ന്ധുക്കളും സുഹൃത്തുക്കളും എല്ലാവരും കൂടി ഭക്ഷണം പാകം ചെയ്യലും പള്ളിയില്‍പ്പോക്കും എല്ലാം കൂടി ക്രിസ്മസ് ഓര്‍മകളുടെ സമ്മേളന സ്ഥലം കൂടിയാണ്. ക്രിസ്മസ് ഓര്‍മകള്‍ എന്നും ഭക്ഷണത്തിന്റെ കൂടി ഓര്‍മകളാണ്. 

1 കിലോ ബീഫ് തുടയെല്ലോടു കൂടി വാങ്ങുക അതില്‍ ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, മുളകുപൊടി, മല്ലിപ്പൊടി, ഇറച്ചി മസാല ഉപയോഗിക്കാം അതുലും നല്ലത് ഏലയ്ക്ക, കറുവപ്പട്ട, ഗ്രാമ്പൂ, പെരുംജീരകം എന്നിവ വീട്ടില്‍ പൊടിച്ചെടുത്ത് ഉണ്ടാക്കുന്ന ഗരംമസാല ഉപയോഗിക്കുന്നതാണ്. 

2 കിലോ കപ്പയ്ക്ക് 1 കിലോ എല്ല് എന്നതാണ് കണക്ക്. ഇതില്‍ കപ്പയുടെ അളവ് കുറഞ്ഞാലും കുഴപ്പമില്ല പക്ഷേ കൂടിപ്പോകരുത്. കപ്പ ചെറുതായി നുറുക്കി വേവിക്കുക. വെന്തു കഴിഞ്ഞാല്‍ ആവശ്യത്തിന് ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് ഒന്നുകൂടി തിളപ്പിച്ച ശേഷം വെള്ളം ഊറ്റിക്കളഞ്ഞ് വാങ്ങി വയ്ക്കുക. 

അടുത്തതായി എല്ലും കപ്പയും ചേര്‍ത്തിളക്കാം. അതിനായി മറ്റൊരു വലിയ പാത്രം എടുക്കുക. ചെറിയ ഉരുളി ആയാല്‍ ഇളക്കാന്‍ എളുപ്പമായിരിക്കും. ഉരുളി അടുപ്പില്‍ വച്ച് കുറച്ച് എണ്ണ ഒഴിക്കുക. എണ്ണ ചൂടായിക്കഴിഞ്ഞാല്‍ എല്ലു കറിയുടെ പകുതി ഉരുളിയിലേക്ക് കോരിയിടുക. 

അതിനുമുകളിലായി പകുതി കപ്പ കൂടി ഇടുക. ഇതിനു മുകളിലായി അരമുറി തേങ്ങ വറുത്തരച്ചു വച്ചിരിക്കുന്നതിന്റെ പകുതി ഇടുക. ഇതിനു മുകളിലായി ബാക്കി എല്ലും എല്ലിനു മുകളിലായി കപ്പയും കൂടി ഇടുക. കപ്പയുടെ മുകളിലായി തേങ്ങ വറുത്തരച്ചു വച്ചിരിക്കുന്നതിന്റെ ബാക്കി കൂടി ഇടുന്നു. എല്ലും കപ്പയും ചേര്‍ത്തിളക്കാനുള്ള എളുപ്പത്തിനു വേണ്ടിയാണ് ഇങ്ങനെ തട്ടുതട്ടായി എല്ലും കപ്പയും ഇടുന്നത്. 

അടുത്തതായി അടുപ്പിലെ തീ നന്നായി കൂട്ടിവച്ചശേഷം കപ്പയുടെ മുകളിലായി മൂന്നു തണ്ട് കറിവേപ്പിലയും കുറച്ച് മല്ലിയിലയും കൂടി ഇട്ട് അഞ്ച് മിനിറ്റ് മൂടി വച്ചുവേവിക്കുക. കപ്പയില്‍ നിന്നും നന്നായി ആവി വന്നു കഴിഞ്ഞാല്‍ അടുപ്പില്‍ നിന്നും വാങ്ങി എല്ലും കപ്പയും ചേര്‍ത്തിളക്കാം. കപ്പ നന്നായി ഉടച്ചിളക്കണം. ശേഷം ചൂടോടെ വിളമ്പാം.