- മാവ് 350 ഗ്രാം
- സോഡാപ്പൊടി ഒരു ടീസ്പൂണ്‍
- ഏലക്ക, ഗ്രാമ്പൂ പൊടിച്ചത് രണ്ട് ടീസ്പൂണ്‍
- കറുവാപ്പട്ട പൊടിച്ചത് രണ്ട് ടീസ്പൂണ്‍
- മുട്ട നാല്
- സണ്‍ഫഌവര്‍ ഓയില്‍ 200 മില്ലി
- നന്നായി പഴുത്ത ഏത്തപ്പഴം രണ്ട്
- കൊത്തിയരിഞ്ഞ പൈനാപ്പിള്‍ 100 ഗ്രാം
- ഓറഞ്ച് തൊലി ഗ്രേറ്റ് ചെയ്തത് ഒരു ഓറഞ്ചിന്റേത്
- ഓറഞ്ച് ജ്യൂസ് ഒരു ഓറഞ്ചിന്റേത്
- വാള്‍നട്ട് അരിഞ്ഞത് 100 ഗ്രാം
ഓവന് 180 ഡിഗ്രിയില്‍ പ്രീഹീറ്റ് ചെയ്യുക. കേക്ക് ടിന് വെണ്ണ പുരട്ടി വെക്കുക. മാവ്, പഞ്ചസാര, മസാല, സോഡാപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി അരിച്ചെടുക്കുക. മുട്ടയും എണ്ണയും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് ഓരോ മുട്ട ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്യുക. ശേഷം ഏത്തപ്പഴം, പൈനാപ്പിള്‍, ഓറഞ്ച് തൊലി, ഓറഞ്ച് ജ്യൂസ്, വാള്‍നട്ട് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ബട്ടര്‍ പുരട്ടിയ കേക്ക് ടിന്നില്‍ മാവ് നിരത്തി 180 ഡിഗ്രിയില്‍ 45 മിനുട്ട് ബേക്ക് ചെയ്യുക. 10 മിനുട്ട് തണുത്തശേഷം ഉപയോഗിക്കാം. മേലെ ഐസിങ് ഉപയോഗിച്ച് അലങ്കരിക്കാം.