ക്രിസ്മസ് എന്നാല്‍ മലയാളികള്‍ക്കെല്ലാം ഡിസംബര്‍ 25 ആണ്. എന്നാല്‍ ലോകത്ത് വിവിധ തീയതികളിലാണ് ക്രിസ്മസ് ആഘോഷിക്കുന്നതെന്നത് കൗതുകമുയര്‍ത്തും. പലവിധ കലണ്ടറുകള്‍ പിന്തുടരുന്നതിനാലാണ് ഈ വ്യത്യാസം നിലനില്‍ക്കുന്നത്. 

ജെറുസലേമിലെ അമേരിക്കന്‍ പാട്രിയാര്‍ക്കിയേറ്റ് ജനുവരി ആറിനാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. പഴയ ജൂലിയന്‍കലണ്ടര്‍അടിസ്ഥാനമാക്കിയാണ് അവരുടെ ആഘോഷം.  ആര്‍മേനിയന്‍ കാത്തലിക് ചര്‍ച്ചും ആര്‍മേനിയന്‍ അപോസ്‌തൊലിക് ചര്‍ച്ചും ഇതേ ദിവസം തന്നെയാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. 

ഈസ്‌റ്റേണ്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചുകളും യു.എസിലെ ഓര്‍ത്തഡോക്‌സ് ചര്‍ച്ചുകളും ഡിസംബര്‍ 25ന്  തന്നെ ക്രിസ്മസ് ആഘോഷിക്കുന്നു. 

ജനുവരി ഏഴിനാണ് മറ്റ് ബള്‍ഗേറിയ, ഗ്രീസ്, റൊമാനിയ, ആന്റിക്, കോണ്‍സ്റ്റാന്റിനോപോള്‍, അലക്‌സാണ്ടിയ, ആല്‍ബേനിയ, സൈപ്രസ്, ഫിന്‍ലാന്‍ഡ് എന്നിവിടങ്ങളിലൊഴികെയുള്ള ഈസ്റ്റേണ്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചുകള്‍ ക്രിസ്മസ് ആഘോഷിക്കുന്നത്. 

അലക്‌സാണ്ട്രിയയിലെ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചുകരാകട്ടെ ജനുവരി എട്ടിനാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. (അധിവര്‍ഷത്തിലെ മാറ്റത്തിനനുസരിച്ച് ഇത് ജനുവരി 7നും ആഘോഷിക്കും ) 

എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചുകള്‍ ജനുവരി ഏഴിന് തന്നെ ക്രിസ്മസ് ആഘോഷിക്കുന്നു. 

മറ്റ് പടിഞ്ഞാറന്‍ ക്രിസ്ത്യന്‍ ചര്‍ച്ചുകളും ലോകത്തെ മറ്റിടങ്ങിലും ക്രിസ്മസ് ഡിസംബര്‍ 25ന് തന്നെ ആഘോഷിക്കുന്നു.