ഷഷ്ടിപൂര്‍ത്തിയുടെ നിറവില്‍ കേരളം. മദിരാശിയുടെ ഭാഗമായിരുന്ന മലബാറും നാട്ടുരാജ്യങ്ങളായിരുന്ന തിരുവിതാംകൂറും കൊച്ചിയും ഭാഷയെന്ന ചരടില്‍ ഒറ്റക്കെട്ടായതിന്റെ അറുപതാം വാര്‍ഷികം. 

ഈയവസരത്തില്‍ ബ്രിട്ടീഷ് രാജിനെ വെല്ലുവിളിച്ചും വിട്ടുവീഴ്ചയ്ക്ക് വഴങ്ങിയും ഭരണം നടത്തിയ രാജവാഴ്ചകളുടെ ശേഷിപ്പുകളിലേക്കുള്ള സന്ദര്‍ശനം ഓരോ കേരളീയനും അവന്റെ ചരിത്രത്തിലേക്കുള്ള മടക്കയാത്ര കൂടിയാണ്. 

കേരളത്തിന്റെ ചരിത്രം ഉറങ്ങുന്ന കൊട്ടാരങ്ങളിലേക്കും കോട്ടകളിലേക്കും ഒരു ഗ്രാഫിക് യാത്ര...