മലയാളി മാറ്റാത്ത ശീലങ്ങളും ശീലക്കേടുകളും

കേരളത്തിന് അറുപത് തികഞ്ഞു. ഇതിനിടയില്‍ ഭൂമി പലവട്ടം കുലുങ്ങി, മന്ത്രിസഭകള്‍ താഴെവീണു. ആകാശം ഇടിഞ്ഞു വീണാലും മലയാളി മാറ്റാത്ത ശീലങ്ങളും ശീലക്കേടുകളുമുണ്ട്. അത്തരം ചില ശീലങ്ങളിലൂടെ ഒരു യാത്ര. വര: ദേവപ്രകാശ്

 

 

1.jpg

ജനനത്തിനും മരണത്തിനുമിടയിലെ തുലാസിലാണ് ജീവിതം. ആ ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചാലും, സന്തോഷം വന്നാലും സങ്കടം വന്നാലും മലയാളിക്ക് മദ്യം നിര്‍ബന്ധം.

 

2.jpg

ഹര്‍ത്താലെന്നു കേട്ടാല്‍ ആഹ്ലാദപൂരിതമാകും നമ്മുടെ അന്തരംഗം. നാലു പേര്‍ നടത്തുന്ന പഞ്ചായത്ത് ഹര്‍ത്താല്‍ ആണെങ്കിലും പുറത്തിറങ്ങില്ല. എങ്ങനെ ഹര്‍ത്താല്‍ ആഘോഷിക്കാം എന്ന് മലയാളിയെ കണ്ട് പഠിക്കണം.

 

3.jpg

ചീറിപ്പായുമ്പോഴും സ്വന്തം തലയുടെ കാര്യത്തില്‍ പേടിയില്ലാത്തവരുടെ നാട്. ബൈക്ക് ഓടിക്കുന്നവന്‍ തലയില്‍ വെക്കേണ്ട ഹെല്‍മെറ്റ് പിന്നിലിരിക്കുന്നവനെ കൊണ്ട് വെപ്പിക്കും. അതാണ് മലയാളി സ്റ്റൈല്‍.

 

4.jpg

പണം കൊടുത്താല്‍ പുതുമ സ്വന്തമായി എന്നാണു ഭാവം. പുതിയ കാറിന്റെ പോളിത്തീന്‍ കവര്‍ ഒരു കൊല്ലത്തേക്ക് മാറ്റില്ല. പരമാവധി കാലം രജിസ്റ്റേര്‍ഡ് എന്ന സ്റ്റിക്കര്‍ ഒട്ടിച്ച് തന്നെ വണ്ടി ഓടിക്കും.

 

5.jpg

ടൂത്ത് പേസ്റ്റ് തീര്‍ന്നാല്‍ ഞെക്കി ഞെക്കി അതിന്റെ അവസാന തുള്ളിയും ഊറ്റിയെടുക്കാന്‍ മലയാളിക്കു മുന്നില്‍ മറ്റാരുമില്ല. ട്യൂബില്‍ ഒരു ശസ്ത്രക്രിയ വേണമെങ്കില്‍ അതും നടത്തും.

 

6.jpg

ഏത് വീട്ടില്‍ പോയാലും മുറ്റത്ത് കിണര്‍ കണ്ടാല്‍ ഒന്ന് എത്തി നോക്കും. അതില്‍ വെള്ളമാണ് എന്നറിയാം. എങ്കിലും നോക്കിയില്ലെങ്കില്‍ ഒരു തൃപ്തി വരില്ല.

 

7.jpg

ഉപചാരങ്ങള്‍ ഏറ്റവും കുറഞ്ഞ സമൂഹമെന്ന ദുഷ്പേര്. എന്നാല്‍, ട്രെയിന്‍ പോകുമ്പോള്‍ അതിലുള്ളവരെ കൈവീശി കാണിക്കും. വെറുതെ ഒരു രസത്തിന്.

 

8.jpg

മലയാളിയുടെ ആകാശത്ത് വിമാനമോടാന്‍ തുടങ്ങിയിട്ട് വളരെ കുറച്ചു കാലമേ ആയുള്ളൂ. എങ്കിലും എത്ര വിമാനയാത്ര നടത്തിയ ആളായാലും വിമാനത്തിന്റെ ശബ്ദം കേട്ടാല്‍ മുകളിലേക്ക് ഒന്ന് നോക്കാതെ വിടില്ല.

