മാറുന്ന മലയാളി മാറുന്ന ഭക്ഷണരീതി

മാറ്റങ്ങള്‍, അത് ഇനി ഏതു മേഖലയിലും ആയിക്കൊള്ളട്ടെ, ഇരുകയ്യും നീട്ടി സ്വീകരിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. ഭക്ഷണരീതിയിലാണ് ഈ മാറ്റം ഏറ്റവും കൂടുതല്‍ പ്രകടം. ഭക്ഷണക്രമത്തിലെ ഈ മാറ്റം നമ്മെ ഏതു രീതിയിലാണ് ബാധിക്കുന്നത് എന്നറിയാന്‍ ഡോക്ടര്‍മാരുടെ മുന്നിലെ നീളുന്ന നിരകള്‍ കണ്ടാല്‍ മതിയാകും. 

മനുഷ്യായുസിനെ ഒരു പ്രത്യേക കാലയളവിനപ്പുറം കടക്കാന്‍ അനുവദിക്കാത്ത തരത്തില്‍ ഈ ഭക്ഷ്യസംസ്‌കാരം ആരോഗ്യത്തെ തളര്‍ത്തുന്നു. കഞ്ഞിയും പയറും കഴിച്ച് ഒട്ടിയ വയറും എന്നാല്‍ ആരോഗ്യവാനായും നടന്നിരുന്ന മലയാളി ഇന്ന് കുംഭ വീര്‍പ്പിച്ച് അതില്‍ നിറയെ അസുഖങ്ങളുമായാണ് നടക്കുന്നത്.

മുഖത്തിനു പകരം കുടവയറു നോക്കി മലയാളിയെ തിരിച്ചറിയാമെന്ന ഫലിതത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. കേരളം അറുപതാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍, തലമുറകള്‍ കടന്ന മലയാളിയുടെ ഭക്ഷണക്രമത്തിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തിയാലോ... 

കഞ്ഞിയും പുഴുക്കും കഴിച്ച കാലം...!

കഞ്ഞിയും പുഴുക്കും കഴിച്ച കാലം...! 

ഞ്ഞിയും പുഴുക്കും മലയാളിയുടെ മുഖമുദ്രയാണ്. അമേരിക്കയില്‍ ചെന്നാലും അത്താഴത്തിന് കഞ്ഞി കിട്ടുമോ എന്ന് അന്വേഷിക്കുന്നവരാണ് നമ്മള്‍.

ഇത് വെറുമൊരു തമാശയായി തള്ളിക്കളയണ്ട... ഒരു കാലത്ത് കഞ്ഞിയും, കപ്പ പുഴുങ്ങിയതും ചക്ക പുഴുങ്ങിയതുമായിരുന്നു പ്രാതലിന് മലയാളിക്ക് പഥ്യം. 

ആരോഗ്യവാനായിരുന്ന മലയാളി...

ആരോഗ്യവാനായിരുന്ന മലയാളി... 

രോഗ്യമായിരുന്നു ആ തലമുറയുടെ സമ്പാദ്യം... വിദ്യാഭ്യാസവും ജോലിയും സമ്പാദ്യവും ജീവിത സാഹചര്യങ്ങളും മാറിയതോടെ നമ്മുടെ ഭക്ഷണരീതിയിലും കാര്യമായ മാറ്റങ്ങള്‍ പ്രത്യക്ഷമായി. അങ്ങനെ പ്രാതലിലേക്ക് ദോശയും, പുട്ടും, ഇഡ്ഡലിയും കടന്നു വന്നു. 

ഭക്ഷണ 'പരിഷ്‌കരണം...'

ഭക്ഷണ 'പരിഷ്‌കരണം...' 

രിഷ്‌കാരം മസാലദോശയുടെയും ചപ്പാത്തിയുടെയും പൂരിയുടെയും രൂപത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും വിരുന്നെത്തി.

വികസനം രാജ്യാതിര്‍ത്തികള്‍ കടന്നും സാധ്യമായതോടെ വിദേശ വിഭവങ്ങളും മലയാളിയുടെ തീന്‍മേശയില്‍ നിരന്നു.

തിരക്കു പിടിച്ച ഓട്ടത്തിനിടയില്‍ ബ്രഡ് ടോസ്റ്റ് ചെയ്തതോ ഇന്‍സ്റ്റന്റ് നൂഡില്‍സോ കോണ്‍ഫ്‌ളെക്‌സോ എന്തെങ്കിലും കിട്ടിയാല്‍ മതി പ്രാതലിന് എന്ന അവസ്ഥയിലാണ് ഇന്ന് മലയാളി.

ചോറ് ചോറ് ചോറേയ്...

ചോറ് ചോറ് ചോറേയ്...!

ന്നാല്‍ അന്നും ഇന്നും ഉച്ചയ്ക്ക് ചോറു തന്നെയാണ് മലയാളിക്ക് പഥ്യം. രാവിലത്തെ പുഴുക്കിന്റെ ബാക്കിയും പച്ചക്കറികളുമായിരുന്നു ഒരു കാലത്ത് ചോറിന് കൂട്ട്. 

മീന്‍കറി ഇല്ലാതെ എന്ത് ഊണ്...!

