അറുപതിന്റെ ആരോഗ്യമുണ്ടോ കേരളത്തിന്?

കേരളവും വാര്‍ദ്ധക്യദശയിലേക്ക് കടന്നു...ജനനം പിന്നിട്ട് ബാല്യവും യുവത്വവും കടന്ന് നമ്മുടെ കേരളത്തിനും വയസ്സായി. ഇന്നും ആരോഗ്യവാനാണോ കേരളം?  കേരളത്തിലെ ആരോഗ്യരംഗത്തെ നേട്ടങ്ങളും ഒപ്പം പിഴവുകളും ഒന്നു പരിശോധിക്കാം....

 

21.jpg

പഴയകാല രോഗാതുര കേരളത്തിന്റെ ചിത്രങ്ങളായിരുന്നു മലമ്പനിയും മന്തും. കേരളത്തിന്റെ രണ്ട് അതിരുകളിലും കടല്‍ത്തീരത്തും മലമടക്കുകളിലും ഈ രോഗങ്ങള്‍ ഭയാനകമായ തേരോട്ടം നടത്തി. എന്നാല്‍, വര്‍ഷങ്ങള്‍ നീണ്ട ആരോഗ്യപ്രവര്‍ത്തനത്തിലൂടെ മലമ്പനിയെയും മന്തിനെയും നാം പിടിച്ചുകെട്ടി. എന്നാല്‍, നടപ്പുകാലത്തെ ജീവിതശൈലീ രോഗങ്ങള്‍ മലയാളിയുടെ ആരോഗ്യമേഖലയുടെ നട്ടെല്ലു തകര്‍ക്കുകയാണ്. പോയി മറഞ്ഞ രോഗങ്ങള്‍ തിരിച്ചെത്തിയാല്‍ അത്ഭുതപ്പെടാനില്ല.

 

new-2.jpg

1879ലെ തിരുവിതാംകൂര്‍ രാജാവിന്റെ  വിളംബരപ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും,കുറ്റവാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു

ആ കാലഘട്ടത്തില്‍ തന്നെ ആരോഗ്യരംഗത്ത് പരിശീലനം നല്‍കാന്‍ തദ്ദേശീയമായി ചില മെഡിക്കല്‍കോളേജുകള്‍ സ്ഥാപിച്ചിരുന്നു.1920 ആയപ്പോഴേക്കും ആസ്പത്രികളുടെയും ഡിസിപെന്‍സറികളുടെയും ഒരു ശൃംഖല തന്നെ തിരുവിതാംകൂറില്‍ സ്ഥാപിക്കപ്പെട്ടു. ഓരോ താലൂക്കിലും ഓരോ ആസ്പത്രി എന്ന സംവിധാനവും പ്രാവര്‍ത്തികമായി

1946-47 കാലഘട്ടത്തില്‍ സംസ്ഥാനത്ത് സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ആരോഗ്യരംഗത്ത് 140 വിദ്യാഭ്യാസ സ്ഥാപനങ്ങളും 32 ആസ്പത്രികളും 108 ഡിസ്‌പെന്‍സറികളും 20 സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിക്കപ്പെട്ടു.1914 ആയപ്പോഴേക്കും സംസ്ഥാനത്തെ  എല്ലാ ജാതിയിലും മതത്തിലുമുള്ള ആളുകള്‍ക്ക് എല്ലാ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനം ലഭിക്കുന്ന സാഹചര്യമുണ്ടായി

 

10.jpg

ഒരു കാലത്ത് ചെറിയ രോഗങ്ങള്‍ വന്നാല്‍ വീട് തന്നെയായിരുന്നു മലയാളിക്ക് പ്രാഥമികാരോഗ്യ കേന്ദ്രം. ജലദോഷം, പനി എന്നിവയ്ക്ക് ചുക്ക് കാപ്പിയായിരുന്നു മലയാളിയുടെ ഔഷധം. ത്വക്ക് രോഗം വന്നാല്‍ മഞ്ഞളിനേയും വേപ്പിനെയുമാണ് ആശ്രയിച്ചിരുന്നത്. രോഗത്തെ ശരീരം അറിയുന്നതിന് മുമ്പെ ആസ്പത്രിയിലേക്കോടുന്ന രീതി പരിചിതമായിരുന്നില്ല. ജലദോഷപ്പനിക്കു പോലും ഇപ്പോള്‍ സ്വകാര്യ മേഖലയില്‍ തഴച്ചു പൊന്തിയ ആതുരാലയങ്ങളിലേക്ക് മലയാളി ഓടുകയാണ്.

