• മൈദ    രണ്ടുകപ്പ്
 • ബേക്കിങ് പൗഡര്‍    ഒരു ടീസ്പൂണ്‍
 • മുട്ട    നാല്
 • പഞ്ചസാര    അര കപ്പ്
 • ക്രീം ഓഫ് ടാര്‍ടാര്‍    അര ടീസ്പൂണ്‍
 • വെജിറ്റബിള്‍ ഓയില്‍    മൂന്ന് ടേബിള്‍ സ്പൂണ്‍
 • നാരങ്ങനീര്    കാല്‍ ടീസ്പൂണ്‍
 • പാല്‍    50 മില്ലി
 • ഫ്രഷ് ഫ്രൂട്ട്‌സ്    ഒരു കപ്പ്
 • വിപ്പിങ് ക്രീം    ഒരു കപ്പ്
 • ഐസിങ് ഷുഗര്‍    മൂന്ന്  ടേബിള്‍ സ്പൂണ്‍
 • ഫ്രഷ് ഫ്രൂട്ട്‌സ് അരിഞ്ഞത്    അലങ്കരിക്കാന്‍

ഓവന്‍ 180 ഡിഗ്രിയില്‍ പ്രീഹീറ്റ് ചെയ്യുക. മൈദയും ബേക്കിങ് പൗഡറും മൂന്നുപ്രാവശ്യം അരിക്കുക. മുട്ട വെള്ളയും മഞ്ഞയും തിരിച്ച് രണ്ടു പാത്രത്തിലെടുക്കുക. മുട്ടവെള്ളയിലേക്ക് ക്രീം ഓഫ് ടാര്‍ടാര്‍ (ഇതിനു പകരം ബേക്കിങ് പൗഡര്‍ ചേര്‍ത്താലുംമതി) നാരങ്ങനീര് എന്നിവ ചേര്‍ത്ത് അടിക്കുക. കട്ടിയാകുമ്പോള്‍ കാല്‍ കപ്പ് പഞ്ചസാരയും ചേര്‍ത്തടിച്ച് ഒരു തിളക്കം വരുമ്പോള്‍ ബീറ്റിങ് നിര്‍ത്തുക. അടുത്ത പാത്രത്തിലെടുത്തിരിക്കുന്ന മുട്ടമഞ്ഞയും ബാക്കി കാല്‍ കപ്പ് പഞ്ചസാരയും ചേര്‍ത്ത് പഞ്ചസാര അലിയുന്നതുവരെ അടിക്കുക. ഇതിലേക്ക് പാലും വെജിറ്റബിള്‍ ഓയിലും ചേര്‍ത്ത് അടിക്കുക. ഇതിലേക്ക് അരിച്ചുവെച്ചിരിക്കുന്ന മൈദയും ചേര്‍ത്ത് സാവധാനം ഫോള്‍ഡ് ചെയ്യുക. ഇതിന്റെ മൂന്നിലൊരുഭാഗം മുട്ടവെള്ള പതപ്പിച്ചതിലേക്ക് ഫോള്‍ഡ്‌ചെയ്യുക. ബാക്കിയിരിക്കുന്ന മൂന്നിലൊരു ഭാഗവും സാവധാനം ഇതിലേക്ക് ഫോള്‍ഡ്‌ചെയ്യുക. ഈ മാവ് വെണ്ണ പുരട്ടിയ കേക്ക് ടിന്നിലൊഴിച്ച്180 ഡിഗ്രിയില്‍ പ്രീഹീറ്റ് ചെയ്ത ഓവനില്‍ 25 മിനുട്ട് ബേക്ക് ചെയ്യുക. പാകമായശേഷം വേറൊരു ബട്ടര്‍പേപ്പറിലേക്ക് മാറ്റി തണുത്തശേഷം സമാന്തരമായി രണ്ട് മുറിച്ച് മൂന്നു സമഭാഗങ്ങളാക്കുക. വിപ്പിങ് ക്രീമും ഐസിങ് ഷുഗറും കൂടി ബീറ്റ്‌ചെയ്യുക. ഒന്നാമത്തെ കേക്കിന്റെ ലെയറിനു മുകളിലും രണ്ടാമത്തെ ലെയറിലും തേച്ചശേഷം ബാക്കി മുകളിലും ചുറ്റിലും തേക്കുക. മുകളിലും ചുറ്റിലും ഫ്രഷ് ഫ്രൂട്ട്‌സ് വെച്ച് അലങ്കരിക്കുക.