ചിക്കന്‍പോക്സ്

പൊതുവെ വേനല്‍ക്കാലത്താണ് ചിക്കന്‍പോക്സ് എന്ന രോഗം പടരുന്നത്. ഹെര്‍ലിസ് വൈറസ് കുടുംബത്തില്‍പെട്ട വാരിസെല്ലാ സോസ്റ്റര്‍ വൈറസുകളാണ്  രോഗത്തിനു കാരണം. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് പത്തുമുതല്‍ ഇരുപത്തിയൊന്ന് ദിവസത്തിനകം രോഗലക്ഷ ണങ്ങള്‍ കണ്ടു തുടങ്ങും. ജലദോഷം, പനി, കഠിനമായ ശരീരവേദന എന്നിവയാണ്  രോഗ ലക്ഷണങ്ങള്‍. പനി തുടങ്ങി മൂന്നു ദിവസത്തിനകം ശരീര ത്തില്‍ ചെറിയ കുരുക്കള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. രോഗ സമയത്ത് തണുത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് ഉത്തമം. ശരീരത്തിലുണ്ടാകുന്ന കുരുക്കള്‍ കുത്തിപ്പൊട്ടിച്ചാല്‍ ചര്‍മ്മത്തില്‍ പാടുവരും. ചിക്കന്‍ പോക്‌സ് മൂലം ചര്‍മ്മത്തിലുണ്ടാകുന്ന പാടുകള്‍ പോകാന്‍ ആര്യവേപ്പില ഉപയോഗിക്കുന്നത് ഉത്തമമാണ്. 

സൂര്യാഘാതം 

വേനല്‍ച്ചൂട് കടുത്തതോടെ സൂര്യാഘാതം കേരളത്തിലും സര്‍വ്വസാധാരണമായികൊണ്ടിരിക്കുകയാണ്. കഠിന ചൂടിനെ തുടര്‍ന്ന് ശരീരത്തിലെ താപനിയന്ത്രണ സംവിധാനം തകരുന്നു. ഇത് ആന്തരാവയവങ്ങളായ തലച്ചോര്‍, കരള്‍, ഹൃദയം, വൃക്ക തുടങ്ങിയവയുടെ പ്രവര്‍ത്തനം സ്തംഭിക്കുന്നതിലേക്ക് നയിക്കുന്നു.  സൂര്യാഘാതം ഏല്‍ക്കുന്നതുവഴി പൊള്ളല്‍ മുതല്‍ മരണംവരെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം.

ഡെങ്കിപ്പനി

കൊതുകു പരത്തുന്ന രോഗമാണ് ഡെങ്കിപ്പനി. ഈഡിസ് ഈജിപ്തി കൊതുകുകളാണ് രോഗം പരത്തുന്നത്. രോഗാണു ശരീരത്തു പ്രവേശിച്ച് രണ്ടാഴ്ചയ്ക്കകം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും.  പനിയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണം. രോഗം മൂര്‍ഛിച്ചാല്‍ പനിയോടൊപ്പം രക്തസ്രാവവും ഉണ്ടാകുന്നു.  ഡെങ്കിപ്പനി ഉണ്ടാകുമ്പോള്‍ ശരീരത്തിലെ പ്ലെയിറ്റ്ലെറ്റുകളുടെ  എണ്ണം  ക്രമാതീതമായി രുറയുന്നു. ഇത് പിന്നീട് മരണത്തിലേക്ക് നയിക്കുന്നു. ഡെങ്കിപ്പനി രോഗിയില്‍ നിന്നും മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യത വളരെ അധികമാണ്.