അവസാനത്തെ പാടം

കുട്ടിക്കാലം മുതല്‍ പക്ഷി നിരീക്ഷണം ഹോബിയാക്കിയ കോഴിക്കോട് ജില്ലയിലെ ഒരു വിദ്യാര്‍ത്ഥി ദേശാടനപ്പക്ഷികളില്‍ നടത്തിയ പഠനത്തില്‍ നിന്ന് കണ്ടെത്തിയ ചില വസ്തുതകളാണ് ഈ ഡോക്യുമെന്ററിയുടെ അടിസ്ഥാനം. തണ്ണീര്‍ത്തട സംരക്ഷണത്തിന്റെ പ്രാധാന്യം വളരെ ശക്തമായിത്തന്നെ പ്രതിപാദിക്കുന്ന നോവലാണ് സാറാ ജോസഫിന്റെ 'ആതി' . ജലത്തിനും ജീവനും വേണ്ടി വാക്കുകള്‍ കൊണ്ട് അവര്‍ നടത്തിയ പ്രക്ഷോഭവും ഈ ദൃശ്യാവിഷ്‌കാരത്തില്‍ നിഴലിക്കുന്നുണ്ട്. 

പ്രാദേശികമായ തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഇവിടെ. നമ്മുടെ കണ്‍മുന്നില്‍ ഇന്ന് അവശേഷിക്കുന്ന നെല്‍പ്പാടങ്ങള്‍ അവസാനത്തെ കാഴ്ചയായി മാറാതിരിക്കാനുള്ള പാഠമാണ്  'അവസാനത്തെ പാടം' നല്‍കുന്നത്.

ക്യാമറ: സലീഷ് കുമാര്‍. കെ

ക്രിയേറ്റീവ് സപ്പോര്‍ട്ട്:  റഫീഖ് ബാബു (ജനറല്‍ സെക്രട്ടറി, ഫ്രണ്ട്‌സ് ഓഫ് നാച്വര്‍)

ശ്രീജേഷ്. വി . (സ്‌റ്റേറ്റ് സെക്രട്ടറി, ഫ്രണ്ടസ് ഓഫ് നാച്വര്‍)

വീഡീയോ എഡിറ്റിങ്ങ് : ഷിബിന്‍ നടുവീട്ടില്‍
ഓഡിയോ റെക്കോര്‍ഡിങ്ങ് : ഷിംജിത്ത് ശിവന്‍ (ശിവം ഡിജിറ്റല്‍ ,കോഴിക്കോട്)

സ്‌ക്രിപ്റ്റ്, വിവരണം, നിര്‍മാണം : നിത. എസ്. വി

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section