വെറും കാഴ്ചകളല്ല. കായല്‍ ഒരു ജീവിതം കൂടിയാണ്. ഒരുപാട് ജീവനുകളുടെ ഉപാധിയാണ്. കെട്ടുകാഴ്ചകളുടെ കാലത്ത് അന്നം തരുന്ന ഈ കായലിനെ നമ്മള് ക്രൂരമായി കൊന്നുകൊണ്ടിരിക്കുന്നു. കൈയേറിയും കളങ്കപ്പെടുത്തിയും കഥ കഴിക്കുകയാണ് നമ്മള് ഈ കായലുകളെ. അഴുക്കൊഴുകന്ന വലിയ മാലിന്യവാഹികളായി മാറിക്കഴിഞ്ഞു കേരളത്തിലെ കായലുകളും പുഴകളുമെല്ലാം. ആസന്ന മൃതിയെ കാത്തുകഴിയുന്ന ഈ കായല്‍ത്തീരത്ത് യാതൊരു കുറ്റബോധവുമില്ലാതെ വാഴുകയാണ് ഭരണകൂടങ്ങളും ജനങ്ങളും ഒരുപോലെ. കൊല്ലത്ത് നിന്ന് ആലപ്പുഴയിലേയ്ക്ക് ദേശീയ ജലപാതയിലൂടെ യാത്ര നടത്തി സി.ആര്. ഗിരീഷ്കുമാര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ നമ്മുടെ കണ്ണു തുറന്നെങ്കില്‍...
കായല്‍ പോലെ ആഴവും പരപ്പുമുള്ളതാണ് അതിനെ ആശ്രയിക്കുന്ന ജീവതങ്ങളും. കയല്പ്പരപ്പിലൂടെയുള്ള യാത്ര വെളിച്ചം വീശുന്നത് ജീവിതത്തിലേയ്ക്കു തന്നെയാണ്.
ഓളപ്പരപ്പിലെ ഓരോ യാത്രയ്ക്കും ഓരോ ലക്ഷ്യമുണ്ട്. തെളിയുന്ന മുഖങ്ങള്‍ക്ക് പിന്നില്‍ ഓരോ ജീവിതകഥയുണ്ട്.
ഓരോ നാടിന്റെയും നട്ടെല്ലാണ് അതിന്റെ ജലപാതകള്‍. ആയിരങ്ങളാണ് ഈ പാതകളെ ആശ്രയിക്കുന്നത്. ഗതാഗതത്തിന്റെ പുതിയ ബദലുകള്‍ തേടുമ്പോള്‍ നമ്മുടെ ജലപാതകള്‍ മരണം കാത്തുകിടക്കുന്നു
കായലിനെ മാത്രംനേരിട്ട് ആശ്രയിച്ച് ജീവിക്കുന്ന ആയിരങ്ങള്‍ നമുക്കിടയിലുണ്ട്. കക്ക വാരിയും മീന്‍ പിടിച്ചും ചളി വാരിയും അന്നന്നത്തെ അന്നത്തിനു വക തേടുന്നവര്‍
കായലിനെ മാത്രംനേരിട്ട് ആശ്രയിച്ച് ജീവിക്കുന്ന ആയിരങ്ങള്‍ നമുക്കിടയിലുണ്ട്. കക്ക വാരിയും മീന്‍ പിടിച്ചും ചളി വാരിയും അന്നന്നത്തെ അന്നത്തിനു വക തേടുന്നവര്‍
കായലിനെ മാത്രംനേരിട്ട് ആശ്രയിച്ച് ജീവിക്കുന്ന ആയിരങ്ങള്‍ നമുക്കിടയിലുണ്ട്. കക്ക വാരിയും മീന്‍ പിടിച്ചും ചളി വാരിയും അന്നന്നത്തെ അന്നത്തിനു വക തേടുന്നവര്‍
കായലൊന്ന് ചിരിച്ചാല്‍ കരയാകെ നീര്‍മുത്ത്. ഓമലൊന്ന് ചിരിച്ചാല്‍ പൊട്ടിച്ചിതറും പൊന്മുത്തെന്ന് പി.ഭാസ്ക്കരന്‍ എഴുതിയത് മൂന്ന് പതിറ്റാണ്ട് മുന്‍പാണ്. ആ പഴയ ചിരിയൊക്കെ മാഞ്ഞുപോയിരിക്കുന്നു കായലിന്റെ മുഖത്ത് നിന്ന്. മാലിന്യങ്ങള്‍ നിഴല്‍വിരിച്ച ഓളപ്പരപ്പില്‍ വേണം പക്ഷികള്‍ പോലും ഇര തേടാന്‍
എല്ലാ അഴുക്കുചാലുകളും തുറക്കുന്നത് കായലിലേക്കാണ്. പ്രാദേശിക ഭരണകൂടങ്ങള്‍ക്കും ഇതില്‍ പ്രധാന പങ്കുണ്ട്
ചവറ തോടിന്റെ ഓരങ്ങളില്‍ താമസിക്കുന്നവരില്‍ പലരും കക്കുസുകള്‍ ആയി ഉപയോഗിക്കുന്നതും കായലാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോടികള്‍ കക്കുസുകള്‍ നിര്മിച്ചുല്നല്കാന് ചിലവഴിക്കുമ്പോഴാണ് ഇതെന്നോര്‍ക്കണം
ചവറ പാലത്തിനു താഴെ നടക്കുന്ന കശാപ്പിനുശേഷം വലിച്ചെറിയുന്ന അവശിഷ്ടങ്ങള്‍ ഒഴുകി നടക്കുന്ന കാഴ്ച ഏതൊരു സഞ്ചാരിയുടെയും മനം മടുപ്പിക്കും
ടൂറിസത്തിന് അനന്ത സാധ്യതകളുള്ള ഈ ജലപാതയില്‍ ഇപ്പോള്‍ പഴയപോലെ വിദേശ സഞ്ചാരികള്‍ എത്തുന്നില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു
കാട്ടുതാറാവുകള്‍ ഇണകളെ തിരയുന്ന കായലിന്നരികിലൂടെ കടത്തുതോണികളില്‍ ആളെ കയറ്റും കല്ലൊതുക്കുകളിലൂടെ എന്ന് വയലാര്‍ പാടിയ സുന്ദരമായൊരു കാലമുണ്ടായിരുന്നു നമ്മുടെ കായലുകള്‍ക്ക്
രോഗവാഹികളായി മാറിക്കഴിഞ്ഞു നമ്മുടെ കായലുകള്‍. തീരവാസികളുടെ കുളിയും പല്ലുതേപ്പുമൊക്കെ ഈ മലിനജലത്തില്‍ തന്നെ.