കണ്ണീര് വാര്‍ക്കുന്ന ജലസ്രോതസുകള്‍
ജീവദായകികളാണ് ജലസ്രോതസുകള്‍. എന്നാല്‍ മലിനീകരണം ഇവയുടെ നിലനില്പിനെ അപകടത്തിലാക്കുന്നു. ആലപ്പുഴ-കോട്ടപ്പുറം ദേശീയ ജലപാതയിലൂടെ നടത്തിയ ബോട്ട് യാത്രയില്‍ ബി. മുരളികൃഷ്ണന്റെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍...
June 6, 2016, 12:03 PM IST
ജലസ്രോതസുകളെ മലിനമാക്കുന്ന പ്ലാസ്റ്റിക് നിക്ഷേപം.
ജലം മാലിന്യം നിക്ഷേപിക്കാനുള്ള ഇടം മാത്രമാകുമ്പോള്‍... ഒഴുകി നടക്കുന്ന അറവുമാലിന്യം
ഒാളപ്പരപ്പിനകലെ ഇങ്ങിനെയൊരു ചന്തമാർന്ന മുഖം കൂടിയുണ്ട് ഈ കായലിനും അതിന്റെ കരയ്ക്കും
പാലം മാലിന്യത്തെ ഒളിപ്പിക്കുമ്പോള്‍...
സൂര്യനില്‍ കൂടുകൂട്ടിയ കിളി...
ഉപയോഗശൂന്യമായ പ്ലാസ്റ്റിക് നിക്ഷേപിക്കാന്‍ പുഴ തന്നെ നല്ലയിടം!!!
പ്ലാസ്റ്റിക് കൂടില്‍ മാലിന്യം നിറച്ച് വലിച്ചെറിഞ്ഞിരിക്കുന്നു..
പുഴയുടെ നെഞ്ചിലെ മാലിന്യത്തുരുത്ത്
ഈ ജലപാതയും അതിന്റെ തീരവും മനുഷ്യന് മാത്രം അവകാശപ്പെട്ടതല്ല. ഇതിന്റെ അവകാശികളായി, പരസ്പരം ആശ്രയിക്കുന്ന കിളികളും മൃഗങ്ങളുമെല്ലാം യഥേഷ്ടമുണ്ട്.
മലിനമാക്കപ്പെട്ട ജലസ്രോതസ്...
ഉപയോഗശേഷം വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രം.
പ്ലാസ്റ്റിക് സംരക്ഷണത്തില്‍ പച്ചപ്പ്!!
കണ്ണ് നിറയ്ക്കാന്‍ കരക്കാഴ്ച
ജീവിതത്തിന്റെ തീരത്തേക്കു തുഴഞ്ഞു നീങ്ങി...
മാലിന്യസമൃദ്ധം ഈ ജലാശയം...