മലയാള സിനിമയില്‍ ചിരിയുടെ പരിണാമം

ചിരിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍. ചിരിപ്പിക്കാനും മലയാളികള്‍ക്ക് പ്രത്യേകമായ കഴിവുണ്ടെന്നാണ് വെപ്പ്.

വഴിയോരത്തായി ചേര്‍ത്തിട്ട മരത്തടിയിലും പീടിക തിണ്ണയിലും തമാശ പറഞ്ഞ് ചിരിച്ച മലായാളി പിന്നീട് തങ്ങളുടെ ജീവിതങ്ങള്‍ അതേപടി ഒപ്പിയെടുത്ത് കാന്‍വാസുകളിലേക്ക് പകര്‍ത്തി കൊട്ടകകളിലിരുന്ന് ചിരിച്ചു തുടങ്ങി. ഇങ്ങനെ ചിരിച്ചു തുടങ്ങിയ കാലം മുതല്‍ ഇന്നുവരെ മലയാള സിനിമയില്‍ ചിരി ഐക്കണുകള്‍ മാറിവന്നുകൊണ്ടിരുന്നു.

കേരളം പിറവികൊണ്ട കാലഘട്ടത്തില്‍ അടൂര്‍ ഭാസിയും എസ്.പി പിള്ളയുമെല്ലാം ചിരിയുടെ പങ്കായം തുഴഞ്ഞു. മറ്റെല്ലാത്തിനും എന്നപോലെ ചിരിക്കും ഇവിടെ പരിണാമം സംഭവിച്ചു. ബഹദൂറിലൂടെയും മാളയിലൂടെയും പപ്പുവിലൂടെയും, പിന്നെ വിധി അപകടത്തിന്റെ രൂപത്തിലെത്തുന്നതുവരെ ജഗതീ ശ്രീകുമാറെന്ന അതുല്ല്യ പ്രതിഭയിലൂടെയും കൈമാറിവന്ന ചിരിയുടെ രസക്കൂട്ട് ഇന്ന് ന്യൂജന്‍ ചിരിയുടെ അംബാസിഡര്‍മാരായ സൂരാജിലും സൗബിനിലും എത്തി നില്‍ക്കുന്നു... ഇക്കഴിഞ്ഞ 60 വര്‍ഷങ്ങള്‍ മലയാളിയുടെ ചിരിയിലെ പരിണാമങ്ങള്‍ അടയാളപ്പെടുത്തുകയാണിവിടെ...

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.