മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ആഴത്തിലുള്ള പരിക്കുണ്ടാക്കുമെന്ന് തെളിഞ്ഞിട്ടും നിരവധി രാജ്യങ്ങളില്‍ ഇപ്പോഴും ഉപയോഗിക്കുകയും എഴുപതോളം രാജ്യങ്ങളില്‍ നിരോധിക്കുകയുംചെയ്തിട്ടുള്ള കീടനാശിനിയാണ് എന്‍ഡോസള്‍ഫാന്‍. ഓര്‍ഗാനോക്ലോറിന്‍ വിഭാഗത്തില്‍പെട്ട ഈ രാസകീടനാശിനി ഭക്ഷ്യവിളകളിലും ഭക്ഷ്യേതര വിളകളിലും കീടനശീകരണത്തിനായി ഉപയോഗിക്കുന്നു.

endosulfan

അത്യന്തം അപകടകരമായത് (highly hazardosu)എന്ന് അമേരിക്കന്‍ പരിസ്ഥിതിസംരക്ഷണ ഏജന്‍സി (USEPA) 2009-ലും ജീവജാലങ്ങളെയും പരിസ്ഥിതിയെയും മാരകമായി വിഷമയമാക്കുന്നത് (very toxic to organisms and environment) എന്ന് GFEA 2007-ലും രേഖപ്പെടുത്തിയ ഈ കീടനാശിനിയെ അന്താരാഷ്ട്ര പോപ്‌സ് റിവ്യൂ കമ്മിറ്റി, സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസിലേക്ക് കര്‍ശനമായി നിരോധിക്കപ്പെടേണ്ട രാസവസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 2003-ല്‍തന്നെ, ഇന്റര്‍ ഗവണ്‍മെന്റല്‍ ഫോറം ഓണ്‍ കെമിക്കല്‍ സേഫ്റ്റി, വികസ്വരരാജ്യങ്ങളില്‍ വ്യാപകമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന വിഷകീടനാശിനിയായി എന്‍ഡോസള്‍ഫാനെ തിരിച്ചറിഞ്ഞിട്ടുണ്ട്.

2007-ല്‍ യൂറോപ്യന്‍ യൂണിയന്‍ എന്‍ഡോസള്‍ഫാനെ നിര്‍വചിച്ചത് ഇങ്ങനെയാണ്:
' വളരെയധികം വിഷമയമായതും
പരിസ്ഥിതിക്ക് അപകടമായതും
' ത്വക്കുമായുള്ള സമ്പര്‍ക്കം കടുത്ത
വിഷബാധയ്ക്ക് കാരണമാവുന്നു
' ശ്വസനത്തിലൂടെ മാരകമായ
വിഷബാധയേല്ക്കുന്നു
' ഗ്രസനത്തിലൂടെ ശരീരത്തെ
വിഷമയമാക്കുന്നു
' ജലജീവികള്‍ക്ക് അത്യന്തം അപകടമായതും ജലപരിസ്ഥിതിയില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങളുണ്ടാക്കുന്നതും.
1950-കളിലാണ് എന്‍ഡോസള്‍ഫാന്‍ കീടനാശിനി ആഗോളതലത്തില്‍ വികസിപ്പിച്ചെടുക്കുന്നത്. ഇന്ത്യയില്‍ ഇതിന്റെ ഉത്പാദനമാരംഭിക്കുന്നത് 1996-ലാണ്. 2004 ഓടെ ഇന്ത്യ എന്‍ഡോസള്‍ഫാന്‍ നിര്‍മാണത്തിലും ഉപയോഗത്തിലും ലോകത്തുതന്നെ ഏറ്റവും മുന്നിലെത്തി.
എന്‍ഡോസള്‍ഫാന്റെ രാസനാമം
6, 7, 8, 9, 10, 10 hexachloro 1, 5, 5മ, 6, 9, 9മ hexahydro 6, 9 methano- 2, 4, 3 - benzodioxathiepin - 3 oxi-de എന്‍ഡോസള്‍ഫാന്റെ തന്മാത്രാ ഫോര്‍മുല: C9 H6 C16 O3S
കാസര്‍കോട്ടെ കശുമാവിന്‍തോട്ടങ്ങളില്‍ തേയിലക്കൊതുകുകളെ നശിപ്പിക്കുന്നതിനുവേണ്ടിയാണ് എന്‍ഡോസള്‍ഫാന്‍ ഹെലിക്കോപ്റ്ററില്‍ സ്‌പ്രേചെയ്തത്. കീടനാശിനിപ്രയോഗത്തിന് നിര്‍ദേശിക്കപ്പെട്ടിരുന്ന എല്ലാ മാര്‍ഗനിര്‍ദേശങ്ങളും അവഗണിച്ചുകൊണ്ട് 1978 മുതല്‍ 2001 വരെ എന്‍ഡോസള്‍ഫാന്‍ തളിച്ചിരുന്നു.'