കാരറ്റിന്റെയും ഈന്തപ്പഴത്തിന്റെയും സ്വാദോടുകൂടിയ സ്നോമാന്‍ കേക്ക് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ ഇഷ്ടമാകും. വാനിലയുടെയും പൈനാപ്പിളിന്റെയും സ്വാദും ഐസിങ്ങും ...
- മൈദ 400 ഗ്രാം
- പഞ്ചസാര പൊടിച്ചത് 400 ഗ്രാം
- ഗ്രേറ്റ് ചെയ്ത കാരറ്റ് ഒന്ന്
- ഈന്തപ്പഴം അരിഞ്ഞത് ഒരു കപ്പ്
- വാനില എസ്സന്‍സ് രണ്ട് ടീസ്പൂണ്‍
- ബട്ടര്‍ 360 ഗ്രാം
- മുട്ട ആറ്
- ബേക്കിങ് പൗഡര്‍ രണ്ട് ടീസ്പൂണ്‍
- പൈനാപ്പിള്‍ ജാം അര കപ്പ്
- മസാലക്കൂട്ട് പൊടിച്ചത് ഒരു ടീസ്പൂണ്‍
ഓവന് 180 ഡിഗ്രിയില്‍ പ്രീഹീറ്റ് ചെയ്യുക. ബട്ടര്‍ നന്നായി പൊങ്ങിവരും വരെ ബീറ്റ് ചെയ്യുക. പഞ്ചസാര പൊടിച്ചത് ചേര്‍ത്ത് വീണ്ടും ബീറ്റ് ചെയ്യുക. മുട്ട ഓരോന്നായി ചേര്‍ത്ത് അടിച്ചശേഷം വാനിലാ എസ്സന്‍സ്, ജാം എന്നിവ ചേര്‍ത്ത് അടിക്കുക. മൈദ, ബേക്കിങ് പൗഡര്‍, മസാലക്കൂട്ട് എന്നിവ അരിച്ചെടുക്കുക. നേരത്തെ അടിച്ച കൂട്ടിലേക്ക് മൈദ അരിച്ചത്, കാരറ്റ്, ഈന്തപ്പഴം എന്നിവ ഓരോന്നായി ചേര്‍ത്ത് അടിച്ച് യോജിപ്പിച്ചെടുക്കുക. ബട്ടര്‍ പുരട്ടിയ കേക്ക് ട്രേയില്‍ കൂട്ട് നിരത്തി 180 ഡിഗ്രിയില്‍ 30 മിനുട്ട് ബേക്ക് ചെയ്തെടുക്കുക. ഐസിങ് ഉപയോഗിച്ച് അലങ്കരിക്കാം.