ആവശ്യമുള്ളവ

 • മുട്ട ഒന്ന്  
 • ഇളം നിറത്തിലുള്ള ബ്രൗണ്‍ ഷുഗര്‍ അര കപ്പ് 
 • വെളിച്ചെണ്ണ 1/3 കപ്പ് 
 • പഞ്ചസാര കാല്‍ കപ്പ് 
 • പുളിയുള്ള ക്രീം കാല്‍ കപ്പ് 
 • വാനില എസന്‍സ് രണ്ട് ടീ സ്പൂണ്‍ 
 • കറുവാപ്പട്ട രണ്ട് ടീ സ്പൂണ്‍ 
 • ജാതിക്ക അര ടീ സ്പൂണ്‍ 
 • മാവ് ഒരു കപ്പ് 
 • ബേക്കിങ് പൗഡര്‍ അര ടീ സ്പൂണ്‍ 
 • ബേക്കിങ് സോഡ അര ടീ സ്പൂണ്‍  
 • ഉപ്പ് ഒരു നുള്ള് 
 • കാരറ്റ് അരിഞ്ഞത് മുക്കാല്‍ കപ്പ് 
 •  ആപ്പിള്‍ അരിഞ്ഞത് മുക്കാല്‍ കപ്പ്

തയാറാക്കുന്ന വിധം 

$ ഓവന്‍ 175 ഡിഗ്രിയില്‍ പ്രിഹീറ്റ് ചെയ്യുക. കപ്പ് കേക്ക് ടിന്നില്‍ കപ്പ് കേക്ക് ലൈനര്‍ വെക്കുക. ഒരു വലിയ ബൗളെടുത്ത് മുട്ട മുതല്‍ ജാതിക്ക വരെയുള്ള ചേരുവകള്‍ യോജിപ്പിക്കുക. ശേഷം മാവ്, ബേക്കിങ് പൗഡര്‍, ബേക്കിങ് സോഡ, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. ഇതിലേക്ക് കാരറ്റ്, ആപ്പിള്‍ എന്നിവ ചേര്‍ക്കുക. ഈ മിശ്രിതം കപ്പ് കേക്ക് ടിന്നില്‍ ഒഴിച്ച് മുകള്‍ഭാഗം സ്പാറ്റുല ഉപയോഗിച്ച് മൃദുവായി പരത്തണം. ശേഷം ഓവനില്‍ വെച്ച് 15 മിനുട്ട് ബേക്ക് ചെയ്യുക. ഓവനില്‍ നിന്നെടുത്ത് തണുപ്പിച്ചശേഷം ഉപയോഗിക്കാം.