• മൈദ    200 ഗ്രാം
 • ബട്ടര്‍    200 ഗ്രാം
 • ബേക്കിങ് പൗഡര്‍    ഒന്നര ടീസ്പൂണ്‍
 • മുട്ട    നാല്
 • ഓറഞ്ചുതൊലി ഗ്രേറ്റ് ചെയ്തത്    അര ടീസ്പൂണ്‍
 • നാരങ്ങാതൊലി ഗ്രേറ്റ് ചെയ്തത്    അര ടീസ്പൂണ്‍
 • വാനില എസ്സന്‍സ്    ഒരു ടീസ്പൂണ്‍
 • ബ്രൗണ്‍ഷുഗര്‍    200 ഗ്രാം
 • കറുവപ്പട്ട പൊടിച്ചത്    അര ടീസ്പൂണ്‍
 • ഗ്രാമ്പൂ പൊടിച്ചത്    അര ടീസ്പൂണ്‍
 • ഏലക്ക പൊടിച്ചത്    അര ടീസ്പൂണ്‍
 • ബ്രാന്‍ഡി    50 മില്ലി
 • കറുത്ത മുന്തിരി    200 ഗ്രാം
 • വെളുത്ത മുന്തിരി    200 ഗ്രാം
 • ഈന്തപ്പഴം    50 ഗ്രാം
 • ആല്‍മണ്ട് പൗഡര്‍    50 ഗ്രാം

സ്പ്രിങ് ഫോം മോള്‍ഡ് ബട്ടര്‍ പുരട്ടി മയപ്പെടുത്തുക. മൈദ, ബേക്കിങ് പൗഡര്‍, കറുവപ്പട്ടപൊടി, ഗ്രാമ്പൂപൊടി, ഏലക്കാപൊടി എന്നിവ ചേര്‍ത്ത് അരിക്കുക. കറുത്ത മുന്തിരി, വെളുത്ത മുന്തിരി, ഈന്തപ്പഴം കുരു കളഞ്ഞ് അരിഞ്ഞത് എന്നിവ 50 മില്ലി ബ്രാന്‍ഡിയില്‍ തലേദിവസം കുതിര്‍ത്തുവെക്കുക. ബട്ടര്‍ ബീറ്റര്‍കൊണ്ട് അടിച്ച് മയപ്പെടുത്തി  ബ്രൗണ്‍ഷുഗറും ചേര്‍ത്തടിക്കുക. ഓരോ മുട്ടയും ചേര്‍ത്ത് അരമിനുട്ട് സ്പീഡില്‍ അടിക്കുക. ഓറഞ്ച് തൊലി, നാരങ്ങാതൊലി എന്നിവ ചിരകിയതും എസ്സന്‍സും ബദാം പൊടിച്ചതും ചേര്‍ത്ത് അടിക്കുക. ഇതിലേക്ക് അരിച്ചുവെച്ചിരിക്കുന്ന മൈദമിശ്രിതം രണ്ടുപ്രാവശ്യമായി ചേര്‍ത്ത് ഫോള്‍ഡ് ചെയ്യുക. ഇതിലേക്ക് കുതിര്‍ത്തുവെച്ചിരിക്കുന്ന ഡ്രൈ ഫ്രൂട്ട്‌സും ചേര്‍ത്തിളക്കുക. ഇത് തയ്യാറാക്കിവെച്ചിരിക്കുന്ന മോള്‍ഡില്‍ ഒഴിച്ച് നിരപ്പായ പ്രതലത്തില്‍ വെച്ച് ഒന്നു തട്ടിയശേഷം 200 ഡിഗ്രിയില്‍ പ്രീ ഹീറ്റ് ചെയ്ത ഓവനില്‍ 20 മിനിട്ടും ഉടന്‍തന്നെ 190 ഡിഗ്രിയില്‍ പ്രീഹീറ്റ് ചെയ്ത ഓവനില്‍ 45 മിനുട്ടും ബേക്ക ് ചെയ്യുക. പാകമായശേഷം തണുപ്പിക്കുക. ശേഷം കേക്കിന്റെ മുകളില്‍ അവിടവിടെയായി സ്‌ക്യൂവര്‍കൊണ്ട് കുത്തിയിട്ട് രണ്ട് ടേബിള്‍ സ്പൂണ്‍ ബ്രാന്‍ഡി ആ ദ്വാരത്തിലൂടെ ഒഴിക്കുക. ഇത് ഒരു ബട്ടര്‍പേപ്പറില്‍ പൊതിഞ്ഞശേഷം അലൂമിനിയം ഫോയിലില്‍ വെക്കുക. ഐസിങ് സമയത്ത് കവര്‍ മാറ്റി ഫോണ്ടന്റ് ഐസിങ് പരത്തി കേക്ക് കവര്‍ചെയ്ത് അലങ്കരിക്കുക.