റുപത് വര്‍ഷത്തിനടയില്‍ കായിക കേരളം കടന്നുപോയ സുവര്‍ണ നിമിഷങ്ങള്‍ അനവധിയാണ്. ട്രാക്കിലും ഗ്രൗണ്ടിലും ഉദിച്ചുയര്‍ന്ന നക്ഷത്രങ്ങളും അനവധിയാണ്. വിയര്‍പ്പു പൊടിഞ്ഞ കുതിപ്പ് കൊണ്ട് രചിക്കപ്പെട്ടു എണ്ണമറ്റ ചരിത്രങ്ങള്‍. ജീവിതത്തിലെ പ്രതിസന്ധികളുടെ കടമ്പ കടന്ന് താരങ്ങള്‍ ലോക കായികവേദിയില്‍ തിളക്കമാര്‍ന്ന വിജയമുദ്ര ചാര്‍ത്തി. കാലത്തെ തോല്‍പിച്ച് നടത്തിയ ആ കുതിപ്പുകളുടെയും അതിനിടെ പൊഴിഞ്ഞ കണ്ണീരിന്റെയും ഓര്‍മട്രാക്കിലൂടെ ഒരു പിന്‍യാത്ര.