ചോക്ലേറ്റ് ഇഷ്ടമില്ലാത്തവരുണ്ടാകില്ല. പ്രത്യേകിച്ചും ഈ ക്രിസ്മസ് വേളയില്‍. ബട്ടറിന്റെയും വാനിലയുടെയും മേന്പൊടിയില് ചോക്ലേറ്റ് കേക്കിന്റെ സ്വാദ് വേറിട്ടുനില്‍ക്കും
 

 

 • പ്ലെയിന്‍ ചോക്‌ലേറ്റ്    115 ഗ്രാം
 • പാല്‍    275 മില്ലി
 • ലൈറ്റ് ബ്രൗണ്‍ ഷുഗര്‍    200 ഗ്രാം
 • മുട്ട മഞ്ഞ    ഒന്ന്
 • മൈദ    260 ഗ്രാം
 • ബട്ടര്‍    140 ഗ്രാം
 • സോഡാപ്പൊടി    ഒരു ടീസ്പൂണ്‍
 • ഉപ്പ്    അര ടീസ്പൂണ്‍
 • കാസ്റ്റര്‍ ഷുഗര്‍    260 ഗ്രാം
 • മുട്ട    മൂന്ന്
 • വാനില എസ്സന്‍സ്    ഒരു ടീസ്പൂണ്‍

 ഓവന്‍ 180 ഡിഗ്രിയില്‍ പ്രീഹീറ്റ് ചെയ്യുക. ചോക്‌ലേറ്റ്, അല്‍പം പാല്‍, ബ്രൗണ്‍ ഷുഗര്‍, മുട്ട മഞ്ഞ എന്നിവ ഡബിള്‍ ബോയില്‍ രീതിയില്‍ നന്നായി ഇളക്കി കട്ടിയാകുംവരെ ബീറ്റ് ചെയ്‌തെടുക്കുക. ഉപ്പും സോഡാപ്പൊടിയും മാവും ചേര്‍ത്ത് നന്നായി അരിച്ചെടുക്കുക. കാസ്റ്റര്‍ ഷുഗര്‍, ബട്ടര്‍ എന്നിവ ഇലക്ട്രിക് മിക്‌സര്‍ ഉപയോഗിച്ച് അടിച്ചെടുക്കുക. നന്നായി പൊങ്ങിവരുമ്പോള്‍ ഓരോ മുട്ട ചേര്‍ത്ത് നന്നായി അടിക്കുക. വാനില എസ്സന്‍സ് ചേര്‍ക്കുക. ഇതിലേക്ക് മാവ് ചേര്‍ത്ത് അടിക്കുക. ഇടയ്ക്ക് പാലൊഴിച്ച് അടിക്കണം. ചോക്‌ലേറ്റ് കൂട്ടിലേക്ക് ഇത് ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഇത് ബട്ടര്‍ പുരട്ടിയ കേക്ക് ടിന്നിലേക്ക് നിരത്തി 180 ഡിഗ്രിയില്‍ 40 മിനുട്ട് ബേക്ക് ചെയ്യുക.