'വിമോചന'ത്തില്‍ വിവാദം, 'ചിറ്റപ്പനി'ല്‍ തുടര്‍ച്ച
keral@60

1956 നവംബര്‍ ഒന്നിന് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ നാട്ടുരാജ്യങ്ങള്‍ ചേര്‍ന്ന ഐക്യകേരളം രൂപം കൊണ്ടു. കഴിഞ്ഞ 60 വര്‍ഷത്തിനിടെ മലയാള നാട് സാക്ഷ്യം വഹിച്ചത് ചെറുതും വലുതുമായ നിരവധി രാഷ്ട്രീയ വിവാദങ്ങളായിരുന്നു.

 

kerala@60

അറുപതു വര്‍ഷത്തിനിടയില്‍ നവകേരളം കണ്ട വിവാദങ്ങള്‍ക്കു തുടക്കമിട്ടത് വിമോചന സമരമാണ്. 58-ല്‍ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ല് ഇന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റൈ തൂക്കുകയറായി മാറി. 

kerala@60

വിവാദത്തില്‍പെട്ട ആദ്യനേതാവെന്ന സ്ഥാനം പി.ടി. ചാക്കോയ്ക്കു സ്വന്തം. ആഭ്യന്തരമന്ത്രിയായിരിക്കെ പി.ടി. ചാക്കോ സഞ്ചരിച്ച കാര്‍ തൃശൂരില്‍ അപകടത്തില്‍ പെട്ടു. കോണ്‍ഗ്രസിലെ ചാക്കോ വിരുദ്ധര്‍ വീണു കിട്ടിയ സന്ദര്‍ഭം മുതലെടുത്തപ്പോള്‍ അതവസാനിച്ചത് കേരള കോണ്‍ഗ്രസിന്റെ പിറവിയില്‍.

 

kerala@60

1975. ആടിയുലയുകയും താഴെ വീഴുകയും ചെയ്ത പല സര്‍ക്കാരുകള്‍ക്കു ശേഷം സി. അച്യുത മേനോന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ കെ. കരുണാകരന്‍ ആഭ്യന്തരമന്ത്രി. അടിയന്തരാവസ്ഥക്കാലം. എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി രാജന്റെ തിരോധാനം കേരള മനസാക്ഷിയെ എക്കാലത്തേക്കും  ഇരുട്ടിലേക്കു വീഴ്ത്തി.

 

Jose A C

1981-82 കാലത്ത് എട്ടു തവണ കാസ്റ്റിംഗ് വോട്ട് ചെയ്തു യു.ഡി.എഫ്. സര്‍ക്കാരിനെ നിലനിര്‍ത്തിയ എ.സി. ജോസിനു ലഭിച്ചത് കാസ്റ്റിംഗ് സ്പീക്കറെന്ന കുപ്രസിദ്ധി.

 

kerala@60

പതിറ്റാണ്ടുകള്‍ നീണ്ട അഴിമതി കേസിനൊടുവില്‍ കേരളത്തിലെ ഒരു മന്ത്രി ശിക്ഷിക്കപ്പെടുന്ന സംഭവത്തിനു തുടക്കം കുറിച്ചത് 1985-ല്‍. ഇടമലയാര്‍ വൈദ്യുത പദ്ധതിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ ആര്‍. ബാലകൃഷ്ണ പിള്ളയ്ക്ക് ഒടുവില്‍ ജയില്‍വാസം.

 

keral@60

എക്കാലത്തും വിവാദങ്ങളുടെ തമ്പുരാനായിരുന്ന കെ. കരുണാകരന്റെ മൂന്നാം വരവിലാണ് പാവം പയ്യന്‍ കടന്നു വരുന്നത്. മുഖ്യമന്ത്രിയോടൊപ്പം ഹെലികോപ്റ്ററില്‍ യാത്ര ചെയ്ത അജ്ഞാതവ്യക്തിയെ കുറിച്ചായിരുന്നു ആരോപണം. ദുരൂഹമായ ആ വ്യക്തിയെ കുറിച്ചു ചോദിച്ചപ്പോള്‍ പാവം പയ്യനെന്നായിരുന്നു കരുണാകരന്റെ മറുപടി.

