ജി. ശങ്കരക്കുറുപ്പ് (1901-1978)
കവി. മലയാളത്തിലെ ആദ്യ ജ്ഞാനപീഠ ജേതാവ്. കേരളസാഹിത്യ അക്കാദമി അധ്യക്ഷൻ, കേന്ദ്രസാഹിത്യ അക്കാദമിയംഗം. രാജ്യസഭാംഗം എന്നീ പദവികൾ വഹിച്ചു. പദ്‌മഭൂഷൺ, കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, സോവിയറ്റ് ലാൻഡ്‌ നെഹ്രു പുരസ്കാരം എന്നിവ ലഭിച്ചു. എറണാകുളം സ്വദേശി

എസ്.കെ. പൊറ്റെക്കാട്ട്‌ (1913-1982)
നോവലിസ്റ്റ്, സഞ്ചാരസാഹിത്യകാരൻ, കവി, ജ്ഞാനപീഠ ജേതാവ്. ലോക്‌സഭാംഗമായിരുന്നു. കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ നേടി. കോഴിക്കോട് സ്വദേശി.

തകഴി ശിവശങ്കരപ്പിള്ള (1912-1999)
ജ്ഞാനപീഠ ജേതാവ്. ഒട്ടനവധി നോവലുകളും ചെറുകഥകളും എഴുതി. പദ്‌മഭൂഷൺ ലഭിച്ചു. കയർ, തോട്ടിയുടെ മകൻ, രണ്ടിടങ്ങഴി, ചെമ്മീൻ എന്നിവ പ്രധാന കൃതികൾ. ആലപ്പുഴ സ്വദേശി. 

എം.ടി. വാസുദേവൻ നായർ
നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സംവിധായകൻ, അധ്യാപകൻ, പത്രപ്രവർത്തകൻ. ‘മാതൃഭൂമി’ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. ജ്ഞാനപീഠം, പദ്‌മഭൂഷൺ, കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്, കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, വയലാർ പുരസ്കാരം, ഓടക്കുഴൽ പുരസ്കാരം, ജെ.സി. ഡാനിയേൽ പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം, മികച്ച ചിത്രത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ, മികച്ച തിരക്കഥയ്ക്കുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ എന്നിവ ലഭിച്ചു. 
തുഞ്ചൻ സ്മാരകസമിതി അധ്യക്ഷനാണ്. പാലക്കാട് സ്വദേശി

ഒ.എൻ.വി. കുറുപ്പ് (1931-2016)
കവി. ഗാനരചയിതാവ്. ജ്ഞാനപീഠം, പദ്‌മവിഭൂഷൺ, പദ്‌മശ്രീ, കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, എഴുത്തച്ഛൻ പുരസ്കാരം, ചങ്ങമ്പുഴ പുരസ്കാരം, വയലാർ പുരസ്കാരം, ഓടക്കുഴൽ പുരസ്കാരം തുടങ്ങിയവ ലഭിച്ചു. കേരള കലാമണ്ഡലം ചെയർമാൻ, കേന്ദ്ര, കേരള സാഹിത്യ അക്കാദമി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു. കൊല്ലം സ്വദേശി

ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ 
മലയാളിയായ ആദ്യ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് (2007-2010). ഈ സ്ഥാനത്തെത്തുന്ന ആദ്യ ദളിത് വംശജൻ. കോട്ടയം കടുത്തുരുത്തി സ്വദേശി. ദേശീയ മനുഷ്യാവകാശക്കമ്മിഷൻ അധ്യക്ഷൻ. ഒട്ടേറെ സുപ്രധാന വിധികൾ പ്രസ്താവിച്ചു