മീന്‍കറി ഇല്ലാതെ എന്ത് ഊണ്...!

ധികം വൈകാതെ പച്ചക്കറികള്‍ മാംസവിഭവങ്ങള്‍ക്ക് വഴിമാറി കൊടുത്തു. ഇറച്ചിയും മീനും ഇല്ലാതെ ചോറെങ്ങനെ കഴിക്കുമെന്ന ചോദ്യമായി പിന്നീട്... 

ഇന്നും ഹോട്ടലില്‍ പോയാലോ...

ഇന്ന്​ ഹോട്ടലില്‍ പോയാലോ...!

ഇന്ന് ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ചേക്കാം എന്ന മനോഭാവത്തിലേക്ക് മലയാളി മാറി. ബിരിയാണിയും താലിയും കടന്ന് ഫ്രൈഡ് റൈസിലും നൂഡില്‍സിനോടുമാണ് ഇന്നത്തെ തലമുറയ്ക്ക് പ്രിയം. 

അത്താഴത്തിനും കഞ്ഞി...

അത്താഴത്തിനും കഞ്ഞി... 

ണ്ട് അത്താഴം കഴിക്കുന്ന ശീലം മലയാളിക്ക് കുറവായിരുന്നു എന്നാണ് കേട്ടറിവ്. കഴിക്കുന്നുണ്ടെങ്കില്‍ കൂടി നേരത്തെ കഴിക്കുമായിരുന്നു.

സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവര്‍ അത്താഴത്തിന് കഞ്ഞി പഥ്യമാക്കിയപ്പോള്‍ പാവപ്പെട്ടവന്‍ ഉച്ചയുണിന്റെ ബാക്കിയോ പുഴുക്കോ അത്താഴമാക്കി. 

പറോട്ട കടന്നു വരുന്നു...

പറോട്ട കടന്നു വരുന്നു... 

റോട്ട മലയാളിയുടെ ജീവിതത്തില്‍ ചിരപ്രതിഷ്ഠ നേടിയ കാലമായിരുന്നു പിന്നെ വന്നത്. രാവിലെയെന്നോ ഉച്ചയെന്നോ രാത്രിയെന്നോ ഭേദമില്ലാതെ പറോട്ട മലയാളിയുടെ സന്തത സഹചാരിയായി മാറി. 

അപ്പോഴും നിക്കണോ അതോ പോണോ എന്ന ചോദ്യവുമായി കഞ്ഞിയും ചമ്മന്തിയും അവിടെയും ഇവിടെയുമായി തപ്പിത്തടഞ്ഞു നിന്നു. 

കലോറി കൂടുതലാണെന്ന പരിഷ്‌കാരിയുടെ കണ്ടെത്തല്‍ ചോറിന് വലിയ തിരിച്ചടിയായി. ഇഷ്ടമായിരുന്നിട്ടു കൂടി പലരും അത്താഴത്തില്‍ നിന്നും ചോറിനെ ഒഴിവാക്കി. ആ സ്ഥാനവും കൂടി ബര്‍ഗറും സാന്‍വിച്ചും കയ്യടക്കി. 

അത്താഴത്തിലേക്ക് പുതിയ അതിഥികള്‍...

അത്താഴത്തിലേക്ക് പുതിയ അതിഥികള്‍... 

രോഗങ്ങള്‍ പലരുടെയും അത്താഴം മുട്ടിച്ചു. ജീവിതശൈലീരോഗങ്ങള്‍ മൂലം മിക്കവരും ഒരു ജ്യൂസിലോ സലാഡിലോ അത്താഴം കഴിച്ചെന്ന് സംതൃപ്തി വരുത്തി ഉറങ്ങിത്തുടങ്ങി.

ബാക്കിയുള്ളവര്‍ ഹോട്ടലുകള്‍ തന്നെ ശരണമാക്കി. ബര്‍ഗറും സാന്‍വിച്ചും പിസയും ഗ്രില്‍ഡ് ചിക്കനും ഷവര്‍മയും ഇല്ലാതെ ഇന്ന് മലയാളിക്കൊരു ജീവിതമില്ല. 

കഞ്ഞിയും പുഴുക്കും ഫൈവ് സ്റ്റാര്‍ പദവിയിലേക്ക്...

കഞ്ഞിയും പുഴുക്കും ഫൈവ് സ്റ്റാര്‍ പദവിയിലേക്ക്... 

തൊക്കെ പറയുമ്പോഴും പല പാരമ്പര്യ വിഭവങ്ങളും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരിക തന്നെ ചെയ്തു. കഞ്ഞിയും കപ്പയും പുഴുക്കുമൊക്കെ ഫൈവ് സ്റ്റാര്‍ പദവിയോടെയാണ് ഇന്ന് ഭക്ഷ്യമേശയില്‍ നിരന്നിരിക്കുന്നത്.

പൊറോട്ടയും ഷവര്‍മയും പാനിപൂരിയുമൊക്കെ  മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായി. മോമോസും പാസ്തയും മലയാളികള്‍ക്ക് ചിരപരിചിതരെ പോലെയായി. മല്ലിയില പോലെ തന്നെ സോസും എല്ലാ വിഭവങ്ങളിലും ഇടം പിടിച്ചു. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.