- ഉപ്പില്ലാത്ത ബട്ടര്‍ 185 ഗ്രാം
- കാസ്റ്റര്‍ ഷുഗര്‍ 160 ഗ്രാം
- മര്മലേഡ് 100 ഗ്രാം
- ബദാം എസ്സന്‍സ് കാല് ടീസ്പൂണ്‍
- ഓറഞ്ചിന്റെ തൊലി രണ്ട് ഓറഞ്ചിന്റേത്
- ബദാം നുറുക്കിയത് 60 ഗ്രാം
- മുട്ട മൂന്ന്
- ഓറഞ്ച് ജ്യൂസ് 80 മില്ലി
- മൈദ 185 ഗ്രാം
- ബദാം നുറുക്കിയത് 60 ഗ്രാം
- കശ്കശ് 40 ഗ്രാം
ഓവന് 150 ഡിഗ്രിയില്‍ പ്രീഹീറ്റ് ചെയ്യുക. ഒരു പാനില്‍ ബട്ടര്‍, പഞ്ചസാര, ബദാം എസ്സന്‍സ്, ഓറഞ്ച് തൊലി ഗ്രേറ്റ് ചെയ്തത്, ഓറഞ്ച് ജ്യൂസ് എന്നിവ ചേര്‍ത്ത് ചെറുതീയില്‍ ഇളക്കി യോജിപ്പിക്കുക. നന്നായി ഉരുകിച്ചേര്ന്നശേഷം തണുക്കാന്‍ അനുവദിക്കുക. മൈദക്കൊപ്പം ബദാം നുറുക്കിയത്, കശ്കശ് എന്നിവ ചേര്‍ത്തിളക്കിയശേഷം നടുവില്‍ ഒരു കുഴിയുണ്ടാക്കുക. ഇതിലേക്ക് തണുപ്പിച്ച മിശ്രിതം, മുട്ട അടിച്ചത് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് കേക്ക് കപ്പിന്റെ മുക്കാല്‍ ഭാഗത്തോളം കോരിയൊഴിക്കുക. ഇത് 150 ഡിഗ്രിയില്‍ 20 മിനുട്ട് ബേക്ക് ചെയ്യുക.