ജലം: കാര്യവും കൗതുകവും


1. നമ്മുടെ ഭൂമിയില്‍ 1,260,000,000,000,000,000,000 ലിറ്റര്‍ വെള്ളമുണ്ടത്രേ. മഞ്ഞുകട്ടകളായും ജലമായും നീരാവിയായും ജലം നമുക്ക് ചുറ്റും തന്നെയുണ്ട്.

2. നിങ്ങളുടെ രക്തത്തില്‍ 90 ശതമാനവും വെള്ളമാണ്. മസിലുകളില്‍ 75 ശതമാനവും എല്ലുകളില്‍ 22 ശതമാനവും ജലാംശം തന്നെയാണുള്ളത്.

3. ഓക്‌സിജന്‍ ആവശ്യമില്ലാതെ ജീവിക്കാന്‍ സാധിക്കുന്ന അനൈറോബിക് ആയ ജീവാണുക്കള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പക്ഷേ ജലം കൂടാതെ ജീവിക്കാന്‍ സാധിക്കുന്ന ഒരു ജീവജാലത്തേയും ഇതുവരെ കണ്ടെത്തിയിട്ടില്ല.

4. ഭൂമിയിലെ ജലത്തിന്റെ 97 ശതമാനവും ഉപ്പുവെള്ളമാണ്. ഒരു ശതമാനം ജലം മാത്രമേ മനുഷ്യര്‍ക്ക് ഉപയോഗ യോഗ്യമായുള്ളൂ.

5. ആനക്ക് അഞ്ച് കിലോ മീറ്റര്‍ അകലെയുള്ള ജലസാന്നിദ്ധ്യം വരെ അറിയാന്‍ സാധിക്കും.

6. പെന്‍ഗ്വിനുകള്‍ക്ക് ഉപ്പുവെള്ളം നല്ല വെള്ളമാക്കിമാറ്റാമുള്ള കഴിവുണ്ട്.

7. ലോകത്ത് ജലജന്യരോഗങ്ങള്‍ മൂലം ഓരോ എട്ടു സെക്കന്റിലും ഒരാള്‍ വീതം മരണമടയുന്നു.


ജലനഷ്ടം ഒഴിവാക്കാന്‍


1. വീട്ടിലെ പൈപ്പുകള്‍ പൊട്ടി ജലം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുക. ടാപ്പുകളില്‍ നി്ന്നും തുള്ളി തുള്ളിയായി ജലം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തുക.

2. അനാവശ്യമായി ടോയ്‌ലറ്റ് ഫ് ളഷ് ചെയ്യുന്ന് ഒഴിവാക്കുക

3. കുളിമുറിയില്‍ ബാത്ത് ടബ്ബുകള്‍ക്കും ഷവറുകള്‍ക്കും പകരം ബക്കറ്റും കപ്പും ഉപയോഗിക്കുക.

4. വസ്ത്രങ്ങള്‍ അലക്കുമ്പോഴും പല്ലുതേക്കുമ്പോഴും അനാവശ്യമായി ടാപ്പ് തുറന്നിടാത് ഒഴിവാക്കുക

5. ചെടികള്‍ക്ക് ആവശ്യത്തില്‍ കൂടുതല്‍ വെള്ളം ഒഴിക്കുന്നത് ഒഴിവാക്കുക.

6. പൂന്തോട്ടം നനക്കുന്നത് അതിരാവിലെയോ സന്ധ്യക്ക് ശേഷമോ ആക്കുന്നത് ബാഷ്പീകരണം വഴിയുള്ള ജലനഷ്ടം ഒഴിവാക്കും.

7. ചെടികള്‍ നനക്കുന്നതിനും നിലം കഴുകുന്നതിനും പുനചംക്രമണം ചെയ്ത ജലം ഉപയോഗിക്കുക.

8. നിലം കഴുകുന്നതിന് ഹോസ് നേരിട്ട് ഉപയോഗിക്കുന്നതിന് പകരം ചൂല്‍ ഉപയോഗിക്കുക.

9. വെള്ളം ലാഭിക്കേണ്ട രീതികളെ കുറിച്ചും അതിന്റെ ആവശ്യകതയെ കുറിച്ചും എല്ലാവര്‍ക്കും പറഞ്ഞ് കൊടുക്കുക.

10. തുടര്‍ച്ചയായി ജലം ഉപയോഗിക്കേണ്ടി വരുന്ന ജലകളിപ്പാട്ടങ്ങള്‍ അവഗണിക്കുക.

11. പഴങ്ങളും പച്ചക്കറികളും പാത്രങ്ങളും പൈപ്പില്‍നിന്ന് ഒഴുകുന്ന വെള്ളത്തില്‍ നേരിട്ട് കഴുകുന്നതിന് പകരം, പാത്രത്തില്‍ എടുത്ത വെളളത്തില്‍ കഴുകുക.

