ് ബാങ്കുകളുടെ ലയനവും 2017-ല്‍ പൂര്‍ത്തിയാക്കപ്പെട്ടേക്കും. 2017-ല്‍ ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ഏഷ്യന്‍ ഡവലപ്പ്‌മെന്റ് ബാങ്ക് പ്രവചിക്കുമ്പോള്‍ 7.6 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് അന്താരാഷ്ട്ര നാണയനിധിയുടെ റിപ്പോര്‍ട്ട്.
എന്‍.എസ്.ജി അംഗത്വം 2017-ല്‍ ഇന്ത്യയ്ക്ക് ലഭിക്കാനുള്ള സാധ്യതകളും നിലനില്‍ക്കുന്നു. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കുന്ന 2017-18 പ്ലീനറിയില്‍ ഇന്ത്യയ്ക്ക് അനുകൂലമായ തീരുമാനമുണ്ടായേക്കാം. ഐ.എസ്.ആര്‍.ഒയുടെ ചാന്ദ്രയാന്‍-2 ഉള്‍പ്പെടെയുള്ള പുതിയ ദൗത്യങ്ങളും ഇന്ത്യയുടെ പ്രതീക്ഷയാണ്.
അന്താരാഷ്ട്ര സുസ്ഥിര വിനോദസഞ്ചാര വര്‍ഷമായി 2017 ആചരിക്കാനാണ് യു.എന്‍. തീരുമാനം. പരിസ്ഥിതിക്ക് ദോഷകരമാകാതെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും അതുവഴി വികസനം സാധ്യമാക്കാനുമാണ് യു.എന്‍. ആഹ്വാനം ചെയ്യുന്നത്.

read more

SPECIAL

 കള്ളപ്പണത്തിനെതിരായ പോരാട്ടവും ചരക്ക് സേവന നികുതിയും

രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് ഒരിക്കലും മറക്കാനാകാത്ത വര്‍ഷമാണ് 2016. പ്രചാരത്തിലുള്ള 85 ശതമാനത്തിലേറെവരുന്ന കറന്‍സി ഒറ്റയടിക്ക് പിന്‍വലിച്ച് രാജ്യം ചരിത്രത്തിലിടംനേടി.

നവംബര്‍ എട്ടിന് അര്‍ധരാത്രി മുതലാണ് 500ന്റെയും 1000 രൂപയുടെയും നോട്ടുകള്‍ അസാധുവാക്കിയത്. കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു പ്രഖ്യാപനമെങ്കിലും അസാധുവാക്കിയ നോട്ടുകളുടേതിന് ഏറെക്കുറെ തുല്യമായ നോട്ടുകള്‍ വിവിധ ബാങ്കുകളില്‍ തിരിച്ചെത്തിയത് സര്‍ക്കാരിന് തിരിച്ചടിയായി.

90ശതമാനത്തിലേറെ നോട്ടുകളാണ്(14 ലക്ഷം കോടി രൂപയിലേറെ) വിവിധ ബാങ്കുകളില്‍ നിക്ഷേപമായി തിരിച്ചെത്തിയത്. കറന്‍സി രഹിത ഇടപാടിലേയ്ക്ക് സര്‍ക്കാരിനെ കൊണ്ടെത്തിച്ചത് അങ്ങനെയാണ്.

read more

SPECIAL

 പെണ്‍കരുത്തിന്റെ ഫ്ലാഷ് ബാക്ക്‌

വിട പറയുന്ന ഒരു വർഷത്തിന്റെ കായിക കണക്കെടുപ്പ് നടത്തിയാൽ പെൺകരുത്തിന്റെ ചിത്രമാകും തെളിഞ്ഞു വരിക. റിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനം മുറെകെപ്പിടിച്ച പി.വി സിന്ധുവും സാക്ഷി മാലിക്കും ദിപ കർമാക്കറും.

