ഏനാത്ത്: കുടിവെള്ളം തേടി ഇളംഗമംഗലത്തുകാര്‍. ഇളംഗമംഗലം, കൊയ്പ്പള്ളിമല, കാത്താട്ടുചിള, മലങ്കാവ്, പൂന്തോട്ടം കോളനി, പ്രിയദര്‍ശിനി കോളനി, ലക്ഷംവീട്, കാഞ്ഞാട്ടുവിള, ഓലിക്കുളങ്ങര എന്നിവിടങ്ങളിലാണ് ദുരിതം.

ജലക്ഷാമം രൂക്ഷമായിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ല. പൊതുടാപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആഴ്ചയിലൊരിക്കല്‍ മിനിറ്റുകള്‍ മാത്രമാണ് ഇവിടെ ജലമെത്തുന്നത്. ചിരണിക്കല്‍ ശുദ്ധീകരണശാലയില്‍നിന്ന് പുതുശ്ശേരി ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള കുടിവെള്ളസംഭരണിയില്‍ ശേഖരിച്ച ശേഷമാണ് ഇളംഗമംഗലം പ്രദേശത്ത് വെള്ളം വിതരണം ചെയ്യുന്നത്. എന്നാല്‍ വെള്ളത്തിന്റെ മര്‍ദ്ദം കുറവായതിനാല്‍ വെള്ളമെത്തുന്നില്ല.

ഇളംഗമംഗലം പ്രദേശങ്ങളില്‍ കിണറുകള്‍ വറ്റിയ നിലയിലാണ്. സ്ത്രീകളടക്കമുള്ളവര്‍ കിലോമീറ്ററുകള്‍ താണ്ടിയാണ് വെള്ളം കൊണ്ടുവരുന്നത്. കല്ലടയാറ്റിലെ ജലനിരപ്പ് താഴ്ന്നതുകാരണം ആറ്റുതീരത്തെ കിണറുകളും വരണ്ട സ്ഥിതിയിലാണ്. 20 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ ദിവസങ്ങള്‍ കഴിയുമ്പോഴാണ് കുടിള്ളെവുമായി ടാങ്കര്‍ ലോറി എത്തുന്നത്.