12) നാം ദൈനംദിന ജീവിതത്തില്‍ പണത്തിന്റെ കണക്കു സൂക്ഷിക്കുന്നതുപോലെ ജലത്തിനും വേണം ബജറ്റ്. എത്രമാത്രം വെള്ളം ദൈനംദിനാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവുമെന്ന് മനസ്സിലാക്കാന്‍ വാട്ടര്‍ ബജറ്റ് സഹായിക്കുന്നു. എത്രവെള്ളം പാഴായിപ്പോകുന്നു എന്ന കണക്കുവെച്ചാല്‍ സംരക്ഷിക്കാന്‍ സാധിക്കുന്ന വെള്ളത്തിന്റെ കണക്കു ലഭ്യമാകും.


ജലം മലിനമാണോ എന്ന് തിരിച്ചറിയാന്‍


ജലം മലിനമാകുന്നത് മനുഷ്യന്റെ മാത്രമല്ല, മറ്റ് ജീവജാലങ്ങളുടെയും ആരോഗ്യകരമായ നിലനില്‍പ്പിന് ഭീഷണിയാണ്. ജലം മലിനമാണോ എന്ന് തിരിച്ചറിയാന്‍ കഴിയും.


1. കുടിവെളളത്തിന് അരുചി
2. കായലിലും നദിയിലും കടല്‍ തീരത്തുമുള്ള ദുര്‍ഗന്ധം
3. ജലാശയത്തില്‍ അനിയന്ത്രിതമായ ജലസസ്യങ്ങളുടെ വളര്‍ച്ച
4. വെള്ളത്തിലെ മീനുകള്‍ ചത്തുപൊങ്ങുകയും അവയുടെ എണ്ണത്തില്‍ കുറവുണ്ടാകുകയും ചെയ്യുന്നത്
5. വെള്ളത്തിന് മുകളില്‍ ഓയിലും ഗ്രീസും പാടപോലെ പടര്‍ന്നു കിടക്കുന്നത്ജലസ്രോതസ്സുകളുടെ സംരക്ഷണം


കേരളത്തിലെ 72 ശതമാനത്തോളം വീടുകളിലും കുടിക്കുന്നതിന് തുറന്ന കിണറുകളേയാണ് ആശ്രയിക്കുന്നത്. ഏറ്റവും ചുരുങ്ങിയ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള ഗുണനിലവാരമെങ്കിലും നിലനിര്‍ത്താനുള്ള നടപടി നാം സ്വീകരിക്കേണ്ടിയിരിക്കുന്നു.

1. കിണറിന് ചുറ്റും ജലവിതാനത്തില്‍ നിന്ന് കുറഞ്ഞത് 75സെന്റീമീറ്ററെങ്കിലും ഉയരത്തില്‍ അരഭിത്തി ഉണ്ടായിരിക്കണം
2. ഭിത്തിക്ക് ചുറ്റും ചുരുങ്ങിയത് ഒരു മീറ്റര്‍ വീതിയില്‍ പുറത്തേക്ക് ചരിവുള്ള കോണ്‍ക്രീറ്റ് തറ കെട്ടിയിരിക്കണം
3. കിണറിന്റെ വശങ്ങളില്‍ കൂടി ജലം പ്രവേശിക്കുന്നത് തടയാന്‍ ശ്രദ്ധിക്കണം
4. കിണറിന്റെ വശങ്ങളില്‍ നിന്ന് മണ്ണുവീഴുന്നത് നിയന്ത്രിക്കാന്‍ വേണ്ട മുന്‍ കരുതലുകളെടുക്കാം
5. സെപ്റ്റിക് ടാങ്ക്, ചവറുകുഴി, എന്നിവ കിണറ്റില്‍ നിന്ന് ചുരുങ്ങിയത് 7.5 മീറ്റര്‍ എങ്കിലും അകലെ ആയിരിക്കണം
7. ശൗചാലയത്തില്‍ നിന്നും കുളിമുറിയില്‍ നിന്നും വരുന്ന മലിനജലം കുടിവെള്ള സ്രോതസ്സില്‍ വരുന്നില്ലെന്ന് ഉറപ്പ് വരുത്തണം
8. കിണര്‍ വര്‍ഷത്തില്‍ ഒരിക്കല്‍ കാലവര്‍ഷത്തിന് മുമ്പായി വൃത്തിയാക്കണം
9. ചവറുകളും മറ്റു പാഴ് വസ്തുക്കളും കിണറ്റില്‍ വീഴുന്നത് തടയാന്‍ വലകെട്ടി സംരക്ഷിക്കണം
10. ഭൂഗര്‍ഭജലത്തിന്റെ അമിത ചൂഷണം ഒഴിവാക്കണം
11. കിണറില്‍ നിന്നും വെള്ളം കോരാന്‍ ഉപയോഗിക്കുന്ന പാത്രം മറ്റൊന്നിനും ഉപയോഗിക്കരുത്. അത് വൃത്തിയായി സൂക്ഷിക്കണം
12. കക്കൂസുകള്‍ കിണറിനേക്കാള്‍ താഴ്ന്ന വിതാനത്തില്‍ കെട്ടണം
13. കിണറില്‍ നിന്നും 10 മീറ്റര്‍ അകലത്തിനുള്ളില്‍ മലിനീകരണമുണ്ടാക്കുന്ന എന്തെങ്കിലുമില്ല എന്ന് ഉറപ്പു വരുത്തണം

വിവരങ്ങള്‍ക്ക് കടപ്പാട്: CWRDM, Kozhikode