• മൈദ    രണ്ട് കപ്പ്
 • ബേക്കിങ്പൗഡര്‍    ഒരു ടീസ്പൂണ്‍
 • ഉപ്പ്     കാല്‍ ടീസ്പൂണ്‍
 • കറുവാപ്പട്ട    ചെറിയ കഷ്ണം
 • ഗ്രാമ്പൂ     അഞ്ച്
 • ഏലയ്ക്ക    രണ്ട്
 • ജാതിപത്രി പൊടിച്ചത്     അര ടീസ്പൂണ്‍
 • കേക്ക് ജീരകം    ഒരു ടീസ്പൂണ്‍
 • പഞ്ചസാര    ഒന്നേകാല്‍ കപ്പ്
 • മുട്ട    അഞ്ച്
 • ഡ്രൈഫ്രൂട്ട്‌സ് നുറുക്കിയത്     ഒന്നര കപ്പ്
 • അണ്ടിപ്പരിപ്പ് നുറുക്കിയത്     അര കപ്പ്
 • ഫ്രൂട്ട് ജാം     ഒരു ടീസ്പൂണ്‍
 • ഓറഞ്ച് തൊലി ഗ്രേറ്റ് ചെയ്തത്    ഒരു ടീസ്പൂണ്‍
 • ബ്രാന്‍ഡി    ഒരു കപ്പ്
 • കാരമല്‍ സിറപ്പ്    നാല് ടേബിള്‍സ്പൂണ്‍

ഡ്രൈഫ്രൂട്ട്‌സ് ബ്രാന്‍ഡിയില്‍ ഇട്ട് 24 മണിക്കൂര്‍ വെച്ചശേഷം വേണം ഉപയോഗിക്കാന്‍. കൂടുതല്‍ രുചി കിട്ടണമെങ്കില്‍ ഡ്രൈഫ്രൂട്ട്‌സ് ബ്രാന്‍ഡിയില്‍ ഇട്ട് ഒരു മാസം വെക്കണം. ഓവന്‍ 150 ഡിഗ്രിയില്‍ പ്രീഹീറ്റ് ചെയ്യുക. കേക്ക് പാന്‍ ബട്ടര്‍ പുരട്ടിവെക്കണം. മൈദ, ബേക്കിങ് പൗഡര്‍, ഉപ്പ്, മസാലക്കൂട്ട് പൊടിച്ചത് എന്നിവ ചേര്‍ത്ത് അരിച്ചെടുക്കുക. ഡ്രൈഫ്രൂട്ട്‌സ് തോര്‍ത്തിയെടുത്ത് മൂന്ന് ടേബിള്‍സ്പൂണ്‍ മൈദക്കൂട്ടില്‍ ചേര്‍ത്തുവെക്കുക. ബൗളില്‍ ബട്ടറും പഞ്ചസാരയും ചേര്‍ത്ത് ഒരു മിനുട്ട് ബീറ്റ്‌ചെയ്യുക. ഇതിലേക്ക് ഓരോ മുട്ട ചേര്‍ത്ത് അടിക്കുക. ഓറഞ്ച് തൊലി, കാരമല്‍ സിറപ്പ്, ജാം എന്നിവ ചേര്‍ത്ത് അടിക്കുക. ഇതിലേക്ക് തയ്യാറാക്കിവെച്ച മൈദക്കൂട്ട് രണ്ട് തവണയായി ചേര്‍ത്ത് അടിക്കുക. ശേഷം ഡ്രൈ ഫ്രൂട്ട്‌സ്, അണ്ടിപ്പരിപ്പ് എന്നിവ ചേര്‍ത്ത് കട്ടകെട്ടാതെ കുഴയ്ക്കുക. ബട്ടര്‍ പുരട്ടിയ കേക്ക് പാനില്‍ കേക്ക് മിശ്രിതം നിരത്തി 150 ഡിഗ്രിയില്‍ ഒന്നേകാല്‍ മണിക്കൂര്‍ ബേക്ക് ചെയ്യുക. പാനില്‍ അര മണിക്കൂര്‍ തണുക്കാന്‍ വെക്കുക. ഐസിങ് ചെയ്‌തോ അല്ലാതെയോ കേക്ക് ഉപയോഗിക്കാം.

കാരമല്‍ സിറപ്പ് തയ്യാറാക്കുന്നവിധം:  മൂന്ന് ടേബിള്‍സ്പൂണ്‍ പഞ്ചസാരയും ഒരു ടേബിള്‍സ്പൂണ്‍ വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. നന്നായി തിളച്ചുവരുമ്പോള്‍ കടുംബ്രൗണ്‍ നിറമാകും. അപ്പോള്‍ തീ ഓഫ് ചെയ്തശേഷം ഒരു ടേബിള്‍സ്പൂണ്‍ ചൂടുവെള്ളം ചേര്‍ത്ത് ഇളക്കുക. ഇത് നന്നായി തണുക്കാന്‍ വെക്കുക.