കൊച്ചി: മാതൃഭൂമി ഡോട്ട് കോമും ഭീമ ജ്വൽസും ചേര്‍ന്ന് ഓണത്തിന് നടത്തിയ ഭീമ ജ്വല്‍സ് പൊന്നോണക്കാഴ്ചകള്‍ ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ഭീമ എറണാകുളം ഇടപ്പള്ളി ഷോറൂമിലായിരുന്നു സമ്മാനദാനച്ചടങ്ങ്.

കോഴിക്കോട് സ്വദേശി എം. റിന്‍സിക്കാണ് ഒന്നാം സ്ഥാനം. ഭീമ നല്‍കുന്ന ഡയമണ്ട് റിങ്ങാണ് സമ്മാനം. ഭീമ ജ്വല്‍സ് ജനറല്‍ മാനേജര്‍ സത്യന്‍ സമ്മാനദാനം നിര്‍വഹിച്ചു.

പ്രോത്സാഹന സമ്മാനമായ വെള്ളിയുടെ ഇയര്‍ റിങ്ങിന് ഇഷാനി അര്‍ഹയായി. ഭീമ ജ്വല്‍സ് ഇടപ്പള്ളി ശാഖ മാനേജര്‍ വി.എന്‍. ബാലകൃഷ്ണനില്‍ നിന്ന് ഇഷാനിക്കുവേണ്ടി അച്ഛന്‍ രജനീഷ് സമ്മാനം ഏറ്റുവാങ്ങി.

gold

bhima