 

kerala@60

കേരം തിങ്ങും കേരള നാട് കെ.ആര്‍. ഗൗരി ഭരിച്ചീടും എന്ന മുദ്രാവാക്യത്തിന്റെ ചിറകില്‍ 1987 തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ഇടതു മുന്നണി അധികാരം കിട്ടിയപ്പോള്‍ മുഖ്യമന്ത്രിയാക്കിയത് ഇ.കെ. നായനാരെ.

 

kerala@60

പാമോലിന്‍ വിവാദത്തിനു തുടക്കം കുറിക്കുന്നത്. 1991-ലാണ്. മലേഷ്യയില്‍നിന്ന് കൂടിയ വിലയ്ക്ക് പാമോലിന്‍ ഇറക്കുമതി നടത്തിയതിലൂടെ കരുണാകരനും കൂട്ടരും അഴിമതി നടത്തിയെന്ന കേസ് കരുണാകരന്റെ മരണത്തിനു ശേഷവും തുടരുകയാണ്.

 

kerala@60

ചേരി മാറിയെത്തിയ എം.വി. രാഘവനു സുരക്ഷ ഒരുക്കാനായി അഞ്ചു പേരെ കൂത്തുപറമ്പില്‍ വെടിവെച്ചു കൊന്ന പേലീസ് നായാട്ട് 94-ലെ കേരളമണ്ണിനെ പിടിച്ചുലച്ചു. രാഘവന് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച ഇടതുനയവും ചരിത്രത്തിന്റെ ഭാഗം.

 

kerala@60

വിവാദങ്ങളുടെ കാര്യത്തില്‍ കേരളം അന്താരാഷ്ട കുപ്രസിദ്ധിയാര്‍ജിക്കുന്നത് 95-ലെ ചാരക്കേസോടെയാണ്. കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായ കെ. കരുണാകരന് കാലിടറിയ ഈ വിവാദം ഒടുവില്‍ ചാരം പോലെ എരിഞ്ഞടങ്ങി.

 

kerala@60

തുടര്‍ന്നുവന്ന എ.കെ. ആന്‍ണി സര്‍ക്കാരിന്റെ ചാരായ നിരോധനം കേരളത്തിലെ നഗരങ്ങളെയും ഗ്രാമങ്ങളെയും മാറ്റി മറിച്ചു. പിന്നാലെ വന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. തോറ്റെങ്കിലും പിന്നീടു വന്ന ഒരു സര്‍ക്കാരും ചാരായത്തെ കേരളത്തിലേക്കു തിരിച്ചു കൊണ്ടുവന്നില്ല.

 

kerala@60

ചാനലുകളിലെ ആദ്യ വിവാദനായികയായിരുന്ന റെജീനയുടെ ഐസ്‌ക്രീം പാര്‍ലര്‍ ആരോപണത്തില്‍ കുരുങ്ങി മുസ്ലിം ലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് അടിതെറ്റി. 1997 ല്‍ ഉയര്‍ന്നുവന്ന വിവാദം അന്നത്തെ യുഡിഎഫ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി.

 

 

kerala @60

പിണറായി വിജയനെ എന്നും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ ലാവ്‌ലിന്‍ വിവാദം തൊട്ടു പിറകെ വന്നു. 376 കോടി രൂപയുടെ ലാവലിന്‍ അഴിമതിയില്‍ നിന്ന് പിണറായി വിജയന്‍ ഇന്നും പൂര്‍ണ്ണ മുക്തി നേടിയിട്ടില്ല.

