ന്യൂഡല്‍ഹി:  മെയ് അവസാനമോ ജൂണ്‍ ആദ്യവാരമോ കേരളത്തില്‍ കാലവര്‍ഷം എത്തുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹര്‍ഷവര്‍ധന്‍ ലോക്സഭയെ അറിയിച്ചു.

സാധാരണയില്‍ കവിഞ്ഞ മഴ ഇത്തവണ ഉണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ രാജ്യത്ത് 106 ശതമാനം മഴ ലഭിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കാലാവസ്ഥാ പ്രവചന സംവിധാനം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മികച്ചതാണ്. 2005 മുതല്‍ 2014 വരെയുള്ള 10 വര്‍ഷവും കേരളത്തിലെ കാലാവസ്ഥ  പ്രവചനം കൃത്യമായിരുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.