നിളാതീരത്തു നിന്നും

നിള! പച്ചപ്പിന്റെ വിശാലതയിലേക്ക് പരന്നൊഴുകി ഒരു നാടിന് പ്രതീക്ഷ ചൊരിഞ്ഞവള്‍. ഒരു സംസ്‌ക്കാരത്തിന്റെ പ്രതീകമായവള്‍ .... ഇന്ന് പുഴയുടെ അവസ്ഥ പരിതാപകരമാവുന്നു.


തീരം തിരയെ വിഴുങ്ങി മരുഭൂമി സൃഷ്ടിക്കുന്നു. 

കേരളത്തില്‍ ഏറ്റവും വലിയ  നദിയേതെന്ന  ചോദ്യത്തിനുളള  ഉത്തരമായിരുന്ന  ഭാരതപ്പുഴ. നിള ,പേരാര്‍ ,കല്‍പ്പാത്തി എന്നീ പേരുകളിലും ഭാരതപ്പുഴ അറിയപ്പെട്ടു .സംസ്‌ക്കാരത്തില്‍  പാലക്കാടന്‍  സംഗീത മാധുര്യം.  ചെറുതുരുത്തിയുടെ  കഥകളി പദമേളനവും പൊന്നാനിയുടെ  ഇശലുകളും നിളയുടെ സമൃദ്ധമായ ഓളങ്ങളെ തഴുകിയുരുന്ന ഒരു കാലമുണ്ടായിരുന്നു. .മഴക്കാലത്ത്  തടംതല്ലി   സമൃദ്ധമായി ഒഴുകിയിരുന്ന  നിളയില്‍   തോണിയില്‍പ്പോലും  യാത്ര  അസാധ്യമായിരുന്നു. എന്നാല്‍ ഇന്ന് വറ്റിവരണ്ട് കേവലമൊരു നീര്‍ച്ചാലായി ഭാരതപ്പുഴ മാറിയിരിക്കുന്നു...

 .. ഫോട്ടോ: പ്രവീഷ് ഷൊര്‍ണൂര്‍

 

Jeevajalam

കൊടുംചൂടിനൊപ്പം  ഉത്സവചൂടും  വള്ളുവനാടൻ  മണ്ണിനെ  മൂടുന്ന  കാലം. തട്ടകഭവനങ്ങളിൽ    ദേവിയുടെ  അനുഗ്രഹം  ചൊരിഞ്ഞു  പൂതൻ   കെട്ടിയ  കലാകാരന്മാർ   വേനലിനെ  വക വെക്കാതെ  പാടവും  വരമ്പും  ഇടവഴികളും  താണ്ടി  ഉത്സവ  വരവിനെ അറിയിക്കുന്ന  നാളുകൾ.  ദാഹിച്ചു  വലഞ്ഞ  പൂതൻ  ദാഹജലം  തേടി  നിലയിലിറങ്ങിയപ്പോൾ

 

jeevajalam-(1).jpg

ഭാരതപുഴയില്‍ ശേഷിക്കുന്ന മണല്‍ക്കുഴികളില്‍ ഉള്ള വെള്ളത്തില്‍ കമിഴ്ന്നു കിടന്നു കുളിക്കുന്ന ദയനീയ ദൃശ്യം.പാപ മുക്തി  ഏറ്റുവാങ്ങാന്‍  നിളയില്‍  ഒരുപാട്  വെള്ളമുണ്ടായിരുന്ന കാലമുണ്ടായിരുന്നു.  ഇന്നു  അത്  ഒര്‍മചിത്രം  മാത്രം .നിളാതീരത്ത്  പിതൃ തര്‍പ്പണം  കഴിഞ്ഞു  ഒരിറ്റ് വെള്ളത്തില്‍   സ്‌നാനം  നടത്തുന്ന  വയോധികന്‍.

