• ഡാര്‍ക്ക് ചോക്‌ലേറ്റ്    200 ഗ്രാം
  • വാനിലാ ഐസ്‌ക്രീം    ഒരു ലിറ്റര്‍
  • മിക്‌സഡ് ഫ്രൂട്‌സ്, നട്‌സ്    200 ഗ്രാം
  • ചെറി    അലങ്കാരത്തിന്

വാനിലാ ഐസ്‌ക്രീം നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് ഫ്രൂട്‌സ്, നട്‌സ് എന്നിവ ചേര്‍ത്ത് ഒരു ബൗളിലാക്കി ഫ്രീസറില്‍ വെക്കുക. ചോക്‌ലേറ്റ് ഉരുക്കിയശേഷം ഒരു പ്ലാസ്റ്റിക് പേപ്പറില്‍ നിരത്തി ഒഴിക്കുക. ഇതിനു മുകളിലേക്ക് ഐസ്‌ക്രീം കൂട്ട് ഇട്ട് വേഗം പ്ലാസ്റ്റിക് പേപ്പര്‍ അമര്‍ത്തി ചുറ്റിയെടുത്ത് ഫ്രീസറില്‍ വെക്കുക. നന്നായി തണുക്കുമ്പോള്‍ പ്ലാസ്റ്റിക് പേപ്പര്‍ നീക്കംചെയ്തശേഷം ചെറി വെച്ച് അലങ്കരിച്ച് ചെറിയ കഷ്ണമായി മുറിക്കുക. കാഴ്ചയില്‍ കേക്പീസ്‌പോലെ.