കോർട്ടിനുള്ളിൽ വീണ്ടും റെക്കോഡിലേക്ക് റാക്കറ്റേന്തിയ സെറീന വില്ല്യംസും സാനിയ മിർസ-മാർട്ടിന ഹിംഗിസ് ജോഡിയും. അതിനപ്പുറത്തേക്ക് നോക്കിയാൽ മെസ്സിയുടെ കണ്ണീരിനും കേരള ബ്ലാസ്റ്റേഴ്സിന്റെ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട കിരീടത്തിനും ഇടിക്കൂട്ടിലെ ഇതിഹാസം മുഹമ്മദ് അലിയുടെ വിടവാങ്ങലിനും ലോകം സാക്ഷിയായി.

വെല്ലാനാരുമില്ലെന്ന് തെളിയിച്ച് ഉസെെൻ ബോൾട്ടും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചരിത്രമായി ലെസ്റ്റർ സിറ്റിയും ക്രിക്കറ്റിൽ കരുൺ നായരെന്ന താരോദയവും 2016ലെ മുഖമുദ്രകളായി. ഹോക്കിയിൽ പ്രതാപകാലത്തേക്കുള്ള തിരിച്ചുപോക്കിലാണ് ഇന്ത്യൻ ടീം. 2016ലെ 366 ദിവസങ്ങളിൽ ലോക കായികവേദി എങ്ങനെയായിരുന്നു. ജനുവരി മുതൽ ഡിസംബർ വരെയുള്ള കണക്കെടുപ്പിൽ തെളിയുന്നത്...

read more

SPECIAL

 കിനാവും കണ്ണീരും കലര്‍ന്ന ഫ്ലാഷ്ബാക്ക്

ഹിറ്റുകളുടെയും ഫ്ലോപ്പുകളുടെയും ഇടയിലാണ് ഒരു സിനിമയുടെ ആയുസ്സ്. വെള്ളിത്തിരയുടെ വാര്‍ഷിക കണക്കെടുപ്പില്‍ തെളിഞ്ഞുനില്‍ക്കുന്നതും ലാഭനഷ്ടങ്ങളുടെ പട്ടിക തന്നെ. കണക്കുകളുടെ ഈ കളിക്ക് പിടിതരാതെ കുതറിപ്പോകും ചിലപ്പോഴെങ്കിലും സിനിമയെന്ന കലാരൂപം. അതുതന്നെയാണ് അതിനെ ജനകീയമാക്കുന്നതും ഏറ്റവും ശക്തമായ മാധ്യമമാക്കുന്നതും.

വിടപറയുന്ന ഒരു വര്‍ഷം വിളവെടുപ്പ് നടത്തിയാല്‍ കണക്കുകളുടെ ഗുണനിലവാരത്തിന്റെയും പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത് നേട്ടങ്ങള്‍ തന്നെയാവും. എന്നാല്‍, പുലിമുരുകന്റെ കരുത്തില്‍ കോടിക്ലബില്‍ കരുത്തറിയിച്ച മലയാള സിനിമയ്ക്ക് അപ്രതീക്ഷിതമായി മണിനാദം നിലച്ചതിന്റെ നഷ്ടവുമുണ്ട് ഓര്‍ത്തുവയ്ക്കാന്‍.

വർഷത്തിന്റെ അവസാനരംഗത്ത് രസംകൊല്ലിയായി കടന്നുവന്ന സിനിമാസമരമെന്ന വില്ലനും. കണക്കെടുപ്പിന്റെ ഒരു ഫ്ലാഷ്ബാക്കിലേയ്ക്ക്....

read more

SPECIAL

 

ദുരന്തങ്ങള്‍ ആക്രമണങ്ങള്‍

ജനുവരി രണ്ടിന് വ്യോമസേനയുടെ തന്ത്രപ്രധാനമായ പഠാന്‍കോട് വ്യോമകേന്ദ്രത്തില്‍ ഭീകരാക്രമണം. ഇന്ത്യ-പാക് സമാധാന ചര്‍ച്ച തുടങ്ങാനിരിക്കെയായിരുന്നു ആക്രമണം.

ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താന്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പുരോഗതിയില്ല.

