പ്രധാന ചേരുവകള്‍

 • മൈദ    മൂന്നു കപ്പ്
 • സോഡാപ്പൊടി    ഒരു ടീസ്പൂണ്‍
 • ഉപ്പ്    ഒരു നുള്ള്
 • പഞ്ചസാര    ഒന്നേകാല്‍ കപ്പ്
 • ബട്ടര്‍    180 ഗ്രാം
 • പാല്‍    ഒന്നര കപ്പ്
 • മുട്ട    മൂന്ന്
 • ഉരുക്കിയ കുക്കിങ് ചോക്‌ലേറ്റ്    100 ഗ്രാം
 • ചോക്‌ലേറ്റ് ക്രീം ഫ്രോസ്റ്റിങ്ങിന്
 • ബട്ടര്‍    60 ഗ്രാം
 • ഡാര്‍ക്ക് കുക്കിങ് ചോക്‌ലേറ്റ്    100 ഗ്രാം
 • ഐസിങ് ഷുഗര്‍    250 ഗ്രാം
 • വൈറ്റ് ചോക്‌ലേറ്റ് ഗണാഷിന്
 • ക്രീം    അര കപ്പ്
 • വൈറ്റ് കുക്കിങ് ചോക്‌ലേറ്റ്    300 ഗ്രാം

സോഡാപ്പൊടി, മൈദ, ഉപ്പ് എന്നിവ നന്നായി അരിച്ചെടുക്കുക. പഞ്ചസാരയും ബട്ടറും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. മുട്ട, പാല്‍, ഉരുക്കിയ ചോക്‌ലേറ്റ് എന്നിവ ചേര്‍ത്ത് ചെറിയ സ്പീഡില്‍ ബീറ്റ്‌ചെയ്‌തെടുക്കുക. ഈ കൂട്ട് രണ്ടാക്കി മാറ്റുക. ബട്ടര്‍ പുരട്ടിയ രണ്ട് കേക്ക് ടിന്നില്‍ കൂട്ട് നിറച്ച് 160 ഡിഗ്രിയില്‍ ഒരു മണിക്കൂര്‍ ബേക്ക് ചെയ്യുക.

ചോക്‌ലേറ്റും ബട്ടറും ചെറുതീയില്‍ ഉരുക്കിയെടുക്കുക. ഐസിങ് ഷുഗറും അല്പം പാലും ചേര്‍ത്ത് പതുക്കെ അടിച്ചെടുക്കുക. നല്ല മൃദുവാകുന്നതുവരെ അടിച്ചെടുക്കണം.

ഗണാഷ്: ചെറിയ പാനില്‍ ക്രീം ചൂടാക്കി മേലെ ചോക്‌ലേറ്റ് ഒഴിക്കണം. ചോക്‌ലേറ്റ് ഉരുകിത്തുടങ്ങുമ്പോള്‍ വാങ്ങി ഫ്രിഡ്ജില്‍ വെക്കുക. പരത്തിയെടുക്കാന്‍ പാകമാകുംവരെ ഫ്രിഡ്ജില്‍ വെക്കണം. രണ്ട് കേക്കും തണുത്തശേഷം ഒരു കേക്കിനു മുകളില്‍ ചോക്‌ലേറ്റ് ക്രീം നിരത്തി മറ്റേ കേക്ക് മുകളില്‍ വെക്കുക. രണ്ടു കേക്കിനും മേലെ ചോക്‌ലേറ്റ് ഗണാഷ് നിരത്തി അലങ്കരിക്കാം.