 

kerala@60

നീല ലോഹിതദാസിനെതിരെ ഉയര്‍ന്ന വിവാദമാണ് പുതിയ സഹസ്രാബ്ദത്തെ വരവേറ്റത്. സെക്രട്ടറിയായിരുന്ന നളിനി നെറ്റേെോയാട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു കേസ്. നീലന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു.

 

kerala@60

2000 ത്തില്‍ ഉണ്ടായ കല്ലുവാതുക്കല്‍ വിഷ മദ്യ ദുരന്തം സര്‍ക്കാരിന്റെ മാനം കെടുത്തി. 31 പേരുടെ മരണം. അബ്കാരി മണിച്ചന് ഭരണ കക്ഷിയുമായുള്ള ബന്ധത്തിന്റെ പേരില്‍ അധികാരത്തിലെത്തിയ ആന്റണി 2003ല്‍ വിവാദത്തില്‍ പെട്ടത് മുത്തങ്ങ വെടിവെപ്പോടെയാണ്.  പിന്നാലെ മാറാട് കലാപവും ആന്റണി നടത്തിയ പരാമര്‍ശവും കൊടുങ്കാറ്റ് ഉയര്‍ത്തി.

 

kerala@60

കേരളത്തില്‍ നടപ്പാക്കിയ സ്വാശ്രയ കോളേജ് നയത്തിന്റെ ആദ്യ ഇരയായിരുന്നു. രജനി എസ്. ആനന്ദ്. 2004 ജൂലൈ 22-ന് രജനിയുടെ മരണത്തോടെ മറ്റൊരു തലത്തിലെത്തിയ സ്വാശ്രയ പ്രശ്‌നം ഇന്നും പരിഹരിക്കപ്പെടാതിരിക്കുന്നു.

 

kerala@60

2006 ല്‍ പി.ജെ. ജോസഫിനെതിരെ പീഡനാരോപണം ഉയര്‍ന്നു. ഓഗസ്റ്റ് മൂന്നിന് വിമാനത്തില്‍വെച്ച് സഹയാത്രികയോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു ആരോപണം. നവംബര്‍ നാലിന് ജോസഫ് രാജിവെച്ചു. 

 

kerala@60

കുറച്ചുകാലം ശാന്തമായിരുന്ന രാഷ്ട്രീയ കേരളത്തിന് 2011-ല്‍ അധികാരത്തിലെത്തിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വിവാദങ്ങളുടെ ചാകരയ സമ്മാനിച്ചു. മന്ത്രി ഗണേഷ് കുമാറിന് കാമുകിയുടെ ഭര്‍ത്താവില്‍നിന്നേറ്റ മുഖമടച്ചുള്ള അടി സോഷ്യല്‍ മീഡിയയുടെ കാലത്തെ ആഘോഷമായി മാറി.

 

kerala@60

തൊട്ടുപിന്നാലെ സോളാറും സരിതയും ബിജു രമേശും എത്തി. വിവാദങ്ങളുടെ ന്യൂ ജനറേഷന്‍ കാലം. കെ.എം. മാണിയുടെ ബജറ്റ് അവതരണം കേരളത്തിനു അന്താരാഷ്ട്ര തലത്തില്‍തന്നെ നാണക്കേടുണ്ടാക്കി. ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെ അഴിഞ്ഞാട്ടം.

 

kerala@60

സ്പീക്കറുടെ കസേര മറിച്ചിട്ട ഇ.പി. ജയരാജനായിരുന്ന അടുത്ത താരം. ബോക്സിംഗ് ഇതിഹാസം മുഹമ്മദലിടെ മലയാളിയാക്കിയ ജയരാജനെ പൊങ്കാല ഇട്ടാണ് മലയാളികള്‍ ആദരിച്ചത്. പിന്നാലെ ബന്ധു നിയമനങ്ങളുടെ പേരില്‍ ചിറ്റപ്പന്‍ എന്ന ചീത്തപ്പേരുമായി ജയരാജന്‍ മന്ത്രിക്കസേര വിട്ടു. 

 

More from this section