 

aan9.jpg


നീര്‍ച്ചാലായ നിളയില്‍ കൊമ്പന്‍മാരുടെ നീരാട്ട്! മെലിഞ്ഞു ഒഴുകുന്ന നിളയില്‍ പൊള്ളുന്ന വെയിലില്‍ ഉത്സവത്തിരക്കിനിടയില്‍ കുളിക്കാനായി കൊമ്പന്‍മാര്‍ എത്തിയപ്പോള്‍ .ഷൊര്‍ണൂര്‍ കൊച്ചിന്‍ പാലത്തിനു മുകളില്‍ നിന്നുള്ള ദൃശ്യം

 

 

IMG_2602.jpg

കുംഭ മാസത്തിലെ കാറ്റില്‍ കുടം ഉരുട്ടും...മീനമാസത്തിലെ സൂര്യന്‍ ഭൂമിയെ  ചുട്ടുപൊള്ളിക്കുന്നു.  മരവും  മനുഷ്യനും  നദികളും  വയലുകളും  കൊടും  താപത്താല്‍  ചുട്ടെരിയുകയാണ്. കൊടും  ചൂടില്‍  ഒരു  മരുഭൂമി  കാഴ്ച  തീര്‍ക്കുകയാണ്    നിളയുടെ  മണല്‍ പരപ്പില്‍ കുളികഴിഞ്ഞു തീക്കാറ്റില്‍  മുണ്ട്  ഉണക്കുന്ന  ഒരാള്‍.

 

nila-(1).jpg

ഒഴുക്ക് നിലച്ചു .വറ്റി വരണ്ട നിലയിലായ നിളാനദി. പുഴയ്ക്കു ഇരുവശത്തുമുള്ള ഒരു പാട് ഗ്രാമങ്ങള്‍ക്ക് കുടിവെള്ളത്തിനു ആശ്രയമായ നദി വേനല്‍ ആരംഭത്തില്‍തന്നെ ഈ അവസ്ഥയിലായത് കുടിവെള്ള ക്ഷാമത്തിന് ആക്കം കൂട്ടിയിരിക്കുന്നു.നിളയുടെ  മാറിടത്തില്‍  പൂണൂലെന്നപോലെ കാഴ്ച ഒരുക്കുന്നത്  വേനലിലെ  ഈ  നീര്‍ച്ചാലാണ് .ദാഹം  അകറ്റാനും  കുളിക്കാനും നിളാതീരത്തിലെ മനുഷ്യ  ജന്മങ്ങള്‍ക്ക്  ഓരോ  വേനലിലും  ഇതു  മാത്രമാണ്  ആശ്വാസം.

 

 

15sh11.jpg

വറ്റി  വരണ്ട  നിളയില്‍  നിന്നും ഒരുകുടം  വെളളവുമായി പോകുന്ന  വീട്ടമ്മ.

 

nila-poothulanjappol.jpg

വരണ്ട  നിളയുടെ  മാറിടത്തില്‍  മായാതെ  നില്ക്കുന്ന  ഈ  കാഴ്ച  ഇന്നും  അവശേഷിക്കുന്നു. ആറ്റു വഞ്ചി (ചൂട്ട പുല്ലു ) പൂത്തുലഞ്ഞു  നില്ക്കുന്ന  വേനല്‍ കാഴ്ച .  വരള്‍ച്ചയുടെ  ദുരിത  മുഖം വേറിട്ട്  കാണാം . വരാനിരിക്കുന്ന  കൊടുവര ള്‍ച്ചയുടെയ്  മുന്നറിയിപ്പാണിത് 

 

jeevajalam

ദാഹത്തിന്റെ നേര്‍ക്കാഴ്ച : മണലില്‍ കുഴിഉണ്ടാക്കി  കുടിക്കാനായി  വെള്ളംശേഖരിക്കുന്ന  തീര്‍ത്ഥാടകാന്‍.    രാവിലെ ഭാരതപ്പുഴയില്‍ നിന്നുള്ള  ദൃശ്യം :  

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.