മുംബൈ: പാകിസ്താനിലെ കറാച്ചിയില്‍ നിന്ന് കടല്‍മാര്‍ഗം ഭീകരര്‍ മുംബൈയിലെത്തിയത് 5000പേരെയെങ്കിലും വധിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നെന്ന് വെളിപ്പെടുത്തല്‍. കൊടുംഭീകരര്‍ ഇതിനായി വന്‍സേ്ഫാടകവസ്തു ശേഖരവുമായാണെത്തിയതെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ആര്‍.ആര്‍. പാട്ടീല്‍ പറഞ്ഞു. മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്മുഖിനൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് ഭീകരരുടെ ലക്ഷ്യത്തെപ്പറ്റി അദ്ദേഹം വിശദീകരിച്ചത്.
ഭീകരര്‍ക്ക് രാജ്യത്തിനുപുറത്തുനിന്ന് ഫോണ്‍വഴി നിര്‍ദേശങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. ഭീകരര്‍ ഉപയോഗിച്ചെന്നു കരുതുന്ന ഫോണ്‍ കണ്ടെത്തിയിട്ടുണ്ടെന്നും അതില്‍നിന്ന് പാകിസ്താനിലേക്കുവിളിച്ചിട്ടുണ്ടെന്നും പാട്ടീല്‍ വ്യക്തമാക്കി.