ഏപ്രില്‍ 17ന് ഇക്വഡോറിലുണ്ടായ ഭൂചലനത്തില്‍ 600ല്‍ അധികം പേര്‍ മരിച്ചു. 16000ത്തിലധികം പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ കനത്ത നാശനഷ്ടമുണ്ടായി.
മ്യൂസിനായിരുന്നു പ്രഭവ കേന്ദ്രം. ജപ്പാനില്‍ ഏപ്രില്‍ 14-നും 16-നുമായുണ്ടായ രണ്ട് ഭൂചലനങ്ങളില്‍ 50-ലേറെപ്പേര്‍ മരിച്ചു

read more

SPECIAL

 കേരളം സാക്ഷി

കണ്ണീരില്‍ കുതിര്‍ന്ന് കലാകേരളം
കലാസാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ലോകത്തോട് വിടപറഞ്ഞ വര്‍ഷം

അറുപത് വര്‍ഷത്തിലേറെയായി മലയാള സാഹിത്യ രംഗത്ത് നിറഞ്ഞു നിന്ന, കവിയും ഗാനരചയിതാവും ജ്ഞാനപീഠ ജേതാവുമായ ഒ.എന്‍.വി. കുറുപ്പ്, മലയാളത്തിന്റെ പ്രിയ നടന്‍ കലാഭവന്‍ മണി, തനത് നാടകവേദിക്ക് തുടക്കം കുറിച്ച ആചാര്യനും കവിയും ബഹുമുഖ പ്രതിഭയുമായിരുന്ന കാവാലം നാരായണപ്പണിക്കര്‍, മലയാള സിനിമയില്‍ ഹാസ്യത്തിന് സ്ത്രീപക്ഷ ഭാവുകത്വം നല്‍കിയ നടി കല്‍പ്പന, തിരക്കഥാകൃത്ത് ടി.എ. റസാഖ്, ട്രാഫിക് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകന്‍ രാജേഷ് പിള്ള, യുവ നടന്‍ ജിഷ്ണു എന്നിവരുടെ വേര്‍പാടിന് 2016 സാക്ഷിയായി

read more

SPECIAL

 സുരക്ഷിതമല്ലാത്ത ഒരു വര്‍ഷം കൂടി

ലോകത്തെ മൊത്തം കാര്യമെടുത്താല്‍ 2016 അല്‍പം നല്ല വര്‍ഷമായിരുന്നു. മെഗാ ഡിസാസ്റ്റര്‍ (പതിനായിരത്തിലധികം പേര്‍ മരിക്കുന്നത്) ഒന്നും ഉണ്ടായില്ല. ആയിരത്തിലധികം ആളുകള്‍ മരിക്കുന്നതു പോലും 2016-ല്‍ ഉണ്ടായിട്ടില്ല. ഇതൊരു നല്ല കാര്യമാണെങ്കിലും പ്രത്യേകിച്ചെന്തെങ്കിലും സുരക്ഷാ നയത്തിന്റേയോ മുന്‍ കരുതലുകളുടെയോ ഒന്നും ഫലമല്ല.ചില വര്‍ഷങ്ങള്‍ അങ്ങനെ ആകുന്നെന്നു മാത്രം. എന്നാലും സംഭവിക്കാതിരുന്നത് ഭാഗ്യം തന്നെ.

ഇന്ത്യയുടെ കാര്യത്തിലും ഒരു പരിധിവരെ നല്ല വര്‍ഷമായിരുന്നു 2016. ഏറെ മരണങ്ങള്‍ ഉണ്ടാക്കിയ പ്രകൃതിദുരന്തങ്ങള്‍ ഒന്നുമുണ്ടായില്ല. കാണ്‍പൂരിലുണ്ടായ റെയിലപകടമാണ് കൂട്ടത്തില്‍ ഏറ്റവും വലുത്. നൂറിലേറെപ്പേര്‍ മരിച്ചു. ട്രെയിന്‍ പാളം തെറ്റുന്നതുപോലെയുള്ള അപകടങ്ങള്‍ ഇന്ത്യയില്‍ കുറഞ്ഞു വരുന്നതിനിടക്കാണ് അസ്വാഭാവികമായി ഈ അപകടമുണ്ടായത്. ഡിസംബറില്‍ തമിഴ്‌നാട്ടില്‍ ഉണ്ടായ വാര്‍ദ ചുഴലിക്കാറ്റ് ഏറെ നഷ്ടം ഉണ്ടാക്കിയെങ്കിലും മുന്നറിയിപ്പും മുന്നൊരുക്കങ്ങളും കാരണം അധികം മരണം ഉണ്ടാക്കിയില്ല.