 

20.jpg

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ അപ്രത്യക്ഷമാകുന്നു..ജനറല്‍ പ്രാക്ടീഷഷറില്ലാതെ സ്‌പെഷ്യലിസ്റ്റുകളെ മാത്രം വളം വെച്ച് വളര്‍ത്തിയ ആരോഗ്യമേഖലയിലെ സംസ്‌കാരം ഇന്നൊരു വെല്ലുവിളി തന്നെയാണ്. അമേരിക്കന്‍ മോഡല്‍ നയങ്ങളില്ലാത്ത സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രികള്‍ കൂണുപോലെ കേരളത്തില്‍ വളര്‍ന്നു.

അമേരിക്കന്‍ മോഡല്‍ ഇറക്കുമതിയായ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രികള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്നതേയില്ല. ഒരു ചികിത്സ ചിലര്‍ക്ക് മാത്രം കിട്ടുന്ന രീതിയിലാകരുത്.പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വളരെ മോശം സ്ഥിതിയിലായി. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രികളുടെ കച്ചവട മത്സരത്തെ അതിജീവിക്കാന്‍ സര്‍ക്കാര്‍ ആസ്പത്രികള്‍ക്കാകുന്നില്ല.  ചെറിയ രോഗങ്ങള്‍ വന്നാല്‍ പോലും സൂപ്പര്‍ സ്‌പെഷ്യാലിറ്റിയിലേക്ക് മലയാളി പായുന്നു. ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസിന്റെ 2014 കണക്ക് പ്രകാരം ഇന്ന് കേരളത്തില് 18 ജനറല്‍ ആസ്പത്രികളും 16 ജില്ലാ ആസ്പത്രികളുമേ ഉള്ളൂ എന്നാല്‍ സ്‌പെഷ്യാലിറ്റി ആസ്പത്രികളുടെ എണ്ണം 20 ആയി വര്‍ധിക്കുകയും ചെയ്തു.

 

11.jpg

സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയാണ് വസൂരിയെ ഒരു കാലത്ത് നാം കേരളത്തിനു പുറത്തേക്കു പടിയടച്ചത്. എഴുപതുകള്‍വരെ വാക്‌സിനേഷന്റെ അഭാവം സമ്മാനിച്ചത് പകര്‍ച്ചവ്യാധികള്‍ ബാധിച്ചുളള ഉയര്‍ന്ന മരണനിരക്കായിരുന്നു. ഇന്നിപ്പോള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ വരെ അത്യാവശ്യം വാക്‌സിനേഷനുകള്‍ ലഭ്യമാണ്. കുട്ടികള്‍ക്കുള്ള പോളിയോ തുള്ളി മരുന്ന് ശൃംഖലയില്‍ ഏറ്റവും സജീവമായി പങ്കെടുത്തതും മലയാളി തന്നെ.

രോഗം പടരാതിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ചെറുപ്പത്തിലേയുള്ള വാക്‌സിനേഷനാണെന്ന് നാം മുമ്പെ തിരിച്ചറിഞ്ഞിരുന്നു. സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയപ്പോള്‍ മാരകരോങ്ങള്‍ കുറെയൊക്കെ തടഞ്ഞു നിര്‍ത്താനായി. ഡിഫ്തീരിയ, പോളിയോ, മീസില്‍സ്, ക്ഷയം, ഹെപ്പറ്റൈറ്റിസ് എ ആന്‍ഡ് ഹെപ്പറ്റെറ്റിസ് ബി  എന്നിവയെ ചെറുക്കാനുളള വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കാനുളള പദ്ധതി കേരളത്തില്‍ ആവിഷ്‌കരിച്ചു.

 

 

3.jpg

ശിശുരോഗങ്ങള്‍ തുടര്‍ക്കഥയായ ഒരു സമൂഹത്തില്‍നിന്ന് ഏറ്റവും മികച്ച ശിശു ആരോഗ്യ മേഖലയിലേക്ക് കേരളം കാല്‍വെച്ചത് നീണ്ട കാലത്തെ പ്രയത്‌നത്തിലൂടെയാണ്. രോഗങ്ങളെ ചെറുക്കാനുള്ള കുട്ടികളിലെ പ്രതിരോധ മികവ് 2016ലെ പഠനപ്രകാരം 79.5% വര്‍ധിച്ചു. രോഗങ്ങളെ ചെറുക്കുന്നതിനോടൊപ്പം പ്രതിരോധമാര്‍ഗങ്ങള്‍ ഉറപ്പാക്കുന്നതിലും നാം മുമ്പിലെത്തി. എങ്കിലും കുട്ടികള്‍ക്ക് ചെറുപ്പത്തിലെ ആവശ്യത്തില്‍ കൂടുതല്‍ മരുന്ന് നല്‍കുന്ന പ്രവണതയും നമ്മളില്‍ വര്‍ധിച്ചു.

