ഉടുത്തൊരുങ്ങുന്ന മലയാളി

രുങ്ങി നടക്കാന്‍ ഏറെ ഇഷ്ടമാണ് മലയാളികള്‍ക്ക്. ഏതു തരം ഫാഷനുമായിക്കോട്ടെ, അതിനെ സ്വീകരിക്കാനും മലയാളിവല്‍ക്കരിക്കാനും നമ്മള്‍ മടി കാണിക്കാറുമില്ല. അറുപത് വര്‍ഷത്തിനിടെ മലയാളി പലവട്ടം വേഷം മാറി.

അതിര്‍ത്തി കടന്നു വന്ന പല വസ്ത്രങ്ങളും നമ്മള്‍ നമ്മുടെ സ്വന്തമാക്കി. അറുപതു വര്‍ഷത്തിനിടയില്‍ മലയാളികളുടെ വസ്ത്രധാരണരീതിയില്‍ വന്ന മാറ്റങ്ങളിലൂടെ ഒരു സഞ്ചാരമായാലോ...
വര:  മദനന്‍, ഗിരീഷ്‌കുമാര്‍.

 

 

slide1.jpg

മതാചാര പ്രകാരമുള്ള വസ്ത്രം ധരിച്ചിരുന്ന മലയാളി. പൂജാദി കര്‍മ്മങ്ങള്‍ ചെയ്യുന്ന ആളെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ സാധിച്ചിരുന്നു.  

 

വസ്ത്രധാരണത്തിലൂടെ ആള്‍ ഏത് തൊഴിലെടുക്കുന്നെന്നും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. തൊഴില്‍ വ്യക്തികളെ നിര്‍വചിച്ചിരുന്നു എന്നു വേണമെങ്കില്‍ പറയാം.

 

എന്നാല്‍ കാലം മാറിയതോടെ ഇത്തരം വസ്ത്ര സൂചകങ്ങള്‍ അണിയുന്ന രീതി അപ്രത്യക്ഷമായി.

 

വര: മദനന്‍

 

 

slide2.jpg

തട്ടവും കാച്ചിയുമിട്ട, ആഭരണങ്ങള്‍ അണിഞ്ഞ മുസ്ലിം വനിത. ഇറക്കമുള്ള ജൂബ്ബയും മുണ്ടും ധരിച്ച മുസ്ലിം പുരുഷനും.

 

ഈ ചിത്രം മനസിലേക്ക് എത്തിക്കുന്നത് വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലുകളുടെ മൊഞ്ചാണ്. 

 

വര: മദനന്‍

 

 

slide3.jpg

വസ്ത്രം ആളുകളുടെ സൂചകങ്ങളാകുന്ന രീതിയ്ക്ക് ഉദാഹരണമാണ് ഈ ചിത്രവും.

 

അധ്യാപകന്‍,  ജോലി ചെയ്യാനൊരുങ്ങി ചട്ടയും മുണ്ടും ധരിച്ച ക്രിസ്ത്യാനി സ്ത്രീ, വയലില്‍ ജോലി ചെയ്യുന്ന മധ്യവയസ്‌കനും അദ്ദേഹത്തോട് സംസാരിച്ചു നില്‍ക്കുന്ന ഇക്ക- എന്നിവരാണ് ചിത്രത്തില്‍. 

 

വര: മദനന്‍

 

 

slide4.jpg

ട്രൗസറിട്ട ആണ്‍കുട്ടിയും പാവാട മാത്രം ധരിച്ച പെണ്‍കുട്ടിയും.

 

നമ്മുടെ കുഞ്ഞുങ്ങള്‍ പാടത്തും പറമ്പിലും ഒരുകാലത്ത് ഓടിക്കളിച്ചിരുന്നത് ഇങ്ങനെ.

 

എം.ടി. വാസുദേവന്‍ നായരുടെയും മറ്റും കഥകള്‍ വായിക്കുമ്പോള്‍ മനസിലെത്തുന്ന ഗൃഹാതുരതയുടെ നിറമാണ് ഈ ഉടുപ്പുകള്‍ക്ക്. 