read more

WORLD
2016

2016-ല്‍ ആഗോളതലത്തില്‍ അരങ്ങേറിയ സംഭവങ്ങളിലൂടെ..

* ഒന്നര വര്‍ഷത്തോളം നീണ്ടുനിന്ന പ്രചരണത്തിനും നിരവധി വിവാദപരാമര്‍ശങ്ങള്‍ക്കും ഒടുവില്‍ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

* ജനുവരി 20-ന് അമേരിക്കയുടെ 45-ാം പ്രസിഡന്റായി അദ്ദേഹം ചുമതലയേല്‍ക്കും.

 

* ശക്തികേന്ദ്രങ്ങളില്‍ തിരിച്ചടി നേരിട്ടെങ്കിലും ലോകത്തിന്റെ പുതിയ കോണുകളില്‍ മനുഷ്യക്കുരുതി നടത്തി ഇസ്ലാമിക് സ്‌റ്റേറ്റ്‌സ് കരുത്ത് കാണിച്ചു.
* വിശുദ്ധ നഗരമാന മദീനയും ബ്രസല്‍സും ഐഎസ് ആക്രമണത്തിന് ഇരയായി.
* ഫ്രാന്‍സും ജര്‍മനിയും അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ അഴിച്ചുവിട്ട ഇസ്ലാമിക് സ്റ്റേറ്റ്‌സ് അമേരിക്കയേയും വിറപ്പിച്ചു.

read more

INDIA
2016

ഇന്ത്യ കണ്ടതും, കേട്ടതും

നേട്ടങ്ങളിലൂടെ
* പ്രതിരോധ രംഗത്ത് വനിതകള്‍ക്ക് അഭിമാനമുയര്‍ത്തി മൂന്ന് വനിതകള്‍ യുദ്ധവിമാനങ്ങളുടെ പൈലറ്റുമാരായി
* 65,250 കോടി രൂപയുടെ നികുതി വെട്ടിച്ച് ഒളിപ്പിച്ചിരുന്ന കള്ളപ്പണം ഇന്ത്യക്കാര്‍ വെളിപ്പെടുത്തി
* ഇന്ത്യയെ പ്രധാന പ്രതിരോധ പങ്കാളിയായി അമേരിക്ക അംഗീകരിച്ചതാണ് നയതന്ത്ര തലത്തില്‍ ഇന്ത്യ നേടിയ സുപ്രധാന വിജയം

നഷ്ടങ്ങള്‍, ദുരന്തങ്ങള്‍, ഭീകരാക്രമണങ്ങള്‍
* വ്യോമസേനയുടെ തന്ത്രപ്രധാനമായ പഠാന്‍കോട്ട് വ്യോമകേന്ദ്രത്തില്‍ ഭീകരാക്രമണം. മലയാളിയായ എന്‍എസ്ജി ലഫ്.കേണല്‍ നിരഞ്ജന്‍ അടക്കം ഒമ്പത് പേര്‍ വീരമൃത്യു വരിച്ചു.
* ഉറി സൈനിക ക്യാമ്പിന് നേരെ സെപ്റ്റംബര്‍ 18 ന് ഭീകരാക്രമണം. 19 സൈനികരാണ് ആക്രമണത്തില്‍ വീരമൃത്യു​വരിച്ചത്.