 

രോഗങ്ങള്‍ക്ക് പ്രായം കുറയുമ്പോള്‍....ഇപ്പോള്‍ ജീവിത ശൈലിയില്‍ വന്ന മാറ്റവും വ്യായാമക്കുറവും ഇന്ന് കേരളത്തെ ചെറുപ്പത്തില്‍ തന്നെ ജീവിതശൈലീ രോഗങ്ങളുടെ നീരാളിക്കൈകളിലാക്കുന്നു.

4.jpg

നാഷണല്‍ ഹെല്‍ത്ത് സര്‍വ്വെ കണക്കുകള്‍...

2.jpg
അറുപതിന്റെ ആരോഗ്യമുണ്ടോ കേരളത്തിന്?
13.jpg

പരിസ്ഥിതി മലിനീകരണവും, വിഷലിപ്തമായ പച്ചക്കറികളും, തെറ്റായ ഭക്ഷണരീതിയും , ജോലിയുടെ പ്രകൃതത്തില്‍ വന്ന മാറ്റവും കേരളത്തിലെ വിവിധ രോഗങ്ങളുടെ കാവല്‍ക്കാരാണ്. വ്യവസായ താത്പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തി അതിര്‍ത്തി കടന്ന് കീടനാശിനികളുമായി എത്തുന്ന പച്ചക്കറികളും, പാരമ്പര്യ ഭക്ഷണരീതിയ്ക്ക് പകരം നമ്മള്‍ പിന്തുടരുന്ന ജങ്ക് ഫുഡ് സംസ്‌കാരവും ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. ശാരീരിക അധ്വാനം വളരെ കുറച്ച് മാത്രം ആവശ്യമുളള ജോലിയില്‍ ഏര്‍പ്പെട്ടതോടെ വ്യായാമത്തിനായി പ്രത്യേക സമയം മാറ്റിവെച്ചില്ലെങ്കില്‍ ആയുര്‍ദൈര്‍ഘ്യത്തിലും നാം വളരെ പിന്നിലാകും.

 

1.jpg

മാതൃ-ശിശു മരണനിരക്കില്‍ കേരളം പുരോഗതി കൈവരിച്ചപ്പോള്‍..

 

17.jpg

ആന്റിബയോട്ടിക്കിനായി നമ്മള്‍ പകരം നല്‍കിയത് വിലയേറിയ നമ്മുടെ രോഗപ്രതിരോധശേഷിയെയാണ്. ആഗോളതലത്തില്‍ ആന്റിബയോട്ടിക്കുകളുടെ എളുപ്പത്തിലുളള ലഭ്യതയാണ് ഇവയുടെ ഉപഭോഗം കൂടാന്‍ കാരണമായത്. ആഗോളതലത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മുപ്പത്തിയാറ് ശതമാനത്തിലേറെ വര്‍ധനവാണ് ഉണ്ടായിട്ടുളളത്. മരുന്നുവിപണിയില്‍ ഇന്ത്യയ്ക്കാണ് ഒന്നാം സ്ഥാനമെങ്കിലും ഇതിന്റെ ലാഭം മുഴുവനും വിദേശരാജ്യങ്ങള്‍ക്കാണ്. ആഗോളതലത്തില്‍ ആന്റിബയോട്ടിക്ക് റസിസ്റ്റന്‍സ് പ്രതിഭാസമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.

 

5.jpg
അറുപതിന്റെ ആരോഗ്യമുണ്ടോ കേരളത്തിന്?
6.jpg

പ്രതിരോധപ്രവര്‍ത്തനരംഗത്ത് കേരളം വന്‍പുരോഗതി കൈവരിച്ചു.

 

14.jpg

ഒരിക്കല്‍ അപ്രത്യക്ഷമായിരുന്ന രോഗങ്ങളുടെ തിരിച്ചുവരവാണ് ആരോഗ്യരംഗത്തെ മറ്റൊരു പ്രധാന വെല്ലുവിളി. പകര്‍ച്ചവ്യാധികള്‍ക്കൊപ്പം ദീര്‍ഘസ്ഥായി രോഗങ്ങളും കേരളത്തിന് ഭാരമാകുന്നു. മാലിന്യനിര്‍മാര്‍ജനത്തിനും പൊതുനാരോഗ്യത്തിനും ഊന്നല്‍ നല്‍കാതെ രോഗത്തെ മാത്രം കേന്ദ്രീകരിച്ചുളള ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നമുക്ക് ഗുണം ചെയ്യില്ല. കേരളത്തിലെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുന്ന ഡെങ്കിപ്പനിയും ചിക്കന്‍ഗുനിയയുമാണ് ഇപ്പോള്‍ ഭീഷണിയെങ്കില്‍ നാളെ മലേറിയയും മന്തും കോളറയുമായിരിക്കും നമുക്ക് നേരിടേണ്ടി വരിക. ശുചിത്വകേരളം, സുന്ദരകേരളം എന്ന ആപ്തവാക്യം പ്രാവര്‍ത്തികമാക്കി കൊതുകുനിവാരണവും ശുദ്ധമായ കുടിവെള്ള ലഭ്യതയും നാം ഗൗരവത്തിലെടുക്കണം.

