ഇത്തവണത്തെ ക്രിസ്മസിന് വിഷമമാണ്: സുധീര്‍ കരമന

ക്രിസ്മസ് ദിനത്തില്‍ മാതൃഭൂമി പ്രേക്ഷകരോട് വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ സുധീര്‍ കരമന. എല്ലാ ഉത്സവങ്ങളും ആഘോഷിക്കാറുണ്ട്. തന്റെ മകള്‍ ജനിച്ചത് ഒരു ക്രിസ്മസ് ദിനത്തിലാണെന്നത് ആദിനം തനിക്കേറെ പ്രീയപ്പെട്ടതാക്കുന്നുവെന്നും സുധീര്‍ കരമന പറയുന്നു. 

ക്രിസ്മസിന് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ റിലീസിങ് മാറ്റിവെച്ചതിലുണ്ടായ വിഷമവും അദ്ദേഹം പങ്കുവെച്ചു.

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ മലയാള ചിത്രങ്ങളെ ഏറ്റെടുത്തുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ ഒരു സമരം പ്രേക്ഷകരെയും ചലച്ചിത്രപ്രവര്‍ത്തകരേയും ഏറെ ബാധിക്കുന്നതാണെന്നും അതിന് ഒരു പരിഹാരം എല്ലാവരും ചേര്‍ന്ന് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.