ഭാഷയും ലോകവും സ്വന്തമെന്നു കരുതിയ എഴുത്തുകാരന്‍; മലയാള സാഹിത്യത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഉണ്ടാക്കിയ ലോകം വ്യത്യസ്തമാണ്. ആ ലോകത്തിലേക്കു ചേക്കേറാനും ബഷീര്‍ പറയുന്നതുപോലെ പറയാനും ഇന്നുവരെ ആര്‍ക്കും കഴിഞ്ഞില്ല. വലിയ പുസ്തകമെഴുതി അദ്ദേഹം വിഖ്യാത സാഹിത്യകാരനായില്ല. ബഷീര്‍ എഴുതുന്നതെന്തും സാഹിത്യമാണ്. വീടിനകത്തും പുറത്തും കാണുന്നതെല്ലാം ബഷീറിന് എഴുത്തായി.