 

വര: മദനന്‍

 

slide5.jpg

മുതിര്‍ന്ന ആണ്‍കുട്ടികള്‍ ചെറിയ മുണ്ടും മുതിര്‍ന്ന പെണ്‍കുട്ടികള്‍ കുട്ടിപ്പാവാടയിലേക്കും കടക്കുന്നു.

 

വസ്ത്രത്തിലെ മാറ്റം അവരുടെ പ്രവര്‍ത്തികളിലും പ്രകടമാകുന്ന സമയമാണിത്.

 

ബാല്യത്തിന്റെ കളിയും ചിരിയും മാറി മുതിര്‍ന്ന കുട്ടികളാകുന്നതിന്റെ ആദ്യ ചുവടുകള്‍. 

 

വര: മദനന്‍

 

slide6.jpg

മുണ്ടും ഷര്‍ട്ടും ധരിച്ചിരുന്ന സാധാരണക്കാരനില്‍ നിന്ന് 'ബെല്‍ബോട്ടം' ധരിച്ച പരിഷ്‌കാരിയിലേക്കുള്ള മലയാളി പുരുഷന്റെ മാറ്റം. 

 

മാത്രമല്ല മുണ്ടില്‍ നിന്ന് പാന്റിലേക്കുള്ള പരിണാമവും ഇവിടെ കാണാം.

 

ധരിക്കാനുള്ള സൗകര്യമാണ് പാന്റിനെയും ഷര്‍ട്ടിനെയും ജനകീയനാക്കിയത്. 

 

വര: മദനന്‍

 

slide5.jpg

മലയാളി സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ വിപ്ലവകരമായ മാറ്റം വന്ന വര്‍ഷങ്ങളാണ് കടന്നുപോയത്.

 

മാറു മറയ്ക്കല്‍ സമരത്തില്‍ നിന്ന്, 'എന്റെ വസ്ത്രം.. എന്റെ സ്വാതന്ത്ര്യം' എന്ന കാഴ്ചപ്പാടിലേക്ക് മലയാളിപ്പെണ്‍കൊടി മാറി.

 

പാരമ്പര്യ രീതിയില്‍ നിന്ന് മാറി ആധുനികതയിലേക്ക് ചുവടു വയ്ക്കുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ കഴിയുന്നത്.

 

വര: മദനന്‍

 

slide7.jpg

പാവാടയും ബ്ലൗസും പിന്നിയിട്ട മുടിയുമായി സ്‌കൂളിലേക്ക് പോകുന്ന കൗമാരക്കാരികളില്‍ നിന്ന് ദാവണി ചുറ്റി കോളജിലേക്ക് പോകുന്ന യുവതികളിലേക്കുള്ള മലയാളി പെണ്‍കൊടിയുടെ മാറ്റം ദാ ഇങ്ങനെ ആയിരുന്നു.

 

പുസ്തകവും കുടയും മാറോടു ചേര്‍ത്ത് പിടിച്ച് കലപില വര്‍ത്തമാനങ്ങളുമായുള്ള ഇവരുടെ യാത്ര ഒരു കാലഘട്ടത്തെ തന്നെ സൂചിപ്പിച്ചിരുന്നവയാണ്. 

 

വര: മദനന്‍

 

slide8.jpg

പരമ്പരാഗത രീതിയോട് ചേര്‍ന്നു നിന്നവരും കടല്‍ കടന്നെത്തിയ ശൈലിയെ സ്വീകരിച്ചവരും ഉണ്ടായിരുന്നു.

 

സെറ്റും മുണ്ടും ധരിച്ച സ്ത്രീയും ബുര്‍ഖ ധരിച്ച മുസ്ലിം വനിതയും. 

