ഏതു നാട്ടില്‍ ജനിച്ച മലയാളിയും ഉച്ചരിക്കുന്ന മൂന്നക്ഷരങ്ങളുടെ ഏകകമാണ്  ഇ. എം. എസ്. അഥവാ ഏലംകുളം മനക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്. ഐക്യ കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ താത്വികാചാര്യന്‍ തുടങ്ങിയ ബഹുമതികള്‍ ആ മൂന്നക്ഷരങ്ങള്‍ക്കൊപ്പം മലയാളികള്‍ ചേര്‍ത്തുവെച്ചിട്ടുണ്ട്. ആശയങ്ങള്‍ രൂപീകരിക്കുന്നതിലും, അത് പ്രയോഗത്തില്‍ വരുത്തുന്ന കാര്യത്തിലും പുതിയ കേരളത്തിന്റെ ശില്‍പികളിലൊരാളായി ഇ.എം.എസ്സിനെ കണക്കാക്കപ്പെടുന്നു.