വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന കേക്കാണിത്. 45 മിനുട്ടില് കുട്ടികള്ക്കായി സ്വാദിഷ്ടമായ കേക്ക് തയ്യാറാക്കാം.

---------------------------------------------------------------------------------------------

കാസ്റ്റര്‍ ഷുഗര്‍    450 ഗ്രാം
വെജിറ്റബിള്‍ ഓയില്‍    250 മില്ലി
മുട്ട    നാല്
ഗ്രേറ്റ് ചെയ്ത കാരറ്റ്    225 ഗ്രാം
മൈദ    225 ഗ്രാം
സോഡാപ്പൊടി    ഒന്നര ടീസ്പൂണ്‍
ബേക്കിങ് പൗഡര്‍     ഒന്നര ടീസ്പൂണ്‍
മസാലക്കൂട്ട് പൊടിച്ചത്    ഒരു ടീസ്പൂണ്‍
കറുവാപ്പട്ട പൊടിച്ചത്    ഒരു ടീസ്പൂണ്‍

ഓവന്‍ 190 ഡിഗ്രിയില്‍ പ്രീഹീറ്റ് ചെയ്യുക. കേക്ക് ടിന്നില്‍ ബട്ടറും മാവും തൂകിവെക്കുക. കാസ്റ്റര്‍ ഷുഗര്‍, വെജിറ്റബിള്‍ ഓയില്‍, മുട്ട, കാരറ്റ് എന്നിവ മിക്‌സിങ് ബൗളിലിട്ട് രണ്ട് മിനുട്ട് യോജിപ്പിക്കുക. ബാക്കി ചേരുവ മറ്റൊരു പാത്രത്തിലിട്ട് യോജിപ്പിക്കുക. ഇതിലേക്ക് കാരറ്റിന്റെ കൂട്ട് ചേര്‍ത്ത് നന്നായി ഇളക്കുക. കേക്ക് ടിന്നില്‍ മാവ് നന്നായി നിരത്തി 35-45 മിനുട്ട് ബേക്ക് ചെയ്യുക. വയര്‍ റാക്കില്‍ കേക്ക് ടിന്‍ വെച്ച് 10 മിനുട്ട് തണുക്കാന്‍ അനുവദിക്കുക. ശേഷം കേക്ക് ടിന്നില്‍ നിന്ന് മാറ്റി വയര്‍ റാക്കില്‍തന്നെ വെച്ച് കേക്ക് നന്നായി തണുപ്പിക്കുക.