വിവാഹ വേദികള്‍ പലരസകരമായ സംഭവങ്ങളുടെയും ഇടം കൂടി ആവാറുണ്ട്. അത്തരത്തില്‍ അച്ഛന്‍മാരുടെ ദിനത്തില്‍ പങ്കുവയ്ക്കാവുന്ന ഒരു വൈറല്‍ വീഡിയോക്കു പിന്നാലെയാണ് സോഷ്യല്‍ മീഡിയ.

താലികെട്ടാനുള്ള സമയമായിട്ടും വിവാഹവേദിയ്ക്കടുത്ത് എത്താത്ത അച്ഛനെ തിരക്കുന്ന വരനാണ് ഇവിടെ ഏവര്‍ക്കും കൗതുകമാകുന്നത്. താലി കൈയില്‍ പിടിച്ച് നാലുപാടും നോക്കുന്ന വരനെ വീഡിയോയില്‍ കാണാം. ഒടുവില്‍ അമ്മേ അച്ഛനെവിടെ എന്ന് ചോദിക്കുന്നതും കേള്‍ക്കാം. ഇത് കേട്ട് വധു അടക്കം എല്ലാവരും ചിരിക്കുന്നുമുണ്ട്. 

പിന്നീട് അച്ഛന്‍ സമീപമെത്തിയെന്ന് തോന്നന്നു. അച്ഛാ ഞാന്‍ കെട്ടുവാണേ എന്ന മട്ടില്‍ പുറത്തേക്ക് നോക്കി ആഗ്യം കാണിച്ച ശേഷം താലി കെട്ടുകയാണ് വരന്‍. 1.9 മില്യണ്‍ വ്യൂവേഴ്‌സാണ് ആറ് ദിവസം കൊണ്ട് വീഡിയോക്ക് ലഭിച്ചത്. താലി കെട്ടും മുന്‍പേ അച്ഛനെ തിരക്കിയ വരനെ അഭിനന്ദിക്കുകയാണ് എല്ലാവരും.

Content Highlights: Tensed Groom Looking For his father  wedding ceremony viral video