വിവിധ വര്‍ണ്ണങ്ങളും മിന്നിത്തെളിയുന്ന ഇത്തിരിവെട്ട വെളിച്ചവുമാണ് ക്രിസ്തുമസ്സിന് മാറ്റുകൂട്ടുന്നത്. നക്ഷത്രമൊരുക്കാനും മുറ്റത്ത് ക്രിസ്തുമസ്സ് ട്രീ നിര്‍മ്മിക്കാനും വിവിധ രൂപങ്ങള്‍ പുല്‍ക്കൂടില്‍ വെക്കാനായി നിര്‍മ്മിക്കാനും ഒരു രസം തന്നെയാണ് . എന്നാല്‍ അല്പം ബുദ്ധിമുട്ടാന്‍ മടിയുളളവര്‍ ഇതുണ്ടാക്കാന്‍ മുതിരുകയുമില്ല. എന്നാല്‍ നമുക്ക് പരിചയപ്പെട്ടാം ഈ ക്രിസ്തുമസ്സിന് ഉണ്ടാക്കാവുന്ന ഒരു കൂട്ടം ക്രിസ്തുമസ്സ് ക്രാഫ്റ്റുകള്‍...

ഉണ്ടാക്കാം കിടിലന്‍ നക്ഷത്രം

കാണുമ്പോള്‍ ബുദ്ധിമുട്ടാണെങ്കിലും ഒന്നു മനസ്സുവെച്ചാല്‍ വളരെപ്പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒന്നാണ് ക്രിസ്തുമസ്സ് സ്റ്റാര്‍. ഇതിനായി മൂന്ന് കാര്യങ്ങളാണ് ആവശ്യമുളളത്. 

1. വ്യത്യസ്ത നിറങ്ങളിലുളള പേപ്പര്‍ ബാഗ്‌സ്
2. ഒരു ഗ്ലൂ സ്റ്റിക്ക്
3.കത്രിക

ഇനി കണ്ടോളൂ സ്റ്റാര്‍ ഉണ്ടാക്കുന്നതെങ്ങനെയെന്ന്...

തകര്‍പ്പന്‍ സ്‌നോമാന്‍

ചുവന്ന തൊപ്പിയും വട്ടകണ്ണുമുളള സ്‌നോമാന്‍ ക്രിസ്തുമസ്സ് ട്രീയില്‍ തൂക്കിയിട്ടാല്‍ നല്ല ആകര്‍ഷകമായിരിക്കും.....ഇതുണ്ടാക്കാനും വളരെ എളുപ്പമാണ്. ഇതിനായി ആവശ്യമുളളത് എന്തൊക്കെയാണെന്നു നോക്കാം..

1. വെളളയും ചുകപ്പും നിറങ്ങളിലുളള സോക്‌സ്
2. കറുത്ത നിറത്തിലുളള ഫഌറ്റ് പിന്‍
3. അരി
4.സ്‌നോമാന്‍ വെക്കാനുളള ഫാന്‍സി കണ്ണ്

ഇനി കാണാം എങ്ങനെ സ്‌നോമാനെ ഉണ്ടാക്കാമെന്ന്...

ഉണ്ടാക്കാം ത്രീഡി പോപ് അപ്പ് ക്രിസ്തുമസ്സ് കാര്‍ഡ്

തുറക്കുമ്പോള്‍ മടക്കുകളായി പൊങ്ങിവരുന്ന ചിത്രങ്ങളുളള ക്രിസ്തുമസ്സ് കാര്‍ഡ് ഒരു രസം തന്നെയാണ്. ഇതുണ്ടാക്കാനായി ആവശ്യമുളള സാധനങ്ങള്‍ ഇവയാണ്..

1. മൂന്ന് നിറങ്ങളുളള കാര്‍ഡ്‌ബോര്‍ഡ് പേപ്പര്‍
2.ഗ്ലൂ

ഉണ്ടാക്കിക്കൊളളൂ ഒരു കിടിലന്‍ ത്രീഡി കാര്‍ഡ്‌

സ്‌ട്രോ കൊണ്ടൊരു ക്രിസ്തുമസ്സ് ട്രീ

സുലഭമായി ലഭിക്കാവുന്ന സ്‌ട്രോ കൊണ്ടും നമുക്ക് ക്രിസ്തുമസ്സ് ട്രീ നിര്‍മ്മിക്കാം.

1.നിറമുളള സ്‌ട്രോ
2.ഒരു പഌസ്റ്റിക് കാപ്പ്
3. വെളള നിറത്തിലുളള മുത്തുകള്‍
4. സ്റ്റിക്ക്

എന്നിവയാണ് ഈ ക്രിസ്തുമസ്സ് ട്രീ നിര്‍മ്മിക്കാന്‍ ആവശ്യമായിട്ടുളളത്. ഇനി നമുക്കൊരു ട്രീ ഉണ്ടാക്കി നോക്കിയാലോ...