read more

Dec

വിട പറഞ്ഞ് ജയ

* തമിഴ്‌നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയുമായിരുന്ന ജെ. ജയലളിത ഡിസംബര്‍ അഞ്ചിന് അന്തരിച്ചു
* 75 ദിവസത്തോളം ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു
* ബാലറ്റ് സംവിധാനത്തിലൂടെ തമിഴ്‌നാട്ടില്‍ അധികാരം നേടിയ ആദ്യ വനിതാ മുഖ്യമന്ത്രിയാണ് ജയലളിത

ഐ.എഫ്.എഫ്.കെ; സുവര്‍ണചകോരം ക്ലാഷിന്

* തിരുവനന്തപുരത്തു നടന്ന രാജ്യാന്തര ചലച്ചിത്രമേളയിലെ ഏറ്റവും മികച്ച സിനിമയ്ക്കുള്ള സുവര്‍ണചകോരം പുരസ്‌കാരം മുഹമ്മദ് ദയാബ് സംവിധാനം ചെയ്ത ഈജിപ്ഷ്യന്‍ ചിത്രം ക്ലാഷ് നേടി.
* നവാഗത സംവിധായികയ്ക്കുള്ള രജതചകോരവും മികച്ച മലയാള സിനിമയ്ക്കുള്ള ഫിപ്രസി പുരസ്‌കാരവും വിധു വിന്‍സെന്റ് സംവിധാനം ചെയ്ത 'മാന്‍ഹോള്‍' നേടി.

read more

Nov

500, 100 നോട്ടുകള്‍ അസാധുവാക്കി

* രാജ്യത്ത് 500, 1000 രൂപയുടെ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ നവംബര്‍ 8-ന് അര്‍ദ്ധരാത്രി മുതല്‍ അസാധുവാക്കി
* കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് തീരുമാനം.

ട്രംപ് അമേരിക്കന്‍ പ്രസിഡന്റ്

* നംവബര്‍ എട്ടിനു നടന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് വന്‍വിജയം നേടി.
* ട്രംപ് 306 ഇലക്ടറല്‍ വോട്ട് നേടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ഥിയായ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ഹിലരി ക്ലിന്റണ് 232 വോട്ടുമാത്രമെ നേടാനായുള്ളു.

read more

Oct

65,250 കോടിയുടെ കള്ളപ്പണം പുറത്ത്

കഴിഞ്ഞ പൊതുബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍കം ഡിക്ലറേഷന്‍ സ്‌കീമിലൂടെ 65250 കോടി രൂപയുടെ കള്ളപ്പണം പുറത്തുവന്നു. ധനമന്തി അരുണ്‍ ജയ്റ്റ്‌ലിയാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്. ഇതില്‍ നികുതിയും പിഴയുമടക്കം 29362 കോടി രൂപ സര്‍ക്കാര്‍ ഖജനാവിലേക്കെത്തും. 4 മാസം നീണ്ടുനിന്ന പദ്ധതി സപ്തംബര്‍ 30-ന് അവസാനിച്ചപ്പോള്‍ 64275 വെളിപ്പെടുത്തലുകളാണുണ്ടായത്.

ഇ.പി. ജയരാജന്‍ രാജിവച്ചു

* ബന്ധു നിയമനവുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ ഒക്ടോബര്‍ 14-ന് രാജിവച്ചു.
* ജയരാജന്റെ ഭാര്യാ സഹോദരി പി.കെ. ശ്രീമതി എം.പിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കേരള ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിയമിച്ചതാണ് ജയരാജന്റെ രാജിയില്‍ കലാശിച്ചത്.

read more

Sep

പാകിസ്താനെ വിറപ്പിച്ച സെപ്റ്റംബർ‌

* ഉറിയില്‍ സെപ്റ്റംബർ 18-ന് 19 ജവാന്മാരെ വധിച്ച ഭീകരാക്രമണത്തിന് ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കി. * സെപ്റ്റംബർ 29-ന് പാക് അധീന കശ്മീരിലെ ഭീകര താവളങ്ങളില്‍ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തില്‍ (സര്‍ജിക്കല്‍ അറ്റാക്ക്) 38 ഭീകരരെ വധിച്ചു.

