കേരളത്തിന്റെ തനതായ ദൃശ്യകലാപാരമ്പര്യത്തിന്റൈ ശക്തമായ സാക്ഷ്യമാണ് കൂടിയാട്ടം. തലമുറകളായി കൈമാറിവന്ന ആ നാടകാവതരണശൈലിയുടെ കണ്ണിയാകാന്‍ വിധിക്കപ്പെട്ടതാകട്ടെ മഹാപ്രതിഭയായിരുന്ന അമ്മന്നൂര്‍ മാധവചാക്യാരും നാട്യധര്‍മ്മിയായ കൂടിയാട്ട അവതരണശൈലിയെ സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ ഉതകുന്ന രീതിയിലുളള ലാളിത്യം പകര്‍ന്ന് നല്‍കിയ് അമ്മന്നൂര്‍ മാധവ ചാക്യാരാണ് .എത്രമേല്‍ മുള്ളൂപോറിയാലും പാരമ്പര്യനിഷ്ഠമായ തന്റെ ശാസ്ത്രീയ കലാദര്‍ശനത്തില്‍ മുറുകെപ്പിടിക്കാന്‍ ശ്രമിച്ച് ലോകം മുഴുവന്‍ ആദരിക്കുന്ന ഒരു കലാരൂപമായി കൂടിയാട്ടത്തെ കൈപിടിച്ചുയര്‍ത്താന്‍ ശ്രമിച്ച കൂടിയാട്ടത്തിന്റെ കുലപതി കാലാതീതനായി തന്റെ സ്വപ്‌നം വെട്ടിപ്പിടിച്ചു. സാമൂഹിക അനാചാരങ്ങളെ കലയെന്ന ആയുധം കൊണ്ട് കീഴടക്കിയ അതുല്യ പ്രതിഭ.