കെവിന്റെ കൊലപാതകത്തിന് പ്രാദേശിക സഹായമെന്ന് സൂചന

കെവിന്റെ കൊലപാതകത്തിന് ക്വട്ടേഷന്‍ സംഘത്തിന് പ്രാദേശിക സഹായം ലഭിച്ചു എന്ന് പോലീസ്. നഗരത്തില്‍ നിന്ന് ഏറെ ദൂരെയുള്ള അനീഷിന്റെ വീട്ടിലേക്ക് തെന്മലയിലുള്ള സംഘത്തിന് എളുപ്പത്തില്‍ എത്തിച്ചേരാനാകില്ല എന്നതാണ് പോലീസ് നിഗമനത്തിനു കാരണം. അനീഷിന്റെ വീട്ടില്‍ ഫോറന്‍സിക് വിദഗ്ദ്ധരെത്തി പരിശോധന നടത്തി. ക്വട്ടേഷന്‍ സംഘം തലേന്നാള്‍ തന്നെ നഗരത്തിലെത്തിയെന്ന വിവരം പോലീസിന് ലഭിച്ചു. കെവിന്റെ കുടുംബം സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ പുറത്ത് കാറിലുണ്ടായിരുന്ന സംഘത്തെപ്പറ്റിയും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനായി ഗാന്ധി നഗര്‍ പോലീസ് സ്‌റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section