കാലത്തിന്റെ കണ്ണാടിയാണ് വെള്ളിത്തിര. ജനപഥം പിന്നിട്ട വഴികളാണ് ഓരോ സിനിമയും അടയാളപ്പെടുത്തുന്നത്. അതിന്റെ സംസ്‌കാരവും രാഷ്ട്രീയവും ചിന്തകളും ഗതിവിഗതികളുമെല്ലാം തിരശ്ശീലയില്‍ ഫ്രെയിമുകളായി മിന്നിമാഞ്ഞുകൊണ്ടിരുന്നു. ഓരോ സിനിമയും അതിലെ ഓരോ രംഗവും ഓരോ കാലത്തിനു നേരെ, ഓരോ കാലഘട്ടത്തിനുനേരെ പിടിച്ച കണ്ണാടികളായി. ചിരിയും കണ്ണീരും കദനങ്ങളും സംഭാഷണങ്ങളുമെല്ലാം പല ഭാവഭേദങ്ങളില്‍ അതില്‍  പ്രതിഫലിച്ചു. വിഗതകുമാരന്റെ നിശബ്ദകാലത്തില്‍ നിന്ന് പുലിമുരുകന്റെ ശതകോടിക്കിലുക്കംവരെയുള്ള സിനിമയുടെ ഭാവദേദങ്ങളിലൂടെ, രൂപ പരിണാമങ്ങളിലൂടെ കേരളം പിന്നിട്ട അറുപതാണ്ടിനെ പകര്‍ത്താനുള്ള ഒരു യാത്രയാണിത്.

ഡയലോഗുകള്‍: നാടകീയതയില്‍ നിന്ന് നാടനിലേയ്ക്ക്

മാറ്റമില്ലാതെ പൂവാലന്മാര്‍

ഡിഷ്യും ഡിഷ്യും ഡിഷ്യു....

മരമല്ല, മനസ്സ് ചുറ്റുന്ന പ്രണയം

മദ്യപാനം ആരോഗ്യത്തിന് ഹാനികരം

ചിരിയോ ചിരി