• മൈദ    ഒരു കപ്പ്
 • ബേക്കിങ് പൗഡര്‍    അര ടീസ്പൂണ്‍
 • ബേക്കിങ് സോഡ    കാല്‍ ടീസ്പൂണ്‍
 • ഉപ്പുള്ള ബട്ടര്‍    100 ഗ്രാം
 • പഞ്ചസാര    അര കപ്പ്
 • മുട്ട     രണ്ട്
 • വാനില എസന്‍സ്     ഒരു ടീസ്പൂണ്‍
 • പാല്‍    1/4 കപ്പ്

ഓവന്‍ 180 ഡിഗ്രിയില്‍ പ്രീഹീറ്റ് ചെയ്യുക. 12 കേക്ക് കപ്പ്, കപ്പ് കേക്ക് ട്രേയില്‍ നിരത്തുക. മൈദ, ബേക്കിങ് പൗഡര്‍, ബേക്കിങ്ങ് സോഡ എന്നിവ ചേര്‍ത്ത് അരിച്ചെടുക്കുക. ഒരു പാത്രത്തില്‍ പഞ്ചസാരയും ബട്ടറും ചേര്‍ത്ത് 30 സെക്കന്‍ഡ് അടിക്കുക. ഇതിലേക്ക് ഓരോ മുട്ട ചേര്‍ത്ത് അടിക്കുക. വാനില എസന്‍സും മൈദക്കൂട്ടും ചേര്‍ത്ത് നന്നായി അടിക്കുക. പാല്‍  ചേര്‍ത്ത് നന്നായി അടിച്ച് യോജിപ്പിക്കുക. കേക്ക് കപ്പില്‍ മൂന്ന് ടേബിള്‍സ്പൂണ്‍ മാവ് വീതം കോരിയൊഴിക്കുക. 22-25 മിനുട്ട് 180 ഡിഗ്രിയില്‍ ബേക്ക് ചെയ്യുക. ശേഷം കൂളിങ് റാക്കില്‍വെച്ച് കപ്പ് തണുപ്പിച്ചെടുക്കുക. മേലെ വൈറ്റ ്‌ചോക്‌ലേറ്റ് ഫ്രോസ്റ്റ് ഒഴിച്ച് നിരത്താം.

വൈറ്റ് ചോക്‌ലേറ്റ് ഫ്രോസ്റ്റിന് ആവശ്യമായത്

 • വൈറ്റ് ചോക്‌ലേറ്റ്    50 ഗ്രാം 
 • ഹെവി ക്രീം    50 ഗ്രാം

ഒരു പാത്രത്തില്‍ രണ്ട് കൂട്ടും ചേര്‍ത്ത് ഡബിള്‍ ബോയിലിങ് രീതിയില്‍ അലിയിപ്പിക്കുക. ഇത് കേക്കിന്റെ മുകളില്‍ തൂകി നിരത്തുക. ഫോണ്ടന്റ് ഐസിങ് ഉപയോഗിച്ച് റൂഡോള്‍ഫ് ഡിയറിനെ തയ്യാറാക്കി മേലെ പതിപ്പിക്കുക.
ബട്ടര്‍ ക്രീം ഐസിങ്ങിന്

 • ഉപ്പില്ലാത്ത ബട്ടര്‍      ഒരു കപ്പ്
 • ഐസിങ് ഷുഗര്‍     രണ്ട് കപ്പ്
 • വാനില എസന്‍സ്     ഒരു ടീസ്പൂണ്‍

മൂന്ന് ചേരുവയും അധികം സ്പീഡിലല്ലാതെ ബീറ്റ് ചെയ്‌തെടുക്കുക. ശേഷം മൂന്ന് മിനുട്ട് സ്പീഡില്‍ ബീറ്റ് ചെയ്യുക. ഒരു പ്ലേറ്റില്‍ റിച്ച് ഫ്രൂട്ട് കേക്ക് എടുത്തശേഷം മേലെ ഐസിങ് നിരത്തുക. വിവിധ രൂപങ്ങളും ഐസിങ്ങില്‍ തയ്യാറാക്കാം.