 

വര: മദനന്‍

 

3.jpg

കുട്ടിപ്പാവാടയില്‍നിന്നും പെറ്റിക്കോട്ടില്‍നിന്നും ചെറിയ പെണ്‍കുട്ടികള്‍ ഫ്രോക്കിലേക്ക് പുരോഗമിച്ചു. പുള്ളിക്കുപ്പായങ്ങളും നിറങ്ങളും നിറഞ്ഞ ഉടുപ്പുകള്‍ അവള്‍ ധരിക്കാന്‍ തുടങ്ങി.

 

പലതരം ഫാഷനുകള്‍ ഇവയിലും മാറി വന്നു. സിനിമാപ്പേരുകളില്‍ അറിയപ്പെടുന്ന ഉടുപ്പുകളും ഒരു കാലത്ത് പ്രചാരത്തിലുണ്ടായിരുന്നു. 'മിന്നാരം' ഉടുപ്പുകള്‍ തന്നെ ഉദാഹരണം.

 

വര: ഗിരീഷ് കുമാര്‍. 

9 .jpg

പാവാടയ്ക്കും ദാവണിക്കും തല്‍ക്കാലം വിട. പിന്നെ വന്നത് മിഡിയുടെയും ടോപ്പിന്റെയും കാലം.

 

കോളേജ് കുമാരികള്‍ മിഡിയും ടോപ്പിലും മിന്നി നടന്നപ്പോള്‍ കോളേജ് കുമാരന്മാര്‍ ബെല്‍ബോട്ടത്തിന്റെ ആരാധകരായി.

 

വര: ഗിരീഷ് കുമാര്‍ 

G10.jpg

ഉത്തരേന്ത്യന്‍ വസ്ത്രമായ ചുരിദാര്‍ മലയാളി സ്ത്രീകളെ കീഴ്‌പ്പെടുത്തിയപ്പോള്‍.

 

ഏതു പ്രായത്തില്‍പ്പെട്ട സ്ത്രീകള്‍ക്കും ധരിക്കാന്‍ സാധിക്കുന്നത്- അതായിരുന്നു ചുരിദാറിനെ ഇത്രമേല്‍ ജനകീയമാക്കിയത്.

 

ആറുവയസുകാരിക്കും അറുപത് വയസുകാരിക്കും ചേരുന്ന കുപ്പായമായി ചുരിദാര്‍ മാറി.

 

സ്‌കൂളുകളില്‍ യൂണിഫോമായും ചുരിദാര്‍ പ്രത്യക്ഷപ്പെട്ടു.

 

വര: ഗിരീഷ് കുമാര്‍ 

G11.jpg

ചുരിദിറില്‍ തന്നെ പല അതിഥികളും എത്തി. പാട്യാലയും അനാര്‍ക്കലിയും അങ്ങനെ പലരും.

 

ബോളിവുഡ് സിനിമകളായിരുന്നു പല മോഡലുകള്‍ക്കും കാരണമായിത്.

 

പല പല പേരുകളില്‍ നിറത്തില്‍ ചുരിദാര്‍ വേഷം മാറി മാറിയെത്തി.

 

വര: ഗിരീഷ് കുമാര്‍ 

G11.jpg

നിശാവസ്ത്രങ്ങളുടെ കാര്യത്തിലും മാറ്റങ്ങളുണ്ടായി. പഴയ വസ്ത്രങ്ങള്‍ വീട്ടിലിടുക എന്ന പതിവ് മാറി നൈറ്റ് ഡ്രസുകള്‍ വിപണിയിലെത്തി.

 

നൈറ്റി എന്ന 'വിദേശവസ്ത്രം' മലയാളി സ്ത്രീകളുടെ അലമാരകളില്‍ എത്തി. 

 

വര: ഗിരീഷ്‌കുമാര്‍

 

G12.jpg

പുരുഷന്മാരുടെ വസ്ത്രധാരണത്തിലും മാറ്റം വന്നു. ടീ ഷര്‍ട്ടും ജീന്‍സും മലയാളി പുരുഷന്മാരുടെ ദേശീയവസ്ത്രമായി അവരോധിക്കപ്പെട്ടു.