 

new.jpg

ഇന്നത്തെ ആരോഗ്യരംഗത്തെ കണക്കുകള്‍ പരിശോധിച്ചാല്‍......

 

16.jpg

ആന്‍ജിയോപ്ലാസ്റ്റി, റേഡിയേഷന്‍, എം.ആര്‍.ഐ സ്‌കാന്‍, അള്‍ട്രാസൗണ്ട് സ്‌കാന്‍, മാമോഗ്രാം മുതല്‍ റോബോര്‍ട്ടിക് സര്‍ജറി 
എന്നീ അത്യാധുനിക മാര്‍ഗങ്ങള്‍ കേരള ചികിത്സാ രംഗത്ത് പുരോഗതി കൊണ്ടുവന്നു

 

18.jpg

ഒരിക്കല്‍ അപ്രത്യക്ഷമായിരുന്ന രോഗങ്ങളുടെ തിരിച്ചുവരവാണ് ആരോഗ്യരംഗത്തെ മറ്റൊരു പ്രധാന വെല്ലുവിളി. പകര്‍ച്ചവ്യാധികള്‍ക്കൊപ്പം ദീര്‍ഘസ്ഥായി രോഗങ്ങളും കേരളത്തിന് ഭാരമാകുന്നു. മാലിന്യനിര്‍മാര്‍ജനത്തിനും പൊതുനാരോഗ്യത്തിനും ഊന്നല്‍ നല്‍കാതെ രോഗത്തെ മാത്രം കേന്ദ്രീകരിച്ചുളള ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നമുക്ക് ഗുണം ചെയ്യില്ല.

കേരളത്തിലെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുന്ന ഡെങ്കിപ്പനിയും ചിക്കന്‍ഗുനിയയുമാണ് ഇപ്പോള്‍ ഭീഷണിയെങ്കില്‍ നാളെ മലേറിയയും മന്തും കോളറയുമായിരിക്കും നമുക്ക് നേരിടേണ്ടി വരിക. ശുചിത്വകേരളം, സുന്ദരകേരളം എന്ന ആപ്തവാക്യം പ്രാവര്‍ത്തികമാക്കി കൊതുകുനിവാരണവും ശുദ്ധമായ കുടിവെള്ള ലഭ്യതയും നാം ഗൗരവത്തിലെടുക്കണം.

 

15.jpg

പുതുജീവന്‍ പകര്‍ന്ന് ആരോഗ്യ വകുപ്പിന്റെ പദ്ധതികളായ ഇന്ദ്രധനുഷും , മൃതസഞ്ജീവനിയും, ആയുഷും  ഒട്ടേറെപ്പേര്‍ക്ക് സാന്ത്വനമായി. വാക്‌സിനേഷന്റെ അഭാവം മൂലമുളള രോഗങ്ങള്‍ തടയുന്നതില്‍ ഇന്ദ്രധനുഷ് വഹിച്ച പങ്ക് വളരെവലുതാണ്.

 

9.jpg

അവയവദാന മേഖലയില്‍ കേരളം കൈവരിച്ച പുരോഗതി വിലമതിക്കാനാകാത്തതാണ്. ആദ്യകാലങ്ങളില്‍ സങ്കീര്‍ണ്ണമായ അവയവമാറ്റ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കാന്‍ സംസ്ഥാനം മടിച്ചപ്പോള്‍ 18 ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകളാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെകേരളത്തില്‍ നടന്നത്.

ഒരു വ്യക്തിയില്‍ തന്നെ രണ്ട് തവണ ഹൃദയം മാറ്റിവെച്ച് ചരിത്രം സൃഷ്ടിക്കാനും നമുക്കായി. മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ ഹൃദയമടക്കമുള്ളവ ദാനം ചെയ്യാന്‍ സുമനസ്സുകള്‍ മുന്നോട്ട് വരുന്നുണ്ട്. തിരുവനന്തപുരത്തു നിന്ന് വിമാനത്തില്‍ ഹൃദയം 
കൊച്ചിയിലെത്തിച്ച് മാറ്റിവെച്ചു. എയര്‍ ആംബുലന്‍സ് പോലുള്ള സംവിധാനങ്ങളിലേക്ക് സംസ്ഥാനം ചുവടുവെയ്ക്കുന്നു.

 

More from this section