മദര്‍ തെരേസ വിശുദ്ധ

* ഫ്രാന്‍സിസ് മാര്‍പാപ്പ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു.സെപ്റ്റംബർ നാലിന് നടന്ന ദിവ്യബലിക്കിടെയായിരുന്നു പ്രഖ്യാപനം. മദര്‍ തെരേസ കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ എന്ന പേരില്‍ അറിയപ്പെടും. * 1910ഓഗസ്റ്റ് 26-ന് ഇന്നത്തെ മാസിഡോണയില്‍ സ്ഥിതിചെയ്യുന്ന സ്‌കോപ്ജെയിലാണ് മദര്‍ ജനിച്ചത്.

read more

Aug

ജി.എസ്.ടി. പ്രതീക്ഷയില്‍ ഓഗസ്റ്റ്‌

* ഇന്ത്യയുടെ നികുതിസമ്പ്രദായത്തിലെ സുപ്രധാന ചുവടുവെപ്പായി ചരക്കുസേവന നികുതിയുടെ (Goods & Service Tax) വരവ്. * ജി.എസ്.ടി. ഭേദഗതി ബില്‍ ആഗസ്തില്‍ ലോക്‌സഭ പാസ്സാക്കി. രാജ്യത്തെ ഏക വാണിജ്യകേന്ദ്രമായി മാറ്റുകയാണ് ജി.എസ്.ടിയുടെ ലക്ഷ്യം.

ടി.എ. റസാഖിന്റെ വിയോഗം

* എഴുത്തുകാരനും തിരക്കഥാകൃത്തുമായ ടി.എ. റസാഖ് ആഗസ്ത് 15-ന് അന്തരിച്ചു. * മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ ജനിച്ച റസാഖ് 1987-ല്‍ ധ്വനി എന്ന സിനിമയില്‍ സംവിധാനസഹായിയായി സിനിമാരംഗത്തെത്തി. പിന്നീട് തിരക്കഥാരചനയിലേക്ക് മാറി.

read more

July

വ്യോമസേനയ്ക്ക്‌ കരുത്തായി തേജസ്സ്

* ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ലഘുയുദ്ധവിമാനം തേജസ്സ് ജൂലായ് 1-ന് വ്യോമസേനയുടെ ഭാഗമായി.
* വ്യോമസേനയുടെ ദക്ഷിണമേഖലാ എയര്‍ കമാന്‍ഡിനു കീഴില്‍ ഫ്ളയിങ് ഡാഗ്ഗേഴ്സ് എന്ന സ്‌ക്വാഡ്രനാണ് തേജസ്സ് ഉപയോഗിക്കുക.

പോര്‍ച്ചുഗലിന് യൂറോ കിരീടം

* ജൂലായ് 10-ന് നടന്ന ഫൈനലില്‍ ഫ്രാന്‍സിനെ 1-0 ന് പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍ യൂറോ കപ്പ് ഫുട്ബോള്‍ കിരീടം നേടി.
* പോര്‍ച്ചുഗല്‍ ആദ്യമായാണ് ഈ കിരീടം നേടുന്നത്. പോര്‍ച്ചുഗലിനുവേണ്ടി എഡര്‍ ആണ് വിജയഗോള്‍ നേടിയത്.

read more

June

ഇന്ത്യ അമേരിക്കയുടെ പ്രതിരോധപങ്കാളി

* ഇന്ത്യയെ പ്രധാന പ്രതിരോധ പങ്കാളിയായി അമേരിക്ക അംഗീകരിച്ചു. * ഇതോടെ പ്രതിരോധ മേഖലയിലെ വ്യാപാരത്തിലും സാങ്കേതികവിദ്യാ കൈമാറ്റത്തിലും അടുത്ത സഖ്യരാഷ്ട്രങ്ങളെപ്പോലെ യു.എസ്. ഇന്ത്യയെയും കരുതും. പ്രാധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കാ സന്ദര്‍ശനത്തിനിടെയായിരുന്നു പ്രഖ്യാപനം.

