ബാക്കി വല്ലതുമുണ്ടോ?
പൂവു പോയ്, പൂക്കാലം പോയ് പക്കി പോയ്, പറവ പോയ് ബാക്കി വല്ലതുമുണ്ടോ..?
- എന്‍.വി. കൃഷ്ണവാര്യര്‍

അതിരപ്പിള്ളി - വാഴച്ചാൽ മേഖലയിലെ ജൈവവൈവിധ്യം

പശ്ചിമഘട്ടത്തിലെ അപൂര്‍വ്വമായ ജൈവവൈവിധ്യമേഖലയാണ് ആതിരപ്പിള്ളി-വാഴച്ചാല്‍ പ്രദേശം. ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഉയരുന്ന ആശങ്കകളില്‍ പ്രധാനം ഈ ജൈവവൈവിധ്യത്തിന് അത്തരമൊരു പദ്ധതി ഏല്‍പ്പിച്ചേക്കാവുന്ന ആഘാതമാണ്. പ്രകൃതിസ്‌നേഹികളായ ഒരുസംഘം പ്രവര്‍ത്തകര്‍ പകര്‍ത്തിയ ചിത്രങ്ങളുടെ ശേഖരമാണ് ഇവിടെ. ലോകപരിസ്ഥിതിദിനത്തില്‍ നമ്മുടെ കണ്ണുതുറപ്പിക്കേണ്ട ദൃശ്യങ്ങള്‍.