കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്ക് വഴികാട്ടിയായി മാതൃഭൂമി അന്തര്‍ദേശീയ വിദ്യാഭ്യാസ പ്രദര്‍ശനമായ ആസ്പയര്‍ 2016 തുടങ്ങി. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മാതൃഭൂമി സീനിയര്‍ ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിങ്) കെ.പി. നാരായണന്‍ പ്രസംഗിച്ചു.

ഉദ്ഘാടനത്തിനുശേഷം ഇന്‍കംടാക്‌സ് ഡെപ്യൂട്ടി കമ്മിഷണര്‍ ജ്യോതിസ് മോഹന്‍ ഐ.ആര്‍.എസ് സിവില്‍ സര്‍വീസിനെ കുറിച്ച് ക്ലാസെടുത്തു. സിവില്‍ സര്‍വീസ് വിവിധ മേഖലകള്‍, പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കണം തുടങ്ങിയ കാര്യങ്ങള്‍ ജ്യോതിസ് മോഹന്‍ വിദ്യാര്‍ഥികളുമായി പങ്കുവയ്ക്കുകയും സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.

23
കോഴിക്കോട് നടക്കുന്ന മാതൃഭൂമി വിദ്യാഭ്യാസ പ്രദര്‍ശനമായ ആസ്‌പെയറില്‍ നിന്ന്..ഫോട്ടോ: പി.പ്രമോദ് കുമാര്‍

വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിനും മികച്ച ജോലി സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനും വേണ്ടിയാണ് മാതൃഭൂമി ആസ്പയര്‍ 2016 സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകളും മേളയിലുണ്ട്. ഇവിടെനിന്ന് വിവിധ കോഴ്‌സുകളെക്കുറിച്ചും ഫീസ് ഘടനയും ചോദിച്ചറിയാന്‍ സാധിക്കും. 

45
കോഴിക്കോട് നടക്കുന്ന മാതൃഭൂമി വിദ്യാഭ്യാസ പ്രദര്‍ശനമായ ആസ്‌പെയറില്‍ നിന്ന്..ഫോട്ടോ: പി.പ്രമോദ് കുമാര്‍

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പ്രവേശനം സൗജന്യമാണ്. 'ആഫ്റ്റര്‍ പ്ലസ്ടു' എന്ന വിഷയത്തില്‍ എം.ജി. യൂണിവേഴ്‌സിറ്റി പി.ആര്‍.ഒ.യും കരിയര്‍ കണ്‍സള്‍ട്ടന്റുമായ ജി. ശ്രീകുമാര്‍ ക്ലാസെടുക്കും. പ്ലസ്ടുവിനുശേഷമുള്ള വിവിധ കോഴ്‌സുകള്‍,  അനുയോജ്യമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാനുള്ള വഴികള്‍, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചചെയ്യും.

45
കോഴിക്കോട് നടക്കുന്ന മാതൃഭൂമി വിദ്യാഭ്യാസ പ്രദര്‍ശനമായ ആസ്‌പെയറില്‍ നിന്ന്..ഫോട്ടോ: പി.പ്രമോദ് കുമാര്‍