സ്വവര്‍ഗപ്രണയികള്‍ ട്രാന്‍സ്ജന്‍ഡര്‍ അല്ല

* സ്വവര്‍ഗപ്രേമികളെയും ഉഭയലിംഗ ആഭിമുഖ്യമുള്ളവരെയും ട്രാന്‍സ്ജന്‍ഡറുകളായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി ജൂണ്‍ മുപ്പതിന് വ്യക്തമാക്കി. * ട്രാന്‍സ്ജന്‍ഡറുകളെ മാത്രമേ മൂന്നാംലിംഗക്കാരയി കണക്കാക്കൂ എന്നും കോടതി അറിയിച്ചൂ. 2014-ലാണ് ട്രാന്‍സ്ജന്‍ഡറുകള്‍ മൂന്നാംലിഗമാണെന്ന് കോടതി പറഞ്ഞത്. സര്‍ക്കാര്‍ ഫോമുകളില്‍ മൂന്നാംലിംഗം എന്ന കോളം ഉള്‍പ്പെടുത്തണമെന്നും നിഷ്‌കര്‍ഷിച്ചു.

read more

May

ചുവന്ന കേരളം; നായകന്‍ പിണറായി

* 14-ാം കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 5 സ്വതന്ത്രര്‍ ഉള്‍പ്പെടെ 63 സീറ്റുമായി സി.പി.എം. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
* പിണറായി വിജയന്റെ നേതൃത്വത്തിലുള്ള 19 അംഗ മന്ത്രിസഭ മെയ് 25-ന് സത്യപ്രതിജ്ഞ ചെയ്തു. കേരളത്തിലെ 22-മത് മന്ത്രിസഭയാണ് ഇത്.
* കേരളത്തിലെ മുഖ്യമന്ത്രിയാകുന്ന നാലാമത്തെ സി.പി.എം. കാരനാണ് പിണറായി വിജയന്‍

സ്‌റ്റേറ്റ് ബാങ്ക് ലയനം

* സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (SBT) ഉള്‍പ്പെടെ അഞ്ച് അനുബന്ധ ബാങ്കുകളെയും ഭാരതീയ മഹിള ബാങ്കിനെയും എസ്.ബി.ഐയില്‍ ലയിപ്പിക്കാനുള്ള തയ്യാറെടുപ്പ് കേന്ദ്ര സര്‍ക്കാര്‍ തുടങ്ങി.
* അനുബന്ധ ബാങ്കുകളെയും ഭാരതീയ മഹിള ബാങ്കിനെയും ഏറ്റെടുക്കുന്നതോടെ എസ്.ബി.ഐ. 37 ലക്ഷം കോടി രൂപ ആസ്തിയുള്ള ബാങ്കാവും.

read more

Apr

ജിഷയുടെ കൊലപാതകം

* ഡല്‍ഹിയിലെ നിര്‍ഭയ കൊലപാതകത്തെ ഓര്‍മിപ്പിക്കുന്ന രീതിയില്‍ പെരുമ്പാവൂരില്‍ നടന്ന കൊലപാതകം കേരളത്തെ ഞെട്ടിച്ചു.

* മെയ് 2-ന് പെരുമ്പാവൂര്‍ ഇരിങ്ങോളില്‍ നിയമവിദ്യാര്‍ഥിനി ജിഷ(29)യാണ് ക്രൂരമായി വധിക്കപ്പെട്ടത്.

കേരളത്തെ നടുക്കി വെടിക്കെട്ട് ദുരന്തം

* കൊല്ലം പരവൂര്‍ പുറ്റിങ്കല്‍ ദേവീക്ഷേത്രത്തിലെ കമ്പപ്പുരയ്ക്ക് തീപിടിച്ചുണ്ടായ വെടിക്കെട്ടപകടത്തില്‍ 115-ലേറെ പേര്‍ മരിച്ചു.
* ഏപ്രില്‍ 10ന് പുലര്‍ച്ചെ മൂന്നരയ്ക്കായിരുന്നു അപകടം. നാനൂറിലേറെപ്പേര്‍ക്ക് പരുക്കുപറ്റി. മത്സരവെടിക്കെട്ടിനിടെ പൊട്ടിയ അമിട്ടിന്റെ ഭാഗം കമ്പപ്പുരയില്‍ വീണാണ് അപകടമുണ്ടായതെന്ന് കരുതുന്നു.

