വിപണിയിലെ വിലയ്‌ക്കൊത്ത് കേക്ക് വാങ്ങുന്നതിലും നല്ലത് വീട്ടില്‍ തന്നെ ഉണ്ടാക്കുന്നതാണ് എന്ന് നമുക്കൊക്കെ എപ്പോഴെങ്കിലുമൊക്കെ തോന്നിയിട്ടുണ്ടാവില്ലേ. അതില്‍ നേരില്ലാതില്ലതാനും... എന്നാപ്പിന്നെ വിപണിയില്‍ അത്യാവശ്യം നല്ല വില വരുന്ന മിക്‌സഡ് ഫ്രൂട്ട് കേക്ക് തന്നെ വീട്ടിലുണ്ടാക്കി നോക്കിയാലോ... 

ചേരുവകള്‍

പൈനാപ്പിള്‍ പൊടിയായി അരിഞ്ഞത് അരക്കപ്പ്
ആപ്പിള്‍ പൊടിയായി അരിഞ്ഞത് അരക്കപ്പ്
കാരക്ക പൊടിയായി അരിഞ്ഞത് അരക്കപ്പ്
ബദാം പൊടിയായി അരിഞ്ഞത് കാല്‍ക്കപ്പ്
മൈദ ഒരു കിലോഗ്രാം
മഞ്ഞ ഫുഡ് കളര്‍ ഒരുനുള്ള് 
ചുവപ്പ് ഫുഡ് കളര്‍ ഒരുനുള്ള് 
ബേക്കിങ് പൗഡര്‍ ഒരുനുള്ള് 
അണ്ടിപ്പരിപ്പ് പൊട്ട് കാല്‍ക്കപ്പ്
ബദാം അരിഞ്ഞത് പത്തെണ്ണം
കോഴിമുട്ട മൂന്നെണ്ണം
വെണ്ണ 400 ഗ്രാം
പഞ്ചസാര 400 ഗ്രാം
പശുവിന്‍ നെയ്യ്  50 മില്ലി 

തയ്യാറാക്കുന്നവിധം

പഴങ്ങള്‍ പൊടിയായി അരിഞ്ഞത് പശുവിന്‍ നെയ്യ് ചേര്‍ത്ത് ചെറിയ ചീനച്ചട്ടിയില്‍ വറുത്തെടുക്കുക. ശേഷം മൈദപ്പൊടി, ബേക്കിങ് പൗഡര്‍, ചുവപ്പ് ഫുഡ് കളര്‍, മഞ്ഞ ഫുഡ് കളര്‍ എന്നിവ നന്നായി ഇളക്കി കുഴച്ചു വയ്ക്കുക. 

അടുത്തതായി, കോഴിമുട്ടയില്‍ പഞ്ചസാര നന്നായി അടിച്ച് പതപ്പിക്കുക. എന്നിട്ട് അതിലേക്ക് വെണ്ണ, വാനില എസന്‍സ് അണ്ടിപ്പരിപ്പ് പൊട്ട്, ബദാം അരിഞ്ഞത് എന്നിവയും നേരത്തേ വറുത്തു വെച്ചിരിക്കുന്ന പഴങ്ങളും ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ക്കുക. 
 
ശേഷം ഇത് ബട്ടര്‍പേപ്പര്‍ വിരിച്ച ബേക്കിങ് പാത്രത്തിലേക്ക് പകര്‍ന്ന് ബേക്കിങ് തട്ട് ഓവനില്‍ വെച്ച് 150 ഡിഗ്രി ചൂടില്‍ 45 മിനിറ്റ് വേവിക്കുക. കേക്ക് ചൂടാറിയാല്‍ ബേക്കിങ് തട്ടില്‍ നിന്നും ഒഴിവാക്കി ഉപയോഗിക്കാം. 

pramodpurath@gmail.com