മുംബൈ: അലങ്കാരവും പ്രൗഢിയും നിറഞ്ഞുനിന്നിരുന്ന താജ്മഹല്‍ ഹോട്ടലിന്റെ അകത്തെ മുറികളെല്ലാം നശിച്ച നിലയില്‍. ഒരു യുദ്ധഭൂമിയുടെ ഭീകരമുഖമാണ് ഇവിടെയെല്ലാം അനാവരണം ചെയ്യപ്പെടുന്നത്.
വേദനിച്ച രത്തന്‍ ടാറ്റ മുറിക്കകത്ത് കയറി നാശനഷ്ടങ്ങള്‍ നോക്കിക്കണ്ടില്ല. എല്ലാം ശരിയാകുമെന്ന വിശ്വാസത്തില്‍ അദ്ദേഹം അവിടെനിന്ന് തിരിച്ചുപോയി. താജ്മഹല്‍ പാകിസ്താനിലെ മരിയറ്റ് ഹോട്ടല്‍പോലെ നിലംപരിശാക്കാനാണ് ഭീകരര്‍ ലക്ഷ്യമിട്ടത്.