 

9.jpg

മുള്ളുമ്പോള്‍ കൂടെ മുള്ളാന്‍ ആയിരം പേര്‍ വരുമെന്നതാണു ലൈന്‍. ഒരാള്‍ മൂത്രം ഒഴിക്കാന്‍ നിന്നാല്‍ കൂടെയുള്ളവര്‍ക്ക് മുട്ടിയില്ലെങ്കിലും കമ്പനി കൊടുക്കാന്‍ മലയാളി കഴിഞ്ഞിട്ടേ ആളുള്ളൂ.

 

10.jpg

ടെലിവിഷന്റെ റിമോട്ട് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ആദ്യം അടിച്ചും ഇടിച്ചും നോക്കും. പിന്നെ ബാറ്ററി ഊരി ഉരച്ചു നോക്കും. പരമാവധി പണിയെടുപ്പിച്ചിട്ടേ പുതിയത് വാങ്ങു.

 

11.jpg

ഷാംപൂ തീര്‍ന്നെന്നു കരുതുക. വെള്ളമൊഴിച്ച് കുലുക്കി കുലുക്കി നാല് വട്ടമെങ്കിലും നമ്മള്‍ ഉപയോഗിക്കും. ഇനിയൊരു വെള്ളം നിറയ്ക്ക് സാധ്യയില്ലെങ്കില്‍ മാത്രം അടുത്ത ബോട്ടില്‍ വാങ്ങും.

 

12.jpg

ഭംഗിയുളള പാത്രങ്ങള്‍ വാങ്ങി വന്‍വില കൊടുത്ത് ഷോക്കേസില്‍ അടുക്കി വയ്ക്കും. ഇടയ്്ക്കിടെ തൂത്തു വൃത്തിയാക്കി വയ്ക്കുമെന്നതല്ലാതെ മരിക്കും വരെ പുറത്തെടുക്കില്ല.

 

13.jpg

മലയാളി കേരളത്തില്‍ മടിപിടിച്ചിരിക്കും. അലസതയാണു മുഖമുദ്ര. എന്നാല്‍ അതിര്‍ത്തി കടന്നാല്‍ ഏതു ജോലിയും വൃത്തിയായി ചെയ്യാന്‍ മലയാളി കഴിഞ്ഞിട്ടേ മാലോകരുള്ളൂ.

 

14.jpg

പണിയെടുക്കാന്‍ കേരളത്തിലേക്കു വന്നവന്‍ ഏത് നാട്ടുകാരനുമായിക്കോട്ടെ, അവരെല്ലാം നമുക്കു ബംഗാളികള്‍ തന്നെ. തമിഴനെ പോലും ബംഗാളിയായേ നാമിപ്പോള്‍ കാണൂ.

 

15.jpg

വിദ്യാഭ്യാസത്തിനോ വിവരത്തിനോ ഒട്ടും കുറവില്ല. ആഗോളപ്രശ്നങ്ങളില്‍വരെ സ്വന്തമായി നിലപാടുണ്ട്. എന്നാല്‍ എന്തു തട്ടിപ്പ് വന്നാലും അതില്‍ തലവയ്ക്കാന്‍ മലയാളി റെഡി.

 

16.jpg

പണക്കാരനാണോ ലക്ഷണം കണ്ടാലറിയാം. എന്നാല്‍, താനൊഴികെ എല്ലാ സമ്പന്നരും മലയാളിയുടെ നോട്ടത്തില്‍ കള്ളപ്പണക്കാര്‍ തന്നെ.

 

17.jpg

ഹോട്ടലിലെത്തിയാല്‍ മലയാളി കുറച്ച് ഹോട്ടാണ്. സ്വന്തം വീട്ടില്‍ നിര്‍ബന്ധം ഇല്ലെങ്കിലും ഹോട്ടലില്‍ ഭക്ഷണത്തിനൊപ്പം ചൂടുവെള്ളം നിര്‍ബന്ധം.

 

18.jpg

രാവിലെയെന്നോ രാത്രിയെന്നോ വ്യത്യാസമില്ല. പൊറോട്ട കിട്ടിയാല്‍ മലയാളി ഹാപ്പിയാണ്. തെക്കനെന്നോ വടക്കനെന്നോ വ്യത്യാസമില്ല. പൊറോട്ടയുടെ കാര്യത്തില്‍ മലയാളി ഒറ്റക്കെട്ടാണ്.

 

More from this section