 

ധരിക്കാനുള്ള എളുപ്പവും ഏത് സാഹചര്യത്തിലും ഉപയോഗിക്കാമെന്നുള്ളതും പുരുഷന്മാര്‍ക്ക് ജീന്‍സിനെയും ടീ ഷര്‍ട്ടിനെയും ഏറെ പ്രിയങ്കരമാക്കി.

 

രാത്രികാലങ്ങളില്‍ ബെര്‍മുഡയും ടീ ഷര്‍ട്ടും പുരുഷന്മാര്‍ ശീലമാക്കി.

 

വര: ഗിരീഷ് കുമാര്‍ 

slide13.jpg

ഫ്രീക്കന്മാരുടെയും ഫ്രീക്കത്തികളുടെയും കാലം... വസ്ത്രത്തോടൊപ്പം ആളുകളും മോഡേണായി.

 

'സുന്ദരന്‍' അല്ലെങ്കില്‍ 'സുന്ദരന്‍' എന്ന വിശേഷണത്തിനു പകരം 'ഫ്രീക്കനും' 'ഫ്രീക്കത്തി'മാരും രംഗത്തെത്തി.

 

മുണ്ടുടുത്താലും ഫ്രീക്കനെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാം എന്നായി. 

 

വര: മദനന്‍

 

slide10.jpg

ഫ്രീക്കന്മാര്‍ തുടരുന്നു. ബ്രാന്‍ഡഡ് വസ്ത്രങ്ങളുടെ നല്ല വിപണിയായി കേരളം മാറി.

 

യുവാക്കള്‍ വസ്ത്രധാരണത്തില്‍ വളരെ ഏറെ ശ്രദ്ധിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്നായിരുന്നു ഇത്.

 

ഇക്കാര്യത്തില്‍ ബോളിവുഡ്- ഹോളിവുഡ് സ്‌റ്റൈലുകള്‍ നല്‍കിയ പ്രചോദനം ചെറുതല്ല. 

 

ലോ വെയിസ്റ്റ് പാന്റായിരുന്നു യുവാക്കള്‍ക്കിടയിലെ മറ്റൊരു താരം. 

 

വര: മദനന്‍

 

G14.jpg

സ്ത്രീകളുടെ വസ്ത്രത്തില്‍ മാത്രമല്ല ഉത്തരേന്ത്യന്‍ സാന്നിദ്ധ്യം. പുരുഷന്മാരുടെ വേഷത്തിലുമുണ്ട്.

 

ഷെര്‍വാണിയും കുര്‍ത്തയും ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ വേഷങ്ങളും പുരുഷന്മാരുടെ വസ്ത്ര വിപണിയിലേക്ക്.

 

വിവാഹം പോലുള്ള അവസരങ്ങളില്‍ മുണ്ടില്‍ നിന്ന് ഇത്തരം വസ്ത്രങ്ങളിലേക്ക് മലയാളി യുവാക്കള്‍ ചുവടുമാറി.

 

വര: ഗിരീഷ് കുമാര്‍ 

sldie12.jpg

പെണ്‍കുട്ടികളുടെ മോഡേണ്‍ വേഷത്തിലേക്കുള്ള മാറ്റം.

 

ജീന്‍സും ഷര്‍ട്ടുകളും പല പല പേരുകളില്‍ പ്രത്യക്ഷപ്പെടുകയും ട്രന്‍ഡി ആവുകയും ചെയ്തു.

 

ആത്മവിശ്വാസത്തിന്റെ സൂചകങ്ങളായി പെണ്‍വസ്ത്രധാരണ രീതി മാറി. 

 

വര: മദനന്‍

 

slide11.jpg

എന്തൊക്കെ ആയാലും സാരിയോടുള്ള ഇഷ്ടം വിടാന്‍ മലയാളി പെണ്‍കുട്ടികള്‍ തയ്യാറായിരുന്നില്ല.

 

പട്ടിന്റെയും തറികളുടെയും പേരില്‍ വ്യത്യാസപ്പെട്ടിരുന്നപ്പോഴും സാരി പ്രിയപ്പെട്ട വസ്ത്രത്തിന്റെ പട്ടികയില്‍ ഒന്നാമിടം കണ്ടെത്തി.

 

വര: മദനന്‍

 

 

3-new.jpg

സ്റ്റൈലുകള്‍ മാറി വരുന്ന സാരികള്‍. ചന്ദേരിയും ബനാറസും ചുങ്കിടിയും അങ്ങനെ തരാതരം സാരികള്‍ വിപണിയിലെത്തി.

 

മലയാളിസ്ത്രീകള്‍ അവയെ നിറഞ്ഞ മനസോടെ സ്വീകരിക്കുകയും ചെയ്തു. വിശേഷ അവസരങ്ങളില്‍ ഡിസൈനര്‍ സാരികളും പ്രത്യക്ഷപ്പെട്ടു.

 

വര: ഗിരീഷ് കുമാര്‍. 

slide13.jpg

ലാച്ചയും ചോളിയും ഉള്‍പ്പെടെയുള്ള വസ്ത്രങ്ങളും മലയാളക്കരയിലെത്തി. 

 

നിറവും തിളക്കവും ഒരുപോലെ ചേര്‍ന്നവയായിരുന്നു ഈ വസ്ത്രങ്ങള്‍.

 

മലയാളി പെണ്‍കുട്ടികള്‍ ഇവയെയും സ്വീകരിച്ചു. 

 

വര: മദനന്‍

 

G16.jpg

കാലം മാറിയപ്പോഴും ദാവണിയോടും സാരിയോടുമുള്ള ഇഷ്ടം മലയാളി പെണ്‍കുട്ടികള്‍ മനസില്‍ സൂക്ഷിച്ചു.

 

വിശേഷ അവസരങ്ങളില്‍ അവര്‍ ദാവണിയോടുള്ള സ്‌നേഹം പുറത്തു കാണിച്ചു.

 

കോളജുകളിലും മറ്റും ഓണക്കാലത്ത് ദാവണിയുടെ പ്രതാപം കാണാം.

 

എന്നാല്‍ പഴയ ദാവണിക്കു പകരം ഡിസൈനര്‍ ദാവണികളാണ് പലയിടത്തും എന്നു മാത്രം... 

 

വര: ഗിരീഷ് കുമാര്‍ 

2-new.jpg

കുറച്ചുകാലം മുമ്പത്തെ ഒരു കല്യാണചിത്രമാണിത്. ഏറ്റവും നല്ല വസ്ത്രമണിഞ്ഞ് വിവാഹചിത്രത്തില്‍ പ്രത്യക്ഷപ്പെടുക എന്ന രീതിയാണ് ഇതില്‍ കാണാന്‍ സാധിക്കുന്നത്.

 

ഇന്നത്തേതിനെ അപേക്ഷിച്ച് ചിത്രത്തിനായി നില്‍ക്കുന്ന രീതിയില്‍പ്പോലും വ്യത്യാസമുണ്ടെന്ന് ദാ അടുത്ത ചിത്രം കാണുമ്പോള്‍ മനസിലാകും.

 

വര: ഗിരീഷ് കുമാര്‍. 

G8.jpg

വിവാഹവേളയിലെ വസ്ത്രധാരണത്തിനും ഏറെ മാറ്റം വന്നു.

 

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിവാഹമേല്ല, ഏറ്റവും നല്ല കുപ്പായം ധരിച്ചേക്കാം എന്ന പതിവു മാറി.

 

പകരം  യൂണിഫോം സ്‌റ്റൈലില്‍ സുഹൃത്തുക്കള്‍ എത്തുത്തുടങ്ങി.

 

സെല്‍ഫികളുടെ അകമ്പടിയോടെയായി കല്യാണങ്ങള്‍.

 

വര: ഗിരീഷ് കുമാര്‍ 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.