read more

Mar

മണിനാദം നിലച്ച മാര്‍ച്ച്‌

നടനും നാടന്‍പാട്ടുകാരനുമായി വിസ്മയിപ്പിച്ച കലാഭവന്‍ മണി (45) മാര്‍ച്ച് 6-ന് അന്തരിച്ചു.
ചാലക്കുടിയിലായിരുന്നു ജനനം. കൊച്ചിന്‍ കലാഭവന്റെ മിമിക്സ് പരേഡിലൂടെ കലാരംഗത്ത് സജീവമായി. സമുദായം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. ഹാസ്യതാരമായും നായകനായും വില്ലനായും തിളങ്ങി.

അഗസ്ത്യമല യുനെസ്‌കോ പട്ടികയില്‍

* തെക്കേ ഇന്ത്യയിലെ പശ്ചിമഘട്ട മലനിരകളില്‍ സ്ഥിതിചെയ്യുന്ന അഗസ്ത്യമലയ്ക്ക് യുനെസ്‌കോയുടെ സംരക്ഷിത ജൈവമണ്ഡല പദവി. * ഐക്യരാഷ്ട്ര വിദ്യാഭ്യാസ ശാസ്ത്ര സാംസ്‌കാരിക സംഘടന-യുനെസ്‌കോ പുതുതായി പ്രസിദ്ധീകരിച്ച ജൈവ സംരക്ഷിത മേഖലകളുടെ പട്ടികയിലാണ് അഗസ്ത്യമലയെ ഉള്‍പ്പെടുത്തിയത്.

read more

Feb

സിക ഭീതിയില്‍ ഫെബ്രുവരി

* സിക വൈറസ് പ്രതിസന്ധിയില്‍ ലോകാരോഗ്യസംഘടന ഫിബ്രവരി ഒന്നിന് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
* ആഗോളതലത്തില്‍ സിക്ക വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണിത്.
* ഡെങ്കിപ്പനിയും മഞ്ഞപ്പനിയും പടര്‍ത്തുന്ന കൊതുകുകള്‍തന്നെയാണ് സിക വൈറസും പരത്തുന്നത്.

ഒ.എന്‍.വി. കുറുപ്പ് വിടവാങ്ങി

* കവിയും ഗാനരചയിതാവും ജ്ഞാനപീഠ ജേതാവുമായ ഒ.എന്‍.വി. കുറുപ്പ് ഫിബ്രവരി 13-ന് അന്തരിച്ചു.
* അറുപത് വര്‍ഷത്തിലേറെയായി മലയാള സാഹിത്യ രംഗത്ത് നിറഞ്ഞു നിന്ന അദ്ദേഹത്തിന് ജ്ഞാനപീഠം ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

read more

Jan

രാജ്യത്തിന് മുറിവേല്‍പ്പിച്ച് പഠാന്‍കോട്ട്

* വ്യോമസേനയുടെ തന്ത്രപ്രധാനമായ പഠാന്‍കോട്ട് വ്യോമകേന്ദ്രത്തില്‍ ഭീകരാക്രമണം
* ആക്രമണം ഇന്ത്യ-പാക് സമാധാന ചര്‍ച്ച തുടങ്ങാനിരിക്കെ
* എന്‍എസ്ജി ലഫ്.കേണല്‍ മലയാളിയായ നിരഞ്ജന്‍ കുമാര്‍ അടക്കം ഒന്‍പത് സൈനികള്‍ക്ക് വീരമൃത്യു
* ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താന്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പുരോഗതിയില്ല

ലോകം എബോളമുക്തമായി

ലോകം എബോളമുക്തമായെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. മാരകമായ എബോള രോഗത്തിന്റെ പിടിയില്‍ നിന്ന് ലോകം വിമുക്തമായതായി ലോകാരോഗ്യ സംഘടന ജനവരി 14-ന് പ്രഖ്യാപിച്ചു.

read more