കേരള രാഷ്ട്രീയത്തില്‍ നേതാക്കള്‍ ഏറെയുണ്ടെങ്കിലും 'ലീഡര്‍'എന്ന് വിളിക്കപ്പെട്ടത് ഒരേയൊരാള്‍ മാത്രമാണ്, കെ. കരുണാകരന്‍. പൊതുപ്രവര്‍ത്തകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്നു കെ. കരുണാകരന്റെ മകള്‍ക്ക് അച്ഛനെ പറ്റി മനസ്സു തുറക്കുമ്പോള്‍ ഓര്‍മ വരുന്നത് രാഷ്ട്രീയമല്ല, കളിചിരികളുടെ അച്ഛനെ പറ്റി പത്മജാ വേണുഗോപാല്‍

അച്ഛന്‍ ഒരിക്കലും വീട്ടില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തിരുന്നില്ല. സിനിമയും ക്രിക്കറ്റുമൊക്കെ ഇഷ്ടപ്പെട്ടിരുന്നു അച്ഛന്‍. എല്ലാത്തിലും തമാശയാണ് അച്ഛന്. ഞങ്ങളുടെ സ്നേഹം കുറയുമോ എന്നുള്ള പേടികൊണ്ടാകാം ഞങ്ങളെ വഴക്കു പറയുകയോ അടിക്കുകയോ ചെയ്തിട്ടില്ല. 

രാഷ്ട്രീയത്തിലുള്ള ഒരു പ്രശ്നവും വീട്ടിലേക്ക് കൊണ്ടുവരില്ല. വീട്ടില്‍ ചിരിയും കളിയുമാണ്. പ്രാര്‍ഥനയില്‍ അഭയം കാണുന്ന ആള്‍. പ്രതിസന്ധിക്കാലങ്ങളില്‍ അച്ഛന്‍ കാണിച്ച മനക്കരുത്ത് എന്നെ അമ്പരിപ്പിച്ചിട്ടുണ്ട്. അഴിമതിക്കു വഴങ്ങുകയോ രാഷ്ട്രീയ എതിരാളികളെ അധിക്ഷേപിക്കുകയോ ചെയ്യരുതെന്ന് അച്ഛനെപ്പോഴും ഓര്‍മിപ്പിച്ചിരുന്നു. 

അമ്മ മരിച്ച സമയത്താണ് അച്ഛനൊന്ന് തളര്‍ന്നു കണ്ടത്. ജീവിക്കണമെന്ന ആഗ്രഹംതന്നെ അച്ഛന് ഇല്ലാതായി. ആ തക്കം മുതലാക്കി രാഷ്ട്രീയ എതിരാളികളും തിരിഞ്ഞപ്പോള്‍ അച്ഛന്‍ പതറി.

Content Highlights: Padmaja Venugopal remembering about